‘ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോ? UDFന്റെ വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ല’; മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് വിഡി സതീശനോട് ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിർക്കാതിരുന്നിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും വികൃത മുഖം മറച്ചുവയ്ക്കാൻ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ പീഡനക്കേസിനെ കുറിച്ചും ഫേസ്ബുക്ക് പോസ്റ്റിൽ പരാമർശിക്കുന്നു. സർക്കാരിന്റെ വിവിധ പദ്ധതികൾ പോസ്റ്റിൽ സൂചിപ്പിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ചോദ്യങ്ങൾ ഉന്നയിക്കുന്നത്. ലൈഫ് മിഷൻ പിരിച്ചു വിടണം എന്നതിൽ ഉറച്ചു നിൽക്കുന്നുണ്ടോ എന്നും പോസ്റ്റിൽ ചോദിക്കുന്നു. വിഡി സതീശൻ…
