തിരുവനന്തപുരം പാച്ചല്ലൂരിൽ വോട്ട് ചെയ്യാനെത്തിയ വയോധിക ബൂത്തിനുളിൽ കുഴഞ്ഞുവീണു മരിച്ചു. പാച്ചല്ലൂർ ഗവ. LP സ്കൂളിലാണ് സംഭവം. കോവളം സ്വദേശി ശാന്ത (73) ആണ് മരിച്ചത്. വോട്ട് ചെയ്യാൻ മഷി പുരട്ടിയതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തിൽ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ലെന്നും വാർധക്യ സഹജമായ അസുഖങ്ങൾ ഇവർക്ക് ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
അതേസമയം, തിരുവനന്തപുരത്ത് പോളിംഗ് ശതമാനം 65.71 ആണ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് സമയമെങ്കിലും വരിയിൽ ക്യൂ നിൽക്കുന്നവർക്ക് ടോക്കൺ നൽകി ആറ് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ അനുവദിക്കും. പൊതുവെ സമാധാനപരമാണ് വോട്ടെടുപ്പെങ്കിലും ചില സ്ഥലങ്ങളിൽ സംഘർഷം ഉടലെടുത്തു.






