Headlines

സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം പ്രാദേശിക നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി വിഴിഞ്ഞം സ്റ്റാൻലിയെയാണ് മെഡിക്കൽ കോളജ് ചാലക്കുഴി റോഡിലുളള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യക്കുറിപ്പും മെഡിക്കൽ കോളേജ് പൊലീസ് മുറിയിൽ നിന്നും കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിൽ നിന്നും സ്റ്റാൻലി ഇറങ്ങിയത്. അന്നേ ദിവസം വൈകുന്നേരം ലോഡ്ജിൽ മുറിയെടുത്തിട്ടുണ്ട്. സ്റ്റാൻലിയെ പുറത്തേക്ക് കാണാത്തതിനെ തുടർന്ന് ലോഡ്ജ് ജീവനക്കാർ മുറി തുറന്ന്…

Read More

TVK യുടെ പരിപാടിയിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രൊഫഷണൽ ബൗൺസർമാരല്ലാത്തവരെ കൊണ്ടുപോയി; വാട്സ്ആപ്പ് ചാറ്റുകൾ

തമിഴ്നാടിനെ നടുക്കിയ കരൂർ അപകടത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ടിവികെയുടെ പരിപാടികളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കേരളത്തിൽ നിന്നടക്കം പ്രൊഫഷണൽ ബൗൺസർമാരല്ലാത്തവരെ കൊണ്ടുപോയെന്ന് ആരോപണം.19 ന് മധുരയിൽ നടന്ന പരിപാടിക്ക് വേണ്ടി എറണാകുളത്തെ ജൂനിയർ ആർട്ടിസ്റ്റുകളുടെ ഗ്രൂപ്പിൽ ബൗൺസർമാരെ ആവശ്യപ്പെട്ട് പരസ്യം വന്നു.നിരവധിപേർ ഇത്തരത്തിൽ ബൗൺസർമാരാകാൻ തമിഴ്നാട്ടിൽ പോയിട്ടുണ്ടെന്ന മലയാളിയുടെ ശബ്ദ സന്ദേശം ലഭിച്ചു. കൃത്യമായി പരിശീലനം ലഭിക്കാത്തവരെയാണ് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ബൗൺസർമാരായി നിയോഗിച്ചിരുന്നത്. ബൗൺസേർസിനെ ആവശ്യപ്പെട്ടുകൊണ്ട് എൻ ഡി ക്രിയേഷൻസ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് പരസ്യം…

Read More

യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം; അബിൻ വർക്കിക്കായി സമൂഹമാധ്യമങ്ങളിൽ പരസ്യ ക്യാമ്പയിൻ ആരംഭിച്ച് യൂത്ത് കോൺഗ്രസ്

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി തർക്കം അവസാനിക്കുന്നില്ല. അവസാനം നിമിഷം പരിഗണിക്കുന്ന പേരുകളിൽ കടുത്ത എതിർപ്പുമായി ഐ ഗ്രൂപ്പ്. അബിൻ വർക്കിക്കായി സമൂഹമാധ്യമങ്ങളിൽ പരസ്യമായി ക്യാമ്പയിൻ ആരംഭിച്ച് യൂത്ത് കോൺഗ്രസിന്റെ ഐ ഗ്രൂപ്പ് സംസ്ഥാന നേതാക്കൾ. സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരിലേക്ക് ചർച്ച ചുരുങ്ങിയതോടെയാണ് ഐ ഗ്രൂപ്പ് നിലപാട് കടുപ്പിച്ചത്. അബിൻ വർക്കിയുടെ വിഷയത്തിൽ വിട്ടുവീഴ്ച വേണ്ടെന്നാണ് പുതിയ തീരുമാനം. കെ.എം അഭിജിത്തിനെ പരിഗണിക്കുകയാണെങ്കിൽ നേരത്തെ വിട്ടുവീഴ്ച ചെയ്യാമെന്ന്…

Read More

‘പല്ലടിച്ച് ഞാന്‍ കൊഴിക്കും’; പുതുപ്പാടി ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപകന് പ്രിന്‍സിപ്പലിന്റെ ഭീഷണി

കോഴിക്കോട് പുതുപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കഡറി സ്‌കൂളിലെ അധ്യാപകനെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയെന്ന് പരാതി. സിബിന്‍ ആന്റണിയെന്ന അധ്യാപകനെയാണ് പ്രിയ എന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയത്. അധ്യാപകന്റെ പല്ല് അടിച്ച് കൊഴിക്കുമെന്ന് പ്രിന്‍സിപ്പല്‍ പറയുന്ന ഓഡിയോ സന്ദേശം ലഭിച്ചു. സ്‌കൂളിലെ എന്‍എസ്എസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ സംസാരിക്കാന്‍ പ്രിന്‍സിപ്പലിനെ വിളിച്ചപ്പോള്‍ അവര്‍ തന്നോട് മോശമായി സംസാരിച്ചെന്നാണ് അധ്യാപകന്‍ പറയുന്നത്. അധ്യാപകനെ നീ എന്ന് അഭിസംബോധന ചെയ്ത് ഭീഷണിപ്പെടുത്തിയതായി ലഭിച്ച ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം. നിന്നോടൊന്നും വര്‍ത്തമാനം പറയേണ്ട ആവശ്യം…

Read More

ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും; വിജയ്‍യുടെ റാലിയിലെ തിക്കിലും തിരക്കിലും മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം അനുവദിച്ചു

ചെന്നൈ: കരുർ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപ നഷ്ടപരിഹാരം നൽകുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രി ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക അനുവദിച്ചിട്ടുള്ളത്. ധനസഹായം പ്രഖ്യാപിച്ച് വിജയ് ടിവികെ അധ്യക്ഷൻ വിജയ്‍യും ധനസഹായം പ്രഖ്യാപിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റ്…

Read More

യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി ​പീഡിപ്പിക്കാൻ ശ്രമം, യുവാവ് അറസ്റ്റിൽ

പാലക്കാട്: പാലക്കാട് സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈം​ഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെ വടക്കഞ്ചേരിക്കു സമീപമാണ് സംഭവം ഉണ്ടായത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതി രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. ഈ സമയം ബൈക്കിൽ പിന്തുടർന്നെത്തിയ വിഷ്ണു സ്കൂട്ടർ ഇടിച്ചു വീഴ്ത്തുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളം വെച്ചതോടെ വിഷ്ണു…

Read More

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം, ബിജെപിയും ആർഎസ്എസും ആക്രമിക്കുന്നു: രാഹുൽ ഗാന്ധി

ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിലെ ജനതയെയും സംസ്കാരത്തെയും പാരമ്പര്യത്തെയും ബിജെപിയും ആർഎസ്എസും ആക്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ലഡാക്ക് ജനത ഒരു ശബ്ദം ആവശ്യപ്പെട്ടു. സോനം വാങ് ചുകിനെ ജയിലിൽ അടച്ചും, നാലുപേരെ കൊലപ്പെടുത്തിയും ആണ് ബിജെപി ഇതിനോട് പ്രതികരിച്ചത്. ലഡാക്കിൽ അക്രമം നിർത്തുക. ഭീഷണിപ്പെടുത്തൽ നിർത്തുക എന്നും രാഹുൽ ഗാന്ധി അഭ്യർത്ഥിച്ചു. ആറാം ഷെഡ്യൂൾ പ്രകാരം സംസ്ഥാന പദവിയും സംരക്ഷണവും ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി മാറിയതിന് രണ്ട് ദിവസത്തിന്…

Read More

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി; കണ്ടെത്തിയത് സ്‌പോൺസറുടെ ബന്ധുവീട്ടിൽ നിന്ന്

ശബരിമലയിൽ കാണാതായ പീഠം കണ്ടെത്തി. ദ്വാരപാലക ശില്പങ്ങളുടെ പീഠം ദേവസ്വം വിജിലന്‍സ് കണ്ടെത്തി. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നുമാണ് പീഠം കണ്ടെത്തിയത്. ഈ മാസം പതിമൂന്നിനാണ് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയത്. വെഞ്ഞാറമൂട്ടിലെ സഹോദരിയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത് പീഠങ്ങള്‍ കാണാനില്ലെന്ന് പറഞ്ഞത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിര്‍ത്തിയായിരുന്നു ആരോപണം ഉന്നയിച്ചത്. പീഠങ്ങള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജീവനക്കാരന്റെ വീട്ടിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിവാദത്തെ തുടര്‍ന്നാണ് ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയത്. സംഭവത്തില്‍ ദേവസ്വം വിജിലന്‍സ്…

Read More

പ്രഭാത ഭക്ഷണം പോലും കഴിക്കാതെ നിന്നിരുന്ന ജനക്കൂട്ടമായിരുന്നു ഉണ്ടായിരുന്നത്, കല്ലേറ് ഉണ്ടായിട്ടില്ല; TVK വാദങ്ങൾ ഓരോന്നും തള്ളി പൊലീസ്

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെ കരൂരിലുണ്ടായ ദുരന്തത്തിൽ പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് തമിഴ്നാട്ടിലെ ക്രമസമാധന ചുമതലയുള്ള എഡിജിപി ഡേവിഡ്സൺ ദേവാശിർവാദം. ടി വി കെ പരിപാടിക്ക് അപേക്ഷ നൽകിയത് 23 നാണ്. ലൈറ്റ് ഹൌസ് റൗണ്ട് ആണ് ആദ്യം പരിപാടിക്കായി ആവശ്യപ്പെട്ടത്. ഇത് വളരെ റിസ്കുള്ള സ്ഥലമായിരുന്നു. തൊട്ടടുത്ത് നദിയും പെട്രോൾ പമ്പും ഒക്കെ ഉണ്ട്. അതുകൊണ്ടുതന്നെ ഇവിടെ ഇത്രയും അധികം ആളുകൾക്ക് ഒരുമിച്ചു കൂടാൻ കഴിയില്ലായിരുന്നു. അങ്ങനെ അപേക്ഷ തള്ളി. രണ്ടാമത് മറ്റൊരു മാർക്കറ്റിൽ പരിപാടി നടത്താൻ…

Read More

സ്വത്തിനു വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം; മകൻ അറസ്റ്റിൽ

സ്വത്തിനു വേണ്ടി മാതാവിനെ കൊലപ്പെടുത്താൻ ശ്രമം. മകനെതിരെ കാലപാതകശ്രമം ചുമത്തി അറസ്റ്റു ചെയ്തു. കോഴിക്കോട് പുതുപ്പാടി കുപ്പായക്കോട് ഫാക്ടറിപ്പടി കോക്കാട്ട് ബിനീഷ് (45) നെയാണ് താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 9.30 ന് ആയിരുന്നു സംഭവം. വീടും സ്ഥലവും തൻ്റെ പേരിലേക്ക് എഴുതി നൽകണമെന്നും, സ്വർണാഭരണങ്ങൾ നൽകണമെന്നും പറഞ്ഞായിരുന്നു മർദ്ദനം ഉണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. 75 വയസുകാരിയായ മാതാവ് മേരിയെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ബിനീഷിനെ കോടതി റിമാൻഡ് ചെയ്തു.

Read More