Headlines

വി.എസ് സുനിൽ കുമാറിനെതിരെ സി.പി.ഐയിൽ വിമർശനം

വി എസ് സുനിൽകുമാറിന് എതിരെ സിപിഐയിൽ വിമർശനം. സാമ്പത്തിക സംവരണത്തെ എതി‍ർക്കുന്ന പാർട്ടി കോൺഗ്രസ് പ്രമേയം വ്യക്തിഗത നേട്ടത്തിനായി ഉപയോഗിക്കുന്നെന്നാണ് വിമർശനം.സുനിൽകുമാറിനെ പ്രകീർത്തിച്ച് വരുന്ന മാധ്യമ വാ‍ർത്തകളിൽ ദേശിയ നേതാക്കളും അതൃപ്തിയിലായിരുന്നു. പാ‍ർട്ടിയെടുത്ത പൊതുതീരുമാനത്തെ വ്യക്തികേന്ദ്രീകൃതമായി വഴിമാറ്റുന്നു ഇക്കാര്യത്തിൽ സഖാക്കൾ ജാഗ്രത പാലിക്കണമെന്നും ആവശ്യമുണ്ട്. സുനിൽ കുമാർ കൊണ്ടുവന്ന ഭേദഗതിയെ തുട‌ർന്നാണ് സാമ്പത്തിക സംവരണത്തെ എതി‌ർക്കുന്ന തീരുമാനം വന്നത്. ഇത് ഉയർത്തിക്കാട്ടി കാനം രാജേന്ദ്രൻ സംവരണ വിരോധിയെന്ന പ്രചരണവും നടക്കുന്നുണ്ട്. ഇതിൻെറയെല്ലാം പേരിലാണ് നേതാക്കൾ സുനിലിനെതിരെ തിരിഞ്ഞിരിക്കുന്നത്.

Read More

സുകുമാരൻ നായരെ നേരിൽ കാണും; എൻ എസ് എസുമായി അകൽച്ചയില്ല; അടൂർ പ്രകാശ് എംപി

എൻഎസ്എസുമായോ ഒരു സാമൂദായിക സംഘടനകളുമായോ അകൽച്ചയില്ലെന്ന് അടൂർ പ്രകാശ് എം പി. എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധമാണുള്ളത്. എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മുമായി സുകുമാരൻ നായർക്ക് അനുഭാവമുള്ളതായി തോന്നുന്നില്ല.അദ്ദേഹത്തിനെതിരെ ഫ്ളക്സ് ഉയർത്തിയത് ആരാണെന്ന് അറിയില്ല. മാധ്യമങ്ങളിൽ കണ്ടാണ് താൻ ഈ വിവരം അറിയുന്നതെന്നും അടൂർ പ്രകാശ് പറഞ്ഞു. ശബരിമലയിലെ സ്വർണ പീഠത്തിലെ തൂക്കം കുറഞ്ഞ സംഭവത്തിലും അദ്ദേഹം പ്രതികരിച്ചു. സ്വർണ പീഠത്തിന്റെ തൂക്കം കുറഞ്ഞത്…

Read More

ഇടതുപക്ഷത്തിനുള്ള എന്‍എസ്എസ് പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല; സമദൂരം തുടരുമെന്ന പ്രതീക്ഷ കൈവിടാതെ കോണ്‍ഗ്രസ്

എന്‍എസ്എസ് സമദൂരം തുടരുമെന്ന പ്രതീക്ഷയില്‍ യുഡിഎഫ്. ഇടതുപക്ഷത്തോടുള്ള പിന്തുണ ശബരിമല വിഷയത്തില്‍ മാത്രമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമുദായ സംഘടനകളോട് കോണ്‍ഗ്രസിനെ ബഹുമാനമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു എന്‍എസ്എസിന്റെ ഇടത് ചായ്‌വില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ കരുതല്‍ തുടരുകയാണ്. എന്‍എസ്എസിനോട് ഏറ്റവും അടുപ്പം സൂക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിലും പ്രതീക്ഷ തന്നെയാണ് പ്രകടമാകുന്നത്. ജി സുകുമാരന്‍ നായരുടെ സര്‍ക്കാര്‍ പിന്തുണ അയ്യപ്പ സംഗമത്തില്‍ മാത്രമാകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്‍എസ്എസിന്റെ ശരിദൂരം ഇടതുപക്ഷത്തിനൊപ്പമാകും എന്ന…

Read More

238 ദിവസം പായ് വഞ്ചിയിൽ ലോകം ചുറ്റി; വനിതാ നാവികർ ദിൽനയെയും രൂപയെയും ‘മൻ കി ബാത്തിൽ’ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യൻ നാവികസേനയിലെ ലെഫ്റ്റനന്റ് കമാൻഡർമാരായ കെ. ദിൽന, എ. രൂപ എന്നിവരുടെ ലോകം ചുറ്റിയുള്ള സാഹസിക പായ്‌വഞ്ചിയാത്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ 126-ാമത് എപ്പിസോഡിൽ അഭിമാനപൂർവം പ്രശംസിച്ചു. 238 ദിവസം കൊണ്ട് ഭൂമിയെ വലംവെച്ച ഇവരുടെ അവിശ്വസനീയമായ നേട്ടം സ്ത്രീശാക്തീകരണത്തിന്റെ പുതിയ അധ്യായമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു മലയാളിയായ കെ. ദിൽനയും തമിഴ്‌നാട് സ്വദേശിനിയായ എ. രൂപയും ഐഎൻഎസ് വി തരിണി എന്ന പായ്‌വഞ്ചിയിൽ നടത്തിയ ഈ ലോകയാത്ര…

Read More

അടുത്ത മാസം വിവാഹപ്പന്തല്‍ ഉയരേണ്ട രണ്ട് വീടുകള്‍ മരണവീടുകളായി; ആകാശിനും സൗന്ദര്യക്കും വേണ്ടി വിതുമ്പി കരൂര്‍

വിവാഹ പന്തല്‍ ഉയരേണ്ട വീടുകള്‍ മരണാനന്തര ചടങ്ങിന് സാക്ഷ്യം വഹിച്ചതിന് ഞെട്ടലിലാണ് കരൂര്‍ എന്ന നാട്. അടുത്തമാസം വിവാഹം നടക്കാനിരിക്കുകയാണ് പ്രതിശ്രുത വധൂവരന്മാരായ സൗന്ദര്യക്കും ആകാശിനും ജീവന്‍ നഷ്ടമായത്. പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ ഉള്ളുലക്കുന്ന വേദനയുടെ നേര്‍ക്കാഴ്ചയാണ് കരൂര്‍ മെഡിക്കല്‍ കോളേജിന്റെ മോര്‍ച്ചറി മുറ്റത്ത് ദൃശ്യമായത്. പുതുജീവിതത്തിലേക്ക് പ്രവേശിക്കാനിരിക്കെ സൗന്ദര്യയും ആകാശും വിടപറഞ്ഞുവെന്നത് രണ്ട് വീട്ടുകാര്‍ക്കും ഉള്‍ക്കൊള്ളാനാകുന്നില്ല. മോര്‍ച്ചറിക്കു മുന്നിലെ ടാറിട്ട റോട്ടില്‍ പലരും കരഞ്ഞു തളര്‍ന്നു കിടന്നു. ഇരുവരുടെയും വിവാഹം അടുത്തമാസം നടത്താനായിരുന്നു തീരുമാനം. അതിനിടയിലാണ് അടുത്ത…

Read More

‘വിജയ്‌ക്കെതിരെ കല്ലേറുണ്ടായി’; കരൂര്‍ ദുരന്തത്തില്‍ ഗൂഢാലോചനയെന്ന് ടിവികെ

കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേര്‍ മരിച്ച സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടിവികെ. ടിവികെ മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ പരാമര്‍ശമുള്ളത്. സംസ്ഥാന സര്‍ക്കാര്‍ എങ്ങനെ അന്വേഷിച്ചാലും ടിവികെ മാത്രം കുറ്റക്കാരാകുമെന്നും അതിനാല്‍ കേന്ദ്രഏജന്‍സിയെ വച്ച് സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്നുമാണ് ടിവികെയുടെ ആവശ്യം. റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കരൂരില്‍ നിന്ന് ഇന്നലെ…

Read More

കൈവിലങ്ങുമായി മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; സംഭവം കൊല്ലം കടയ്ക്കലിൽ

കൊല്ലം കടയ്ക്കലിൽ തെളിവെടുപ്പിനിടെ മോഷണക്കേസ് പ്രതികൾ പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ടു. കൈവിലങ്ങുമായിട്ടാണ് പ്രതികൾ പൊലീസിനെ കബളിപ്പിച്ച് ഓടിപ്പോയത്. പാലോട് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസ് പ്രതികളായ സൈതലവി, അയ്യൂബ് ഖാൻ എന്നിവരാണ് രക്ഷപ്പെട്ടത്. പുലർച്ചെ നാലരയോടെയാണ് സംഭവം. പ്രതികളുമായി തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കടയ്ക്കൽ ചുണ്ട ചെറുകുളത്ത് വെച്ച് വാഹനം നിർത്തിയപ്പോഴാണ് ഇരുവരും ഓടി രക്ഷപ്പെട്ടത്. മലയിൻകീഴ് വഞ്ചിയൂർ സ്വദേശിയായ അയ്യൂബ് ഖാനും നെടുമങ്ങാട് സ്വദേശിയായ സൈതലവിയും ആണ് രക്ഷപ്പെട്ടവർ. മൂത്രമൊഴിക്കാൻ വാഹനം നിർത്തിയ സമയത്താണ് പ്രതികൾ അവസരം…

Read More

കരൂർ ദുരന്തം, മരണം 40 ആയി; പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയയാള്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മരിച്ചു

കരൂർ ദുരന്തത്തിൽ മരണം 40 ആയി. കരൂർ സ്വദേശി കവിൻ ആണ് മരിച്ചത്. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ കവിൻ പ്രാഥമിക ചികിത്സയ്ക്കുശേഷം ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദന അനുഭവപ്പെടുകയും സ്വകാര്യ ആശുപത്രിയിൽ വെച്ച് മരിക്കുകയുമായിരുന്നു. മരിച്ച കവിന്റെ പോസ്റ്റുമോർട്ടം തുടങ്ങി. 32 വയസായിരുന്നു കവിന്. സ്വകാര്യ ബാങ്കിലെ മാനേജറാണ് 32കാരനായ കവിന്‍. ദുരന്തത്തില്‍ മരിച്ച 39 പേരുടെ പോസ്റ്റുമോര്‍ട്ടം ഇതിനകം പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. സംഭവത്തില്‍ ടിവികെ ജനറല്‍സെക്രട്ടറിക്കെതിരെ പൊലീസ്…

Read More

വിജയ് കരൂരിലേക്ക്? സ്ഥലത്തെത്താൻ പൊലീസ് അനുമതി തേടും, അറസ്റ്റ് ഉടനുണ്ടാകാൻ സാധ്യതയില്ല

കരൂരിലേക്ക് പോകാൻ വിജയ് പൊലീസ് അനുമതി തേടി. അനുമതി ലഭിച്ചാൽ കരൂരിലെത്തും. വിജയ്‌യുടെ അറസ്റ്റ് ഉടനുണ്ടാകാൻ സാധ്യതയില്ല. ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ തീരുമാനിച്ചു. ഇന്ന് തന്നെ ജഡ്ജിയുടെ വസതിയിൽ എത്തി അപേക്ഷ നൽകിയേക്കും. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെടും. ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടും. ജുഡീഷ്യൽ അന്വേഷണത്തിനുശേഷമാകും…

Read More

മഴ മുന്നറിയിപ്പ് പുതുക്കി, വടക്കൻ കേരളത്തിൽ മഴ കനക്കും; ഇന്ന് 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ഇടത്തരം മഴ ആയിരിക്കും പെയ്യുക, നാളെയോടെ മഴയുടെ ശക്തി കുറയാൻ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത….

Read More