Headlines

ഇരിഞ്ഞാലക്കുട രൂപത മൈഗ്രെന്റസ് മിഷന്‍ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റായി ഷാജു വാലപ്പനെ തിരഞ്ഞെടുത്തു

ഇരിഞ്ഞാലക്കുട രൂപത മൈഗ്രെന്റസ് മിഷന്‍ സംഘടനയുടെ പ്രഥമ രൂപത പ്രസിഡന്റ് ആയി കല്ലേറ്റുംകര ഉണ്ണിമിശിഹാ പള്ളിയിലെ ഷാജു വാലപ്പനെ തിരഞ്ഞെടുത്തു. പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനും വാലപ്പന്‍ എക്‌സിം പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയര്‍മാനും ആണ് ഷാജു വാലപ്പന്‍. സ്‌കൂള്‍ കാലഘട്ടം മുതല്‍, കത്തോലിക്ക സഭയുടെ കെ.സി. വൈ.എം സംഘടനാ ഭാരവാഹിത്യത്തിലൂടെ പ്രവര്‍ത്തിച്ചും, രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Read More

മഞ്ജു വാര്യരെയും പൊലീസിനെയും ലക്ഷ്യമിട്ട് ദിലീപ്, ആരോപണത്തോട് പ്രതികരിക്കാതെ മഞ്ജു, അന്തിമ വിധിയല്ലെന്ന് ബി സന്ധ്യ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തന്നെ പ്രതിയാക്കാനുള്ള ഗൂഢാലോചനയ്ക്ക് തുടക്കമിട്ടത് മഞ്ജു വാര്യർ നടത്തിയ പ്രതികരണത്തിൽ നിന്നാണെന്നായിരുന്നു വിധി പ്രസ്താവത്തിന് പിന്നാലെ ദിലീപ് നടത്തിയ പ്രതികരണം. ഉന്നത പോലീസ് ഉദ്യോഗസ്ഥ ദിലീപിനെ പ്രതിയാക്കാൻ ഗൂഢാലോചന നടത്തിയെന്ന് ദിലീപിന്‍റെ അഭിഭാഷകൻ ബി രാമൻപിള്ളയും ആരോപിച്ചിരുന്നു. എന്നാൽ ദിലീപിന്‍റെ ആരോപണത്തിലോ വിധിയെ കുറിച്ചോ ഇതുവരെ മഞ്ജു വാര്യർ പ്രതികരിച്ചില്ല. നടിയെ ആക്രമിച്ചതിന് പിന്നുള്ള ഗൂഢാലോചന പുറത്ത് വരേണ്ടതുണ്ടെന്ന ദർബാർ ഹാൾ ഗ്രൗണ്ടിലെ അമ്മയുടെ കൂട്ടായ്മയിൽ മഞ്ജു വാര്യർ നടത്തിയ പ്രസംഗത്തെയാണ്…

Read More

ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു; സത്യം വിജയിക്കും… കുറ്റവാളികൾ ശിക്ഷിക്കപെടും, പി പി ദിവ്യ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പിന്തുണയുമായി പി പി ദിവ്യ. നിയമപോരാട്ടം അവസാനിപ്പിക്കരുത്.തുടരുക.. സത്യം വിജയിക്കും… കുറ്റവാളികൾ ശിക്ഷിക്കപെടും… പി പി ദിവ്യ ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു…. ഭയം തോന്നുന്നില്ലേ.. കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ഒരു നഗരത്തിൽ ഒരു പെൺകുട്ടി അതി ക്രൂരമായി പീഡിപ്പിക്കപെടുന്നു…ചൂണ്ടികാണിച്ചവരിൽ ചിലർ രക്ഷപ്പെട്ടു. സാധാരണ ജീവിതത്തിലേക്കു അവൾ കടന്നു വന്നത്.. മനോധൈര്യം ഒന്ന് കൊണ്ട് മാത്രമാണ്.. നിയമപോരാട്ടം അവസാനിപ്പിക്കരുത്…തുടരുക.. സത്യം വിജയിക്കും……

Read More

നടിയെ ആക്രമിച്ച കേസ്: 6 പ്രതികളെയും വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു, ശിക്ഷാവിധി വെളളിയാഴ്ച

തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതി ശിക്ഷിച്ച പ്രതികളെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. ഒന്ന് മുതൽ ആറുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്. ഗുണ്ടാ സംഘത്തിന് ക്വട്ടേഷൻ നൽകി നടിയെ ബലാൽസംഗം ചെയ്യിപ്പിച്ചെന്ന കേസിൽ ദിലീപ് കുറ്റവിമുക്തൻ എന്നാണ് കോടതി വിധി. നടിയെ വാഹനത്തിൽ ബലാൽസംഗം ചെയ്തതായി തെളിഞ്ഞ പൾസർ സുനി അടക്കം ഒന്ന് മുതൽ ആറുവരെ പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി കണ്ടെത്തി. ഇവർക്കുള്ള ശിക്ഷ ഈ മാസം12ന് വിധിക്കും. ദിലീപ് അടക്കം നാലു…

Read More

ദിലീപിനെ വെറുതെ വിട്ടു, നടിയെ ആക്രമിച്ച കേസില്‍ ഇനി എന്ത് ? ഉയരുന്നത് നിരവധി ചോദ്യങ്ങള്‍

രാജ്യം ഏറെ ആകാംഷയോടെയാണ് നടിയെ ആക്രമിച്ച കേസിലെ ശിക്ഷാവിധിയ്ക്കായി കാതോര്‍ത്തിരുന്നത്. എട്ടുവര്‍ഷമായി മലയാളികളുടെ മുന്നിലുള്ള ഒരു പ്രധാന കേസാണ് നടിയെ ആക്രമിച്ച കേസ്. കേരളം പോലുള്ള സംസ്ഥാനത്ത് നടന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായൊരു കേസായിരുന്നു ഇത്. ക്വട്ടേഷന്‍ പ്രകാരം ഒരു സിനിമാ താരത്തെ ഓടുന്ന വണ്ടിയില്‍വച്ച് ആക്രമിക്കുകയും ഈ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ ക്യാമറവെച്ച് ചിത്രീകരിച്ചുവെന്നുമായിരുന്നു കേസ്. മലയാള സിനിമയില്‍ ഒട്ടേറെ പ്രതിസന്ധികള്‍ക്ക് വഴിയൊരുക്കിയ കേസ്. മലയാളി സിനിമാ പ്രേക്ഷകര്‍ക്കിടയില്‍ ആശങ്കയുളവാക്കിയ കേസ് എന്നീ നിലകളില്‍ രാജ്യത്താകമാനം ചര്‍ച്ച…

Read More

നിലവിലെ സാഹചര്യത്തിൽ ദിലീപിന് ഫെഫ്കയിൽ പ്രവർത്തിക്കുന്നതിന് തടസം ഇല്ല; ബി ഉണ്ണികൃഷ്ണൻ

നിലവിലെ സാഹചര്യത്തിൽ ദിലീപിന് സംഘടനയിൽ പ്രവർത്തിക്കുന്നതിന് തടസം ഇല്ലെന്ന് ബി ഉണ്ണികൃഷ്ണൻ. ഫെഫ്ക യോഗം ചേർന്ന് തീരുമാനം എടുക്കും. വിധിയെ സ്വാഗതം ചെയ്യാനോ നിരസിക്കാനോ ഇല്ല. ദിലീപ് അറസ്റ്റിൽ ആയപ്പോൾ ആദ്യം നടപടി എടുത്തത് ഫെഫ്ക.സംഘടനയില്‍ പ്രവര്‍ത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചര്‍ച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ട്രെയ്ഡ് യൂണിയൻ എന്ന നിലയിൽ ഞങ്ങൾ ദിലീപിനെ കുറ്റാരോപിതനായ സമയം അംഗ്വത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം…

Read More

‘പുരുഷ കമ്മീഷൻ അത്യാവശ്യമാണ് ; പുതിയ കാലത്തിനും, കുടുംബ ജീവിതത്തിനും പുരുഷമാരെ പാകപ്പെടുത്തണം ; കെ ആർ മീര

പുരുഷ സമൂഹത്തെ പുതിയ കാലത്തിനും കുടുംബ ജീവിതത്തിനും പരുവപ്പെടുത്തി വിദ്യാഭാസം നൽകാൻ ഒരു പുരുഷ കമ്മീഷൻ അത്യാവശ്യമായി വേണമെന്ന് എഴുത്തുകാരി കെ ആർ മീര. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് കേരളം സംഘടിപ്പിച്ച അഭിമുഖത്തിലാണ് കെ.ആർ മീര, അടുത്തിടെ രാഹുൽ ഈശ്വർ അടക്കം ഉന്നയിച്ച വിഷയത്തെ കുറിച്ചുള്ള വിഷയത്തിൽ സംസാരിച്ചത്. “വ്യക്തികളെ മാറ്റി നിർത്തൂ, അനുഭവിച്ച് പോന്നിരുന്ന പ്രിവിലേജുകൾ നഷ്ടപ്പെടുന്നത് തന്നെ പീഡനമായി ചില പുരുഷന്മാർക്ക് അനുഭവപ്പെടാം. അങ്ങനെയുള്ളവർക്ക് വിദ്യാഭ്യാസം നല്കുകയല്ലാതെ എന്താ മാർഗം?. കുഞ്ഞേ ഇത്…

Read More

അച്ഛന്‍റെ ക്രൂരമര്‍ദനം; തിരുവനന്തപുരത്ത് ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ പിതാവിന്റെ ക്രൂരമർദനത്തിനിരയായ ഒൻപതാം ക്ലാസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു.നെയ്യാറ്റിൻകര അരങ്കമുകളിലാണ് സംഭവം. പിതാവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിക്കുന്നതിൽ മനംനൊന്തായിരുന്നു ആത്മഹത്യ ശ്രമം. സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി. ക്ലീനിങ് ലോഷൻ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റി. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പിതാവിനെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയെങ്കിലും…

Read More

സുരേഷ് ഗോപി നിവേദനം വാങ്ങിയില്ല; കൊച്ചുവേലായുധന് വീട് നിര്‍മ്മിച്ച് നല്‍കി സിപിഐഎം

സുരേഷ് ഗോപി നിവേദനം വാങ്ങാത്ത കൊച്ചുവേലായുധന്റെ വീട് നിർമാണം പൂർത്തിയാക്കി സിപിഐഎം. അവഹേളിച്ചവർക്കുള്ള മറുപടി ഈ സ്നേഹവീടാണെന്ന് മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കൊച്ചു വേലായുധന് സിപിഐഎം നൽകിയ വാക്ക് യാഥാർത്ഥ്യമാക്കി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ വിവരം പങ്കുവച്ചത്. കഴിഞ്ഞ സെപ്തംബർ 13-ന് നടന്ന ‘കലുങ്ക് സംവാദം’ കേരളം മറന്നുകാണില്ല. അന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മുന്നിൽ സങ്കടം ബോധിപ്പിക്കാനെത്തിയതായിരുന്നു വയോധികനായ കൊച്ചു വേലായുധൻ. ദ്രവിച്ചുതുടങ്ങിയ തന്റെ ഒറ്റമുറി വീടിന് പകരം അടച്ചുറപ്പുള്ള…

Read More

IFFK സ്ക്രീനിംഗിനിടെ സംവിധായകൻ അപമാനിച്ചു; വനിത ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് പരാതി നൽകി

പ്രമുഖ സംവിധായകനെതിരെ പരാതിയുമായി വനിത ചലച്ചിത്രപ്രവർത്തക. ഐഎഫ്എഫ്കെ സ്ക്രീനിംഗിനിടെ സ്ത്രീത്വത്തെ അപമാനിച്ചെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് ചലച്ചിത്രപ്രവർത്തക നേരിട്ട് കത്തയച്ചു. കത്തിന് പിന്നാലെ ചലച്ചിത്രപ്രവർത്തകയിൽ നിന്ന് പൊലീസ് വിവരം തേടി. തലസ്ഥാനത്തെ ഹോട്ടലിൽ ഐഎഫ്എഫ്കെ സ്ക്രീനിംഗ് നടക്കുന്നതിനിടെ ആയിരുന്നു സംഭവം. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് കത്തിൽ പറയുന്നതിന്റെ. ചലച്ചിത്ര പ്രവർത്തകയുടെ പരാതി മുഖ്യമന്ത്രി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. അതിന്റെ അടിസ്ഥാനത്തിൽ പരാതിക്കാരിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഹോട്ടൽ മുറിയിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

Read More