തദ്ദേശ ഭരണ തിരഞ്ഞെടുപ്പ്: വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായി വോട്ട് ചേർക്കാൻ വീണ്ടും അവസരം
തദ്ദേശ ഭരണ തിരഞ്ഞെടുപ്പിൽ തിങ്കളാഴ്ച മുതൽ വീണ്ടും വോട്ട് ചേർക്കാം. ഒക്ടോബർ 14 വരെയാണ് വോട്ട് ചേർക്കാൻ അവസരം. ഒക്ടോബർ 25 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2025 ജനുവരി 1 നോ അതിന് മുൻപോ 18 വയസ് തികഞ്ഞെവർക്ക് വോട്ട് ചേർക്കാം. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായാണ് വീണ്ടും വോട്ട് ചേർക്കാൻ അവസരം നൽകുന്നത്. നവംബർ ഡിസംബർ മാസങ്ങളിലാണ് തദ്ദേശ തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് വോട്ടർ പട്ടിക പുതുക്കുമെന്നും വോട്ട്…
