Headlines

വണ്ടിപ്പെരിയാറിലെ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ; ചൊവ്വാഴ്ചയ്ക്കുള്ളിൽ പരിഹാരമെന്ന് ഇടുക്കി ജില്ലാ കളക്ടർ

ഇടുക്കി വണ്ടിപ്പെരിയാറിൽ സഹോദരിമാരുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിഷയത്തിൽ ചൊവ്വാഴ്ചക്കുള്ളിൽ പരിഹാരം കാണാനാകുമെന്ന് ഇടുക്കി ജില്ല കളക്ടർ ദിനേശൻ ചെറുവാട്ട് .വീടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കേസ് തീർപ്പാകും വരെ കണക്ഷൻ പുനസ്ഥാപിക്കണമെന്ന് എസ്റ്റേറ്റ് മാനേജ്മെന്റിന് കത്ത് നൽകും.പോബ്സ് ഗ്രൂപ്പിനാണ് കത്ത് നൽകുകയെന്നും കളക്ടർ അറിയിച്ചു. ഹാഷിനിയുടെയും, ഹർഷിനിയുടെയും വീടിരിക്കുന്ന സ്ഥലത്തിന്മേൽ പോബ്സ് എസ്റ്റേറ്റ് ഉടമസ്ഥാവകാശം ഉന്നയിച്ചിട്ടുണ്ട്. അതിനാലാണ് കുട്ടികളുടെ മുത്തശ്ശൻ വിജയൻ്റെ പേരിൽ പുതിയ കണക്ഷൻ നൽകാൻ തടസ്സം. ഇതോടെയാണ് ഇവർക്ക് നേരത്തെ…

Read More

ഡൽഹി കേന്ദ്രീകരിച്ച് ഇടനില സംഘത്തിന്റെ പ്രവർത്തനം; മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്ന് നിർണായക വിവരം

ഓപ്പറേഷൻ നംഖോറിൽ ഇടനിലക്കാരെ സംബന്ധിച്ച് കസ്റ്റംസിന് സൂചന ലഭിച്ചു. ഡൽഹി കേന്ദ്രീകരിച്ചാണ് ഇടനില സംഘത്തിന്റെ പ്രവർത്തനം. മൂവാറ്റുപുഴ സ്വദേശി മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക വിവരം ലഭിച്ചത്. കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. മാഹിൻ അൻസാരിയെ വീണ്ടും വിളിപ്പിക്കും. ഓപ്പറേഷൻ നംഖോറിൽ കൊച്ചി കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് തീരുമാനം. ഇടപാടിൽ…

Read More

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടി; പൂർവ വിദ്യാർത്ഥി അറസ്റ്റിൽ

അധ്യാപികയെ വഞ്ചിച്ച് 27.5 ലക്ഷം രൂപയും 21 പവൻ സ്വർണ്ണവും തട്ടിയെടുത്ത പൂർവ വിദ്യാർത്ഥി അറസ്റ്റിൽ.മലപ്പുറം തലക്കടത്തൂർ സ്വദേശിയായ നീലിയത് വേർക്കൽ ഫിറോസ് (51) ആണ് അറസ്റ്റിലായത്. 1988 മുതൽ 1990 വരെ ഇയാളെ പഠിപ്പിച്ചിരുന്ന അധ്യാപികയാണ് തട്ടിപ്പിനിരയായത്. സ്വർണ്ണവുമായി ബന്ധപ്പെട്ട ബിസിനസ് തുടങ്ങാനാണെന്ന് പറഞ്ഞാണ് പ്രതി അധ്യാപികയെ വഞ്ചിച്ചത്. ആദ്യം ഒരു ലക്ഷം രൂപ വാങ്ങി 4000 രൂപ ലാഭം നൽകി. തുടർന്ന് മൂന്ന് ലക്ഷം രൂപ വാങ്ങി 12,000 രൂപ ലാഭ വിഹിതം നൽകി….

Read More

ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്; എയിംസ് ചർച്ചയാകും

വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത് നടക്കും. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചേരുന്നത്. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എയിംസ് സംബന്ധിച്ച് സംസ്ഥാന നേതൃത്വം സമവായത്തിൽ എത്തിയേക്കും. നിലവിൽ കേന്ദ്രമന്ത്രി…

Read More

കെ ജെ ഷൈനെതിരായ സൈബർ ആക്രമണം;സി കെ ഗോപാലകൃഷ്ണന്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

സിപിഐഎം നേതാവ് കെ ജെ ഷൈൻ നൽകിയ സൈബർ ആക്രമണ പരാതിയിൽ ഒന്നാംപ്രതി സി കെ ഗോപാലകൃഷ്ണന്റെ മുൻ‌കൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. ജാമ്യാപേക്ഷയിൽ നിന്ന് പൊലീസ് റിപ്പോർട്ട് കൈമാറും. അറസ്റ്റ് ചെയ്ത രണ്ടാം പ്രതി കെ എം ഷാജഹാനെ ഇന്നലെ എറണാകുളം സിജെഎം കോടതി ജാമ്യം നൽകി വിട്ടയച്ചിരുന്നു. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരുന്നു ഷാജഹാന്റെ അറസ്റ്റ്. സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റവും ഐടി ആക്ടിലെ വിവിധ വകുപ്പുകളുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണത്തോട്…

Read More

യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താൻ നേരിട്ട് അഭ്യർത്ഥിച്ചു’; യുഎന്നിലും ട്രംപിന്റെ അവകാശ വാദം തള്ളി ഇന്ത്യ

യുഎൻ പൊതുസഭയിൽ പാകിസ്താനെതിരെ ഇന്ത്യ. പാകിസ്താൻ ഉടൻ തന്നെ ഭീകര ക്യാമ്പുകൾ അടച്ചുപൂട്ടി, ഭീകരരെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗഹ്ലോട്ട് ആവശ്യപ്പെട്ടു. ഭീകരതയോട് സഹിഷ്ണുത പാടില്ല. ഭീകരതയെ മഹത്വവൽക്കരിക്കുന്നത് പാകിസ്താൻ വിദേശനയത്തിന്റെ കേന്ദ്രബിന്ദു. പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദിയായ റെസിസ്റ്റൻസ് ഫ്രണ്ടിനെ യുഎൻ രക്ഷാസമിതിയിൽ സംരക്ഷിക്കാൻ ശ്രമിച്ചത് പാകിസ്താനാണെന്നും ഇന്ത്യ കുറ്റപ്പെടുത്തി. ഭീകരതയെ കയറ്റുമതി ചെയ്യുന്നത് പാകിസ്താന്റെ പാരമ്പര്യമാണ്. ഒസാമ ബിൻ ലാദന് അഭയം നൽകിയത് പാകിസ്താനാണ്. ഏറ്റവും പരിഹാസ്യമായ ആഖ്യാനം മുന്നോട്ട് വയ്ക്കുന്നതിൽ പാകിസ്താനൊരു…

Read More

ഓപ്പറേഷൻ നംഖോർ; മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ്

ഓപ്പറേഷൻ നംഖോറിൽ കുണ്ടന്നൂരിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനത്തിന്റെ ഉടമ മാഹിൻ അൻസാരിയുടെ മൊഴി വിശദമായി പരിശോധിക്കാൻ കസ്റ്റംസ് . വാഹനം കേരളത്തിൽ എത്തിച്ച രേഖകളും, ബാങ്ക് ഇടപാട് രേഖകളും മാഹിൻ അൻസാരി കസ്റ്റംസിന് മുന്നിൽ ഹാജരാക്കി. ഇടപാടിൽ താൻ കബളിക്കപ്പെട്ടു എന്നാണ് മാഹിൻ അൻസാരി കസ്റ്റംസിന് നൽകിയ മൊഴി. വിശദ പരിശോധനയ്ക്ക് ശേഷമായിരിക്കും കസ്റ്റംസിന്റെ തുടർ നടപടി. ഭൂട്ടാനിൽ നിന്ന് എത്തിയ മറ്റൊരു ലാൻഡ് ക്രൂയിസർ വാഹനത്തിന്‍റെ ഫസ്റ്റ് ഓണർ എന്ന് കസ്റ്റംസ് സംശയിക്കുന്ന…

Read More

ഛത്തീസ്‌ഗഡിൽ സ്റ്റീൽ ഫാക്ടറിയിൽ അപകടം; 6 തൊഴിലാളികൾ മരിച്ചു

ഛത്തീസ്‌ഗഡിലെ സ്വകാര്യ സ്റ്റീൽ പ്ലാൻറ്റ് ഫാക്ടറിയിൽ ഉണ്ടായ അപകടത്തിൽ 6 തൊഴിലാളികൾക്ക് ദാരുണാന്ത്യം. വ്യാവസായിക കേന്ദ്രമായ സിൽതാരയിലെ ഗോദാവരി പവർ & ഇസ്പാറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ ആണ് അപകടം ഉണ്ടായത്. ഫാക്ടറിയിൽ ഉണ്ടായിരുന്ന മറ്റ് 6 പേർക്ക് കൂടി അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ ചൂള വൃത്തിയാക്കുന്നതിനിടെ ലോഹ നിക്ഷേപം ഇടിഞ്ഞു വീണാണ് അപകടം.

Read More

‘എയിംസ് കോഴിക്കോട് കിനാലൂർ തന്നെ വേണം’; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് പി ടി ഉഷ

എയിംസ് കോഴിക്കോട് കിനാലൂർതന്നെ വേണമെന്നാവശ്യപ്പെട്ട് രാജ്യസഭാംഗം പി ടി ഉഷ കേന്ദ്രആരോഗ്യമന്ത്രിക്ക് കത്തയച്ചു. സ്ഥലം ഏറ്റെടുക്കൽ അടക്കമുള്ള നടപടികൾ പൂർത്തിയായതാണന്നും കത്തിലുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവർ എയിംസ് ആലപ്പുഴയിൽ വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് പി.ടി ഉഷ കിനാലൂരിന് വേണ്ടി കത്തയച്ചത്. നേരത്തെ രാജ്യസഭയിൽ രണ്ട് തവണ ഇക്കാര്യം പിടി ഉഷ ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട് കിനാലൂരിലാണ് സംസ്ഥാന സർക്കാർ എയിംസിനായി സ്ഥലം നിർണയിച്ചിട്ടുള്ളത്. ഇതിന്റെ നടപടികൾ പുരോ​ഗമിക്കുന്നതിനിടെയാണ് എയിംസിൽ തർക്കം ഉടലെടുത്തത്. നേരത്തെ അയച്ചിരുന്ന കത്ത് വീണ്ടും കേന്ദ്ര…

Read More

NSS വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ; നിലപാട് മാറ്റത്തിൽ വിശദീകരണം നൽകിയേക്കും

വിവാദങ്ങൾക്കിടയിൽ എൻഎസ്എസിന്റെ വാർഷിക പ്രതിനിധി സഭ ഇന്ന് പെരുന്നയിൽ നടക്കും. 2024 -25 വർഷത്തെ വരവ് ചിലവ് കണക്കുകളെ കുറിച്ച് ചർച്ച ചെയ്യാനുള്ള യോഗമാണ് ചേരുന്നത്. എന്നാൽ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റം യോഗത്തിൽ ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വിശദീകരിച്ചേക്കും. നിലപാട് മാറ്റത്തിൽ എതിർപ്പ് ഉയരാനുള്ള സാഹചര്യവും ഉണ്ട്. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെ ഇടതു ചായ്‍വിനെതിരെ കൂടുതൽ കരയോഗങ്ങള്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുകയാണ്. ഇന്നലെ തിരുവനന്തപുരത്തും സുകുമാരൻ നായർക്കെതിരെ ഫ്ലക്സുകൾ…

Read More