എറണാകുളം കിഴക്കമ്പലത്ത് ട്വന്റി ട്വന്റി ചെയർമാൻ സാബു എം ജേക്കബിന് എതിരെ കോൺഗ്രസ് പ്രതിഷേധം. കിഴക്കമ്പലത്തെ സെന്റ് മേരീസ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുന്നത് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. മാധ്യമ പ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമവും ഉണ്ടായി.
ട്വന്റി-ട്വന്റിക്ക് സ്വാധീനമുള്ള മേഖലകളിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമമെന്ന് സാബു എം ജേക്കബ് ആരോപിച്ചു. ഇവിടെ നടക്കുന്നത് ജനാധിപത്യമല്ലെന്നും ഗുണ്ടായിസമാണെന്നും കുന്നത്തുനാടിൽ ഇടതും വലതും ചേർന്ന് കൊള്ളയടിക്കുകയാണ് ചെയ്യുന്നത്. ട്വന്റി 20ക്കെതിരെ എൽഡിഎഫ് യുഡിഎഫ് സഖ്യമാണെന്നും സാബു എം ജേക്കബ് പറഞ്ഞു.
സ്ഥാനാർഥികളെ ഭീഷണിപ്പെടുത്തുന്നതും നാമനിർദേശപത്രിക പിൻവലിപ്പിക്കുന്നതും തുടങ്ങിയ എല്ലാ കാര്യങ്ങളും ഇവിടെ ഉണ്ടായി വോട്ട് ചെയ്യാനെത്തിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ തടഞ്ഞു നിർത്തി അസഭ്യം പറയുന്ന അവസ്ഥയാണ്. അപ്പോൾ പിന്നെ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നും സാബു എം ജേക്കബ് വിമർശിച്ചു.






