Headlines

‘ജനങ്ങളോട് പൊലീസ് നല്ല നിലയിൽ പെരുമാറണം; സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം’; DGP

പൊലീസ് മർദനം ഉണ്ടായാൽ കർശന നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ. പൊലീസ് സേനയിൽ അച്ചടക്കം പ്രധാനമാണ്. പൊലീസ് സ്റ്റേഷനുകൾ ജനങ്ങൾക്ക് സേവനം ചെയ്യുന്ന കേന്ദ്രമാകണം. ഉദ്യോഗസ്ഥർ ജനങ്ങളോട് നല്ല രീതിയിൽ പെരുമാറണമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു കേരളാ പൊലീസ് നല്ല സേനയാണ്. അച്ചടക്കം ഉറപ്പാക്കി പോലീസ് മുന്നോട്ട് പോകുന്നു. 450 പോലീസ് സ്റ്റേഷനുകളിൽ ഭൂരിപക്ഷവും നന്നായി പ്രവർത്തിക്കുന്നു. ചിലയിടത്തു ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകുന്നുണ്ട്. പൊലീസ് മർദ്ദനം വ്യാപകമല്ല. വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി വ്യക്തമാക്കി….

Read More

ശബരിമല സ്വർണ്ണ പാളി വിവാദം; ‘ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടും’; പി.എസ് പ്രശാന്ത്

ശബരിമല സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതിയോട് സമഗ്ര അന്വേഷണം ആവശ്യപ്പെടുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്. 1999-2025 കാലത്തെ ഇടപെടലുകൾ അന്വേഷിക്കണം. 2019 ൽ ഉണ്ടായ ഉദ്യോഗസ്ഥ വീഴ്ച ഉൾപ്പെടെ അന്വേഷിക്കണമെന്നും ശബരിമലയുമായി ബന്ധപ്പെട്ട് വിവാദം പാടില്ലെന്നും പി.എസ് പ്രശാന്ത് പറഞ്ഞു. വിവാദം അവസാനിക്കണമെങ്കിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പി.എസ് പ്രശാന്ത് പറഞ്ഞു. കോടതി യുക്തമായ ഏജൻസിയെ ചുമതലപ്പെടുത്തട്ടെയെന്ന് അദേഹം പറഞ്ഞു. 2019 ൽ ഉണ്ടായത് ഉദ്യോഗസ്ഥ വീഴ്ചയാണെന്നും 1999 മുതലുള്ള കൃത്യമായ രേഖകൾ…

Read More

വാണിജ്യാവശ്യത്തിനുള്ള പാചകവാതക വിലയിൽ വർധന; 16 രൂപ കൂട്ടി

വാണിജ്യാവശ്യത്തിനുളള പാചകവാതക വിലയിൽ വർധന. വാണിജ്യ സിലിണ്ടറിന് 16 രൂപയാണ് കൂട്ടിയത്. ഗാർഹിക പാചകവാതക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19 കിലോ സിലിണ്ടറിന് വില 1603 രൂപയായി. തിരുവനന്തപുരത്ത് 1,623.5 രൂപ. കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. രാജ്യാന്തര ക്രൂഡ് ഓയിൽ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്കരിക്കുന്നത്. ഗാർഹിക സിലിണ്ടറിന് ഏറ്റവുമൊടുവിൽ വില പരിഷ്കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു.

Read More

അമേരിക്ക അടച്ചുപൂട്ടലിലേക്ക്; ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ പാസ്സായില്ല

യുഎസ് സർക്കാർ അടച്ചുപൂട്ടലിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള വാർഷിക ധനവിനിയോഗ ബിൽ സെനറ്റിൽ പാസ്സായില്ല. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ സേവനങ്ങൾ നിലയ്ക്കും. അടച്ചുപൂട്ടൽ സംഭവിച്ചാൽ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടൽ വേണ്ടി വരുമെന്ന് ട്രംപ്. ബില്ലിൽ കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന് റിപ്പബ്ലിക്കൻ പാർട്ടി നിലപാട് എടുത്തു. സെനറ്റിൽ ഏഴ് ഡെമോക്രാറ്റുകളുടെ പിന്തുണ ലഭിച്ചില്ലെങ്കിൽ ഫണ്ടിങ് ബിൽ പാസ്സാകില്ല. സേവനങ്ങളുടെ അടച്ചുപൂട്ടലിലേക്ക് നീങ്ങും. അവശ്യസേവനങ്ങളൊഴികെ അമേരിക്കൻ സർക്കാർ സേവനങ്ങൾ സ്തംഭിക്കുന്ന അവസ്ഥയാണ് സർക്കാർ ഷട്ട്ഡൗൺ. 2026ന്റെ തുടക്കം…

Read More

ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 7.42 കോടി വോട്ടര്‍മാര്‍ പട്ടികയില്‍

ബിഹാറില്‍ അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ച് ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ്ഐആര്‍) പൂര്‍ത്തിയായതിന് പിന്നാലെയാണ് നടപടി. 7.42 കോടിയാണ് അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട വോട്ടര്‍മാരുടെ എണ്ണം. ഈ വര്‍ഷം ജൂണ്‍ മാസത്തില്‍ പട്ടികയില്‍ ഉണ്ടായിരുന്നത് 7.89 കോടി വോട്ടര്‍മാരായിരുന്നു. ഓഗസ്റ്റ് ഒന്നിന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ 7.24 കോടിയായിരുന്നു വോട്ടര്‍മാരുടെ എണ്ണം. 65 ലക്ഷം പേരെ ഒഴിവാക്കിയ ശേഷമായിരുന്നു ഓഗസ്റ്റില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിലൂടെ 42…

Read More

‘വേടൻ കഞ്ചാവ് ഉപയോഗിച്ചു’; കുറ്റപത്രം സമർപ്പിച്ച് പൊലീസ്

റാപ്പർ വേടനെതിരെ കുറ്റപത്രം സമർപ്പിച്ച് ഹിൽ പാലസ് പൊലീസ്. വേടൻ കഞ്ചാവ് ഉപയോഗിച്ചു എന്നാണ് കുറ്റപത്രത്തിലുള്ളത്. തൃപ്പൂണിത്തുറ കോടതി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത്. ഏപ്രിൽ 28നാണ് വേടൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ നിന്ന് തൃപ്പൂണിത്തുറ ഹിൽ പാലസ് പൊലീസ് കഞ്ചാവ് പിടികൂടിയത്. വേടനടക്കം 9 പ്രതികൾ കേസിൽ ഉണ്ടായിരുന്നു. ഫ്ലാറ്റിൽ നിന്ന് 6 ഗ്രാം കഞ്ചാവും 9.5 ലക്ഷം രൂപയും പൊലീസ് കണ്ടെടുത്തിരുന്നു….

Read More

കട്ടപ്പനയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടം; മൂന്ന് തൊഴിലാളികൾ മരിച്ചു; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്‌

ഇടുക്കി കട്ടപ്പനയിൽ മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ മൂന്നു തൊഴിലാളികൾ മരിച്ചു. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മൈക്കിൾ, സുന്ദരപാണ്ഡ്യ, കമ്പം സ്വദേശി ജയരാമൻ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവത്തിൽ ജില്ലാ കളക്ടറോട് മന്ത്രി റോഷി അഗസ്റ്റിൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വർഷങ്ങളായി കട്ടപ്പനയിൽ മാലിന്യ കുഴി വൃത്തിയാക്കുന്ന കരാർ ജോലികൾ ചെയ്തിരുന്ന ആളാണ് മരിച്ച ജയരാമൻ. സുന്ദരപാണ്ഡ്യനും മൈക്കിളും ജോലിക്കാരാണ്. രാത്രി പത്ത് മണിയോടെയാണ് സംഭവം. ആദ്യം ഓടയിൽ ഇറങ്ങിയ ആളെ കാണാതായതോടെ മറ്റ് രണ്ട്…

Read More

ഐസിസി വനിത ലോകകപ്പ്; ശ്രീലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ

ഐസിസി വനിത ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. 271 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയെ 59 റണ്‍സിന് പരാജയപ്പെടുത്തി. ടോസ് വിജയിച്ച ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. മഴ വില്ലനായതോടെ 50 ഓവര്‍ എന്നത് 47 ഓവറായി ചുരുക്കിയിരുന്നു. ഇന്ത്യയുടെ ദീപ്തി ശര്‍മ്മ മത്സരത്തിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. ബാറ്റിങ്ങിനായി കളത്തിലെത്തിയ ഇന്ത്യയുടെ പ്രതീക റാവല്‍, സ്മൃതി മന്ദനാ എന്നിവര്‍ റണ്‍വേട്ടയ്ക്ക് തുടക്കം കുറിച്ചു. 37 റണ്‍സുമായി പ്രതീക റാവല്‍ മികച്ച തുടക്കം നല്‍കി. നാലാം ഓവറില്‍ പുറത്തായ സ്മൃതി…

Read More

‘ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും എന്ത് ബന്ധം? സമഗ്ര അന്വേഷണം നടത്തണം’; വി ഡി സതീശന്‍

ശബരിമല ദ്വാരപാലക ശില്‍പത്തില്‍ പതിച്ചിരുന്ന നാല് കിലോ സ്വര്‍ണം അടിച്ചുമാറ്റിയ സര്‍ക്കാരും ദേവസ്വം ബോര്‍ഡുമാണ് അയ്യപ്പസംഗമം നടത്തി കേരളത്തെ കബളിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമല ക്ഷേത്രം കേന്ദ്രീകരിച്ച് എല്‍ഡിഎഫ് ഗൂഡസംഘം കാലങ്ങളായി നടത്തുന്ന അഴിമതിയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നതെന്നും നടയ്ക്കുവയ്ക്കുന്ന അമൂല്യ വസ്തുക്കളുടെ തൂക്കം കണക്കാക്കി മഹസര്‍ തയാറാക്കി സ്ട്രോങ്ങ് റൂമിലേക്ക് മാറ്റണമെന്ന നിബന്ധന അട്ടിമറിച്ചാണ് സ്വര്‍ണം പതിച്ച ദ്വാരപാലക ശില്‍പങ്ങള്‍ ചെന്നൈയിലേക്ക് കടത്തിയതെന്നും വി ഡി സതീശന്‍…

Read More

‘LDF പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം, പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണം’; പി.വി. അൻവർ

സംസ്ഥാന സർക്കാരിന് എതിരെ വിമർശനവുമായി പി.വി. അൻവർ. LDFൻ്റെ പലസ്തീൻ ഐക്യദാർഡ്യ സംഗമത്തിൽ വെള്ളാപ്പള്ളിയെ പങ്കെടുപ്പിക്കണം. പറ്റുമെങ്കിൽ യോഗിയുടെ സന്ദേശം കൂടി വായിക്കണമെന്നും പി വി അൻവർ വ്യക്തമാക്കി.സംസ്ഥാന സർക്കാർ പിന്തുണയോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിന്റെകൂടി പശ്ചാത്തലത്തിലാണ് അൻവറിന്റെ പ്രതികരണം. ഈ പരിപാടിയുടെ ഉദ്ഘാടകൻ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിയുടെ സി എം വിത്ത് മീയിലും അൻവർ വിമർശനം ഉന്നയിച്ചു. ഇതുവരെ മുഖ്യമന്ത്രിക്ക് ജനങ്ങളെ കാണുമ്പോൾ അലർജിയായിരുന്നു. തിരഞ്ഞെടുപ്പിൻ്റെ ഭാഗമായാണ് CM വിത്ത്…

Read More