Headlines

രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി

ചാനല്‍ ചര്‍ച്ചയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ ബിജെപി നേതാവ് പ്രിന്റു മഹാദേവ് പൊലീസില്‍ കീഴടങ്ങി. പേരാമംഗലം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതിയെ മാജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. ഹിംസയെ പ്രോത്സാപ്പിക്കുന്ന ആളല്ലെന്നും സത്യം എന്താണെന്ന് സമൂഹം തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ…

Read More

‘പലസ്തീൻ എല്ലാ കാലത്തും മനസിൽ നല്ല ഇടം നേടിയ രാഷ്ട്രം, അമേരിക്കൻ പിന്തുണയോടെ നടത്തുന്ന ഇസ്രയേൽ ആക്രമണം എല്ലാ പരിധിയും ലംഘിച്ചു’: മുഖ്യമന്ത്രി

മാധ്യമപ്രവർത്തനം വലിയ വെല്ലുവിളി നേരിടുന്ന കാലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യത്തിൻ്റെ നെടുംതൂണായി മാധ്യമങ്ങൾ വർത്തിച്ചൊരു കാലം രാജ്യത്തിനുണ്ടായിരുന്നു. മാധ്യമ രംഗമാകെ വെല്ലുവിളി നേരിടുന്നു. ഭരണകൂടങ്ങളെ വിമർശിക്കുപ്പോൾ കയ്യൂക്ക് കൊണ്ട് നേരിടുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ മാധ്യമങ്ങളുടെ നിയന്ത്രണം കുത്തക മുതലാളിമാരുടെ കയ്യിലേക്ക് എത്തിയിരിക്കുന്നു. കേന്ദ്രസർക്കാറിന്റെ വർഗീയതയെ പ്രകീർത്തിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമങ്ങളും ആയി ഇന്ന് മാറിയിരിക്കുന്നു. വ്യാജവാർത്തകൾ സമൂഹത്തിൽ ആധിപത്യം നേടുന്നു റിപ്പബ്ലിക് ടി.വി പോലെയുള്ള ചാനലുകളെ രാജ്യം കാണുകയാണ്. സ്വതന്ത്ര മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്നു. സ്വതന്ത്ര…

Read More

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു

മലപ്പുറത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. തിരൂർ വെട്ടം സ്വദേശിയായ എഴുപത്തിഎട്ടുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ കിണറുകളും കുളങ്ങളും ജലാശയങ്ങളും ക്ലോറിനൈസ് ചെയ്യുമെന്ന് തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. യു…

Read More

ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം; പ്രിന്റു മഹാദേവ് കീഴടങ്ങും

ചാനല്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം നടത്തിയ പ്രിന്റു മഹാദേവ് പൊലീസിന് മുന്നില്‍ കീഴടങ്ങും. പേരാമംഗലം പൊലീസ് സ്റ്റേഷനില്‍ പ്രിന്റു അല്‍പസമയത്തിനുള്ളില്‍ ഹാജരാകുമെന്നാണ് വിവരം. ബിജെപി നേതാക്കളുടെ വസതികളിലും മറ്റും വ്യാപകമായ തിരച്ചിലാണ് പൊലീസ് പ്രിന്റിനു വേണ്ടി നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപി യുവ നേതാവ് പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട്…

Read More

‘പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ല’; ആവര്‍ത്തിച്ച് ബെഞ്ചമിന്‍ നെതന്യാഹു

പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത് അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പലസ്തീന്‍ രാഷ്ട്രനിര്‍മ്മിതിയെ ശക്തി ഉപയോഗിച്ച് പ്രതിരോധിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കാന്‍ 20 നിര്‍ദേശങ്ങളടങ്ങിയ സമാധാന കരാര്‍ അമേരിക്ക മുന്നോട്ടുവച്ചതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രസ്താവന. വ്യവസ്ഥകള്‍ പാലിച്ചാല്‍ പലസ്തീന്‍ സ്വയം നിര്‍ണയത്തിലേക്കും സ്വതന്ത്ര രാഷ്ട്രത്തിലേക്കുമുള്ള സാധ്യതകള്‍ തുറക്കുമെന്ന് ട്രംപിന്റെ 20 നിര്‍ദ്ദേശങ്ങളിലുണ്ട്. ഇസ്രയേല്‍ ഗസ്സ ഒരു കാരണവശാലും പിടിച്ചടക്കില്ലെന്നും ഗസ്സയുടെ ഏതെങ്കിലും ഭാഗങ്ങള്‍ കൈവശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇസ്രയേല്‍ സൈന്യം അത് ഇന്റര്‍നാഷണല്‍ സ്റ്റെബിലൈസേഷന്‍…

Read More

‘ഞാനുണ്ടായ മൂന്നര വർഷം ഒരഴിമതിയും നടന്നില്ല,ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല’; ജി.സുധാകരൻ

താൻ മന്ത്രിസഭയിൽ ഉണ്ടായിരുന്ന മൂന്നര വർഷം ഒരഴിമതിയും നടന്നില്ലെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ.ദേവസ്വം മന്ത്രി ആയിരുന്നപ്പോൾ ഒരു സ്വർണ്ണപ്പാളിയും ആരും കൊണ്ടുപോയിരുന്നില്ല. മൂന്നര വർഷം കഴിഞ്ഞപ്പോ എന്റെ ദേവസ്വം മന്ത്രി സ്ഥാനം കടന്നപ്പള്ളിക്ക് കൊടുത്തു. എല്ലാത്തിനും മീതെയാണ് രാഷ്ട്രീയം. അയ്യപ്പനെ പോലും സുരക്ഷിതമാക്കി വയ്ക്കുന്നത് രാഷ്ട്രീയമാണ് ഉപരിമണ്ഡലമെന്നും ജി സുധാകരൻ വ്യക്തമാക്കി. ആ മണ്ഡലത്തിൽ പൊന്നിൽ പൊതിഞ്ഞു വെച്ചിരിക്കുകയാണ് അയ്യപ്പനെ. രാഷ്ട്രീയമായി സംരക്ഷണം ഇല്ലെങ്കിൽ എന്നേ അയ്യപ്പന്റെ വിഗ്രഹം കൂടി കൊണ്ടു പോയേനെ എന്നും അദ്ദേഹം…

Read More

‘ഞാൻ തന്നെ കപ്പും മെഡലും നൽകും, ഇന്ത്യ സ്വന്തം ചെലവിൽ ചടങ്ങ് നടത്തണം’; ഏഷ്യാ കപ്പ് ട്രോഫി ഇന്ത്യയ്ക്ക് നൽകാൻ ഉപാധി വെച്ച് നഖ്വി

ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയതിന് ശേഷവും വിവാദങ്ങൾക്ക് അയവില്ല. ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കെെമാറാൻ പുതിയ ഉപാധിവെച്ചിരിക്കുകയാണ് മൊഹ്സിൻ നഖ്വി. ഇന്ത്യക്ക് താൻ തന്നെ കിരീടം കെെമാറാം. ഇതിനായി ഇന്ത്യ സ്വന്തം ചിലവിൽ പരിപാടി സംഘടിപ്പിക്കണം. അവിടെവെച്ച് താൻ മെഡലും ട്രോഫിയും കെെമാറാമെന്നാണ് മൊഹ്സിന്റെ നിലപാട്. പാക്ക് ആഭ്യന്തരമന്ത്രി കൂടിയായ നഖ്വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്. ബിസിസിഐ ഈ ഉപാധി അംഗീകരിക്കില്ലെന്നുറപ്പാണ്. പാകിസ്താനുമായുള്ള രാഷ്ട്രീയമായ പ്രശ്നങ്ങളെത്തുടർന്നാണ് ഇത്തരമൊരു…

Read More

‘മാനിഷാദ’ ; ഗാന്ധിജയന്തി ദിനത്തില്‍ നേതൃത്വത്തില്‍ ഗസ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് കെപിസിസിയുടെ നേതൃത്വത്തില്‍ പാലസ്തീനിലെ ഗസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സദസുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ‘മാനിഷാദ’ എന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കുക. വൈകുന്നേരം അഞ്ച് മണിക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസുകളില്‍ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കെപിസിസിയില്‍ രാവിലെ 10ന് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.

Read More

രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി; ബിജെപി നേതാവ് പ്രിന്റു മഹാദേവിനെതിരെ വീണ്ടും കേസെടുക്കുന്നതിൽ നിയമോപദേശം തേടി പൊലീസ്

പത്തനംതിട്ട: സ്വകാര്യ ന്യൂസ് ചാനൽ ചർച്ചയ്ക്കിടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ബിജെപി നേതാവ് പ്രിൻ്റു മഹാദേവനെതിരെ പരാതി നൽകിയ യൂത്ത് കോൺഗ്രസ് നേതാവിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്. അഡ്വ ബിപിൻ മാമൻ്റെ മൊഴിയാണ് തിരുവല്ല പൊലീസ് രേഖപ്പെടുത്തിയത്. ഈ മാസം 27 നാണ് ഇമെയിൽ വഴി ബിപിൻ തിരുവല്ല എസ് എച്ച് ഒയ്ക്കാണ് പരാതി നൽകിയത്. പ്രിൻ്റു മഹാദേവനെതിരെ കേസെടുക്കുന്നതിൽ പൊലീസ് നിയമോപദേശം തേടിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട…

Read More

‘വിവാദങ്ങളിൽ കോണ്‍ഗ്രസ് കക്ഷിയാകാനില്ല, രാഹുൽ ഗാന്ധി വിജയ്‍യെ വിളിച്ചത് വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാൻ’; കെസി വേണുഗോപാൽ

കരൂര്‍: കരൂര്‍ ദുരന്തത്തിന് പിന്നാലെ രാഹുൽ ഗാന്ധി വിജയ്‍യെ വിളിച്ചതിൽ രാഷ്ട്രീയമില്ലെന്നും വേദനയിൽ ഒപ്പമുണ്ടെന്ന് അറിയിക്കാനാണ് വിളിച്ചതെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കോണ്‍ഗ്രസ് സംഘത്തിനൊപ്പം കരൂരിലെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി വേണുഗോപാൽ. കരൂര്‍ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവരെ കോണ്‍ഗ്രസ് സംഘം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും കണ്ടു. കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ കോണ്‍ഗ്രസ് രാഷ്ട്രീയപോരിനില്ലെന്നും അതിനുള്ള സമയമല്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. മരിച്ചവരുടെ ദുഃഖത്തിനു ഒപ്പം നിൽക്കുകയാണ്. ദുരന്തിനു ഉത്തരവാദികളെ തിരയേണ്ട സമയമല്ലിത്. മരിച്ചവരുടെ…

Read More