Headlines

തീരുവ യുദ്ധത്തിനിടെ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു; ആസിയാന്‍ ഉച്ചകോടിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്താന്‍ സാധ്യത

തീരുവ യുദ്ധത്തിനിടെ മോദി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് കളമൊരുങ്ങുന്നു. ഈ മാസം നടക്കുന്ന ആസിയാന്‍ ഉച്ചകോടിക്കിടെ ഇരുനേതാക്കളും ചര്‍ച്ച നടത്താനാണ് സാധ്യത. ഒക്ടോബര്‍ 26, 27 തീയതികളില്‍ മലേഷ്യയില്‍ വച്ചാണ് ആസിയാന്‍ ഉച്ചകോടി. ഉച്ചകോടിക്കായി ട്രംപിനെ മലേഷ്യ ക്ഷണിച്ചു കഴിഞ്ഞു. ട്രംപ് പങ്കെടുക്കുകയാണെങ്കില്‍ ഇരു നേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങും. അമേരിക്ക 50 ശതമാനം നികുതി ചുമത്തിയതിന് ശേഷം ഇരു നേതാക്കളും നടത്തുന്ന ആദ്യത്തെ കൂടിക്കാഴ്ചയാണിത്. കാനഡയില്‍ വച്ച് നടന്ന ജി7 ഉച്ചകോടിക്കിടെ ഇരുവര്‍ക്കും കൂടിക്കാഴ്ച നടത്താന്‍ സാധിച്ചിരുന്നില്ല….

Read More

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സന്തോഷ വാര്‍ത്ത; ക്ഷാമബത്ത മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ക്ഷാമബത്ത മൂന്ന് ശതമാനമായി വര്‍ധിപ്പിച്ചു. കേന്ദ്രമന്ത്രിസഭ തീരുമാനം അംഗീകരിച്ചു. 2025 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആയിരിക്കും വര്‍ധനവ് നടപ്പിലാക്കുക. ഈ മാസത്തെ ശമ്പളത്തിനൊപ്പം കുടിശിക തുകയും ചേര്‍ത്ത് ആയിരിക്കും നല്‍കുക. ഏഴാം ശമ്പള കമ്മീഷന്റെ അവസാനത്തെ വര്‍ധനവ് കൂടിയാണിത്. 49 ലക്ഷം ജീവനക്കാര്‍ക്കും 68 ലക്ഷം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവിന്റെ പ്രയോജനം ലഭിക്കും. ഇതിന് പുറമെ 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും മന്ത്രിസഭ അംഗീകാരം നല്‍കി. 17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ…

Read More

‘വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു, താത്പര്യമില്ലെന്ന് മറുപടി’; അമിത് ഷായെ അവഗണിച്ച് വിജയ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അവഗണിച്ച് വിജയ്. വിജയ്‌യെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. താത്പര്യമില്ലെന്ന് വിജയ് മറുപടി നൽകി. കരൂർ ദുരന്തത്തിന് പിന്നാലെയാണ് അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചതെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെട്ടു. വിജയ്‌യുടെ അച്ഛൻ ചന്ദ്രശേഖറും സിനിമാമേഖലയിലെ ചിലരും വഴിയാണ് ബന്ധപ്പെട്ടത്. ഇരുവരും തമ്മിൽ ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടു. ടിവികെയുടെ മുതിർന്ന നേതാക്കളുമായി ബന്ധപ്പെട്ടു. എന്നാൽ അമിത് ഷായോട് സംസാരിക്കാൻ താല്പര്യമില്ലെന്ന് വിജയ് പ്രതികരിച്ചു….

Read More

‘GST യുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പ്, സംസ്ഥാനത്തിന് 200 കോടിയുടെ നഷ്ടം’ ; വി.ഡി. സതീശൻ

കേരളത്തിലെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിൽ ഏകദേശം 1100 കോടിയുടെ വ്യാജ ഇടപാടുകൾ നടന്നതായുള്ള ഞെട്ടിക്കുന്ന തട്ടിപ്പ് പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വ്യാജ പേരുകളിൽ ആയിരത്തിലധികം തെറ്റായ GST രജിസ്ട്രേഷനുകൾ ഉപയോഗിച്ച് നടന്ന ഈ വൻ തട്ടിപ്പ് പൂനെയിലെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗമാണ് കണ്ടെത്തുകയും തുടർന്ന് സംസ്ഥാന സർക്കാരിനെ അറിയിക്കുകയും ചെയ്തത്. എന്നാൽ ഇത്രയും ഗുരുതരമായ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടും സർക്കാർ ഇതുവരെ ഒരു അന്വേഷണവും പ്രഖ്യാപിക്കുകയോ ആരംഭിക്കുകയോ…

Read More

മോഷ്ടിച്ച കാറിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം; നാട്ടുകാരുടെ ഇടപെടലില്‍ പ്രതി പിടിയില്‍

കോഴിക്കോട് പയ്യാനക്കലിൽ മദ്രസ വിദ്യാർഥിയെ തട്ടി കൊണ്ടുപോകാൻ ശ്രമം. മോഷ്ടിച്ച കാറിലാണ് പത്തുവയസുകാരനെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്.തട്ടി കൊണ്ടുപോകാൻ ശ്രമിച്ച ആളെ നാട്ടുകാർ പിടികൂടി. കാസർഗോഡ് സ്വദേശി സിനാൻ അലി യൂസുഫ് ( 33) ആണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.12 വയസുകാരനെയാണ് തട്ടി കൊണ്ടുപോകാൻ ശ്രമിച്ചത്. ബീച്ച് ആശുപത്രിയ്ക്ക് സമീപത്തെ ടാക്സി സ്റ്റാൻഡിൽ നിന്നാണ് പ്രതി കാർ മോഷ്ടിച്ചത്.മദ്രസ വിട്ടുവരികയായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറിലേക്ക് കയറാന്‍ തയ്യാറാകാതിരുന്ന കുട്ടിയെ ബലം പ്രയോഗിച്ച് കയറ്റുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു….

Read More

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്മെന്റുകളുമായി ചർച്ചയ്ക്ക് തയ്യാറെന്ന് സർക്കാർ. അനാവശ്യ സമരങ്ങളിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. വർഷങ്ങളോളം നടപടികൾ സ്വീകരിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്നത് വസ്തുതകൾ മറച്ചുവെക്കാൻ. വിഷയത്തിന് രാഷ്ട്രീയ നിറം നൽകാനുള്ള ശ്രമം വിലപോവില്ലെന്നും സർക്കാർ നടപടി ചട്ടങ്ങൾ പാലിച്ചെന്നും മന്ത്രി വി ശിവൻകുട്ടി പ്രസ്താവനയിൽ പറഞ്ഞു. എയിഡഡ് സ്കൂളുകളിൽ അധ്യാപകരെയും ജീവനക്കാരെയും നിയമിക്കാനുള്ള അധികാരം മാനേജ്മെന്റുകൾക്കാണ്. സർക്കാർ ആ നിയമനങ്ങൾക്ക് അംഗീകാരം നൽകുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ, നിയമനങ്ങളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് കോടതിയെ സമീപിക്കേണ്ടത്…

Read More

‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില്‍ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി

കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നിരുന്നു. എന്നാൽ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറുന്നതിൽ വീണ്ടും ഉപാധി വെച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്വി രംഗത്തെത്തി. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ACC ആസ്ഥാനത്തെത്തി…

Read More

സ്വർണപാളി വി​വാദം; 1999 ൽ സ്വർണ്ണം പൂശിയ പാളി 2019 ൽ ചെമ്പായി; ദേവസ്വം ബോർഡ് ഉത്തരവ് പുറത്ത്

ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ ആവരണത്തിന്റെ അറ്റകുറ്റപ്പണിക്കുള്ള 2019ലെ ദേവസ്വം ബോർഡ് ഉത്തരവ് ട്വന്റിഫോറിന്. ദ്വാരപാലക ശിൽപ്പത്തിൽ പൊതിഞ്ഞിട്ടുള്ള ചെമ്പ്പാളികൾ അറ്റകുറ്റപ്പണി നടത്തി സ്വർണം പൂശാനാണ് ഉത്തരവ്. 1999ൽ ദ്വാരപാലക ശിൽപ്പത്തിന്റെ പാളികൾ സ്വർണം പൂശിയിരുന്നു. എന്നാൽ 2019ലെ ഉത്തരവിൽ ഇത് ചെമ്പ് പാളികളെന്നാണ് പറയുന്നത്. ചെമ്പ് പാളിയിൽ സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറിയെന്നാണ് ഉത്തരവിൽ പറയുന്നത്. 05/07/2019ലാണ് ഉത്തരവിറക്കിയത്. ദ്വാരപാലക ശില്പങ്ങളുടെ സ്വർണപാളികൾക്ക് അറ്റകുറ്റ പണി നടത്താൻ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർക്ക് ഒരു അപേക്ഷ ലഭിച്ചു….

Read More

OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്‍ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്‌ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റിവെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ…

Read More

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. 4 ശതമാനം ഡി.എ…

Read More