’30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുന്നു, വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിലുള്ളതിൽ അഭിമാനം’; ഗവർണർ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ ഇരിക്കുന്ന വേദിയിലായിരുന്നു പ്രതികരണം. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗവർണർ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്. 30 വർഷം തുടർച്ചയായി ഒരു സംഘടനയെ വെള്ളാപ്പള്ളി നടേശൻ നയിക്കുക എന്നത് ചെറിയ കാര്യമല്ല. എല്ലാവരും ഒന്നിച്ചു നിൽക്കുകയും പ്രയത്നിക്കുകയും…
