Headlines

കരൂർ അപകടം; വിശദീകരണം തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കരൂർ അപകടത്തിൽ വിശദീകരണം തേടി കേന്ദ്ര ആഭ്യമന്ത്രാലയം. വിജയ്ക്ക് നൽകിയ സുരക്ഷയിൽ വീഴ്ചയുണ്ടായോയെന്ന് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സിആർപിഎഫിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി മുതൽ വിജയ്ക്ക് വൈ ക്യാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി സംസ്ഥാന പര്യടനം തുടങ്ങുന്നതിന് മുൻപ് അദ്ദേഹത്തിന്റെ സുരക്ഷ കൂടുതൽ ശക്തിപെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അപകടം നടന്ന കരൂരിൽ വിജയ്ക്ക് നേരെ പലതവണ ചെരുപ്പേറ് ഉണ്ടായി എന്ന ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ മുൻനിർത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരണം തേടിയിട്ടുള്ളത്. വിജയ്ക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിൽ…

Read More

സ്വാതന്ത്ര്യ സമരത്തില്‍ മഹാത്മജി നല്‍കിയ സംഭാവനകള്‍ വലുത്’; ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് മോഹന്‍ ഭാഗവത്

ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയെ പ്രകീര്‍ത്തിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ വിജയദശമി സന്ദേശം. ഇന്ത്യന്‍ സ്വാതന്ത്ര സമരത്തില്‍ മഹാത്മജി നല്‍കിയ സംഭാവനകള്‍ വലുതാണ്. സമൂഹത്തെ അടിച്ചമര്‍ത്തലില്‍ നിന്നും അനീതിയില്‍ നിന്നും സംരക്ഷിക്കുകയാണ് മഹാത്മഗാന്ധി ചെയ്തതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ സംസാരിക്കവെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷമുള്ള യാത്രയെ നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ടത് ഗാന്ധിജിയുടെ ആശയങ്ങള്‍ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിവധത്തെ ചൊല്ലി നിരോധനം നേരിട്ട സംഘടനയായിരുന്നു എന്നതിനാല്‍…

Read More

ഷാഫി പറമ്പിലിന് എതിരായ അധിക്ഷേപ പരാമര്‍ശം: ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ലെന്ന് പൊലീസ്

ഷാഫി പറമ്പില്‍ എംപിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബുവിനെതിരെ കേസെടുക്കില്ല. നിയമവശങ്ങളും മൊഴി വിവരങ്ങളും ചൂണ്ടിക്കാട്ടി പാലക്കാട് നോര്‍ത്ത് ടൗണ്‍ സിഐ എസിപിക്ക് റിപ്പോര്‍ട്ട് നല്‍കി. പൊലീസിന് ഇരട്ടത്താപ്പെന്ന് പരാതിക്കാര്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ പൊലീസിന് ഇരട്ടത്താപ്പെന്ന് പരാതിക്കാര്‍ ആരോപിച്ചു. നരേദ്രമോദിക്കെതിരായ അധിക്ഷേപ പരാമര്‍ഷത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. പിന്നെ എന്ത് കൊണ്ട് ഷാഫിക്കെതിരായ പരാമര്‍ഷത്തില്‍ കോണ്‍ഗ്രസസ്സ് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നില്ല എന്നും…

Read More

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം; ‘ വിരട്ടൽ വേണ്ട; ഒരു വെല്ലുവിളിയും അംഗീകരിക്കില്ല’; വി ശിവൻകുട്ടി

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ മാനേജ്‌മെന്റുകൾക്ക് മുന്നറിയിപ്പുമായി വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി. വെല്ലുവിളിച്ചാൽ അംഗീകരിക്കാൻ കഴിയില്ലെന്നും വിമോചന സമരം ഇന്ന് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 5000ത്തിൽ അധികം ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ 1500ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയുണ്ടാകുമെന്നും വി ശിവൻകുട്ടി പറഞ്ഞു. വിഷയത്തിൽ 2021 മുതൽ പ്രശ്‌നമുണ്ടല്ലോ. നാല് വർഷക്കാലം കോടതിയിൽ പോകാനൊന്നും മെനക്കെടാത്തവരാണ് ഗവൺമെന്റിന്റെ അവസാനഘട്ടത്തിൽ സമരങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. ഈ സമരം രാഷ്ട്രീയ…

Read More

സ്വർണ്ണപ്പാളി വിവാദം; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി

ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഇടപാടുകളിൽ ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചു. ശബരിമല കേന്ദ്രീകരിച്ചുള്ള ഇടപാടുകളും സ്വർണ്ണപ്പാളി അടക്കം ഉപയോഗിച്ച് നടത്തിയ പണപ്പിരിവ്, സംഭാവന എന്നിവയിലും വിജിലൻസ് അന്വേഷണം നടത്തും. ബംഗളൂരുവിന് പുറമേ മറ്റു സംസ്ഥാനങ്ങളിലും സ്വർണ്ണപ്പാളി വഴി സംഭാവന സ്വീകരിച്ചോ എന്ന് പരിശോധിക്കും. അതേസമയം, 2019 ൽ ശബരിമല സ്വർണപ്പാളി സ്പോൺസർക്ക് കൈമാറുന്നതിൽ ഉദ്യോഗസ്ഥവീഴ്ച ഉണ്ടായെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് സമ്മതിച്ചു. ശബരിമലയിലെ സ്വർണം, കാണിക്ക ഇടപാടുകളുമായി…

Read More

വാഹന പരിശോധനയ്ക്കിടെ 19 കാരിയെ ബലാത്സംഗം ചെയ്ത സംഭവം; തിരുവണ്ണാമലയിൽ പൊലീസുകാരെ പിരിച്ചുവിട്ടു

തമിഴ്നാട് തിരുവണ്ണാമലയിൽ വാഹന പരിശോധനയ്ക്കിടെ പെൺകുട്ടിയെ ബലാത്സംഗം ചെയ്‌ത പൊലീസുകാരെ പിരിച്ചുവിട്ടു.തിരുവണ്ണാമല ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. ഏന്തൾ ചെക്പോസ്റ്റിനോട് ചേർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജും സുന്ദറും ചേർന്നാണ് പത്തൊൻപതുകാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ സഹോദരി നൽകിയ പരാതിയിൽ ഇരുവരെയും മണിക്കൂറുകൾക്കുള്ളിലാണ് തിരുവണ്ണാമലൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉടൻ സസ്പെൻഷനും നൽകി. വെല്ലൂർ റേഞ്ച് ഡിഐജി ജി ധർമരാജന്റെ നിർദേശപ്രകാരം തിരുവണ്ണാമലൈ…

Read More

കരൂര്‍ ദുരന്തത്തിലെ അന്വേഷണം; ടിവികെയില്‍ ഭിന്നത; സിബിഐ അന്വേഷിക്കണമെന്ന് ആദവ് അര്‍ജുന; വേണ്ടെന്ന് എന്‍ ആനന്ദ്

കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ടിവികെയില്‍ ഭിന്നത. സിബിഐ അന്വേഷിക്കണമെന്നാണ് ടിവികെ ജനറല്‍ സെക്രട്ടറി ആദവ് അര്‍ജുന ആവശ്യപ്പെടുന്നത്. എന്നാല്‍ സിബിഐ അന്വേഷണം വേണ്ടെന്ന നിലപാടിലാണ് എന്‍ ആനന്ദ്. ബിജെപി ടിവികെയെ വരുതിയിലാക്കാന്‍ ശ്രമിക്കും എന്നാണ് ആനന്ദിന്റെ പക്ഷം. അതേസമയം, അപകടത്തില്‍ വിജയ്‌ക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിലപാട്. ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം നടപടിയെടുക്കാം എന്നാണ് നിലപാട്. കേസ് എടുക്കണമെന്ന് ഡിഎംകെ നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇത്…

Read More

കാലില്‍ മുറിവുമായി എത്തിയ രോഗിയുടെ വിരലുകള്‍ മുറിച്ചുമാറ്റിയ സംഭവം; പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്

ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കാലില്‍ മുറിവുമായി എത്തിയ രോഗിയുടെ കാല്‍വിരലുകള്‍ മുറിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ച് ആശുപത്രി സൂപ്രണ്ട്. അന്വേഷണത്തിനായി നാലംഗ സമിതിയെ നിയോഗിച്ചു. രോഗിയുടെ മക്കള്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം. കാലില്‍ മുറിവ് പറ്റിയതുമായി ബന്ധപ്പെട്ട് 27ാം തിയതിയാണ് ഇവര്‍ ആശുപത്രിയില്‍ എത്തുന്നത്. രണ്ട് ദിവസത്തിന് ശേഷം മുറിവിലെ കെട്ടഴിക്കുമ്പോഴാണ് രണ്ട് വിരലുകള്‍ മുറിച്ചു മാറ്റിയതായി വീട്ടുകാരും രോഗിയും പോലും അറിയുന്നത്. ഇന്നലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും ആശുപത്രി സൂപ്രണ്ടിനും അവര്‍…

Read More

ശബരിമല സ്വർണ്ണപാളി വിവാദം; ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി, ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ല; പി എസ് പ്രശാന്ത്

2019 ൽ സ്വർണ്ണപ്പാളി സ്പോൺസർക്ക് കൈമാറിയതില്‍ ഉദ്യോഗസ്ഥ തലവീഴ്ച ഉണ്ടായി സമ്മതിച്ച് ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയിൽ സ്വർണപാളി കൊടുത്തുവിട്ടത് തെറ്റായിപോയി. ബോർഡിന്റെ തീരുമാനം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാൻ അല്ലായിരുന്നു. 1999- 2025 വരെയുള്ള ഇടപാടുകൾ പരിശോധിക്കണം. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ദേവസ്വം ബോർഡ് കോടതിയിൽ ആവശ്യപ്പെടും. കോടതിയുടെ അന്വേഷണം പൂർത്തിയായ ശേഷം കൂടുതൽ തീരുമാനമെടുക്കുമെന്ന് പി എസ് പ്രശാന്ത് പ്രതികരിച്ചു. ശബരിമലയിലെ സ്വർണ്ണം ഇടപാടുമായി ബന്ധപ്പെട്ടുള്ള രജിസ്റ്ററുകൾ കൃത്യമാണ്….

Read More

ചെടിച്ചട്ടികള്‍ക്ക് കമ്മീഷന്‍; കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് എതിരെ നടപടി

ചെടിച്ചട്ടികള്‍ക്ക് കമ്മീഷന്‍ വാങ്ങിയ സംഭവത്തില്‍ സംസ്ഥാന കളിമണ്‍പാത്ര നിര്‍മ്മാണ-വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന് എതിരെ നടപടി. കെ എന്‍ കുട്ടമണിയെ സ്ഥാനത്ത് നിന്ന് മാറ്റി. വിജിലന്‍സ് കേസെടുത്തതിന് പിന്നാലെയാണ് അടിയന്തര നടപടി. കെ എന്‍ കുട്ടമണിയെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ മന്ത്രി ഒ ആര്‍ കേളു അടിയന്തര നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു മണ്‍പാത്രത്തിന് മൂന്നു രൂപ വെച്ച് ഇരുപത്തയ്യായിരം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിടിയിലായ വില്ലടം സ്വദേശി കുട്ടമണി സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സിപിഐഎം…

Read More