Headlines

കോൺഗ്രസ് പുനഃസംഘടന പട്ടിക കൈമാറി; ഭാരവാഹി പ്രഖ്യാപനം മൂന്ന് ദിവസത്തിനകം

കോൺഗ്രസ് പുന:സംഘടനാ പട്ടിക എ.ഐ.സി.സി ജനറൽ സെക്രട്ടറിക്ക് കൈമാറി. ജനറൽ സെക്രട്ടറി,വൈസ് പ്രസിഡൻറ്, ട്രഷറർ എന്നിവരടങ്ങുന്ന പട്ടികയാണ് കൈമാറിയത്. നിലവിലുളള ജനറൽ സെക്രട്ടറിമാരിൽ പകുതിയോളം പേരെ ഒഴിവാക്കി വിശദമായ പരിശോധനക്ക് ശേഷം മൂന്ന് ദിവസത്തിനകം പട്ടിക പ്രഖ്യാപിക്കുമെന്നാണ് നേതൃത്വത്തിൻെറ പ്രതീക്ഷ. ഇന്നലെ രാത്രിയോടെയാണ് പുന:സംഘടനാ പട്ടിക സംസ്ഥാന നേതൃത്വം കേരളത്തിൻെറ ചുമതലയുളള AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് കൈമാറിയത്.9 വൈസ് പ്രസിഡൻറുമാർ, 48 ജനറൽ സെക്രട്ടറിമാർ, ട്രഷറർ എന്നിവരടങ്ങുന്നതാണ് പട്ടിക.നിലവിൽ ഉണ്ടായിരുന്ന 23 കെപിസിസി ജനറൽ…

Read More

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; കാസർഗോഡ്‌ സ്കൂൾ കലോത്സവം നിർത്തിവെച്ചു, എംഎസ്എഫ് പ്രതിഷേധം

പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരിൽ സ്കൂൾ കലോത്സവം നിർത്തിവെച്ചു.കാസർഗോഡ് കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.മൈം അവസാനിക്കുന്നതിന് മുൻപേ അധ്യാപകൻ കർട്ടൻ താഴ്ത്തി എന്നാണ് ആരോപണം. ഇന്നലെയാണ് പലസ്തീന് ഐക്യദാർഢ്യം വിഷയമാക്കി വിദ്യാർഥികൾ മൈം അവതരിപ്പിച്ചത്. പ്ലസ് ടൂ വിദ്യാര്‍ഥികളാണ് മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേയ്ക്കും അധ്യാപകര്‍ കര്‍ട്ടനിടുകയായിരുന്നു. എന്നാൽ അധ്യാപകർ കർട്ടനിട്ടെങ്കിലും വിദ്യാർഥികൾ വേദിയ്ക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഇന്നലെ ആറ് മണിക്ക്…

Read More

സ്ത്രീത്വത്തെ അപമാനിച്ചു, ഷാജൻ സ്കറിയയ്ക്കെതിരെ പൊലിസ് കേസെടുത്തു; ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്

സ്ത്രീത്വത്തെ അപമാനിച്ചതിന് ഷാജൻ സ്കറിയയ്ക്കെതിരെ പാലാരിവട്ടം പൊലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. IT ആക്ട് അടക്കം കേസിൽ ഉൾപ്പെടുത്തിയിടുണ്ട്. സ്ത്രീത്വത്ത അപമാനിക്കുന്ന തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ചതിനാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന മലയാളി യുവതിയുടെ പരാതിയാലാണ് കേസ്. ഷാജൻ ചെയ്‌ത വീഡിയോയ്ക്ക് താഴെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലയിൽ കമന്റ് ചെയ്ത നാല് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭാരതീയ ന്യായ സന്‍ഹിത 79, 75(3), 3(5) എന്നീ വകുപ്പുകളും ഐടി ആക്ട് 67 വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

Read More

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പ്രശസ്ത ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അന്വേഷണത്തിൽ ഇ ഡിയും ആദായ നികുതി വകുപ്പും പങ്കുചേരും എന്നാണ് വിവരം. കേസിൽ സഹ ഗായകൻ ജ്യോതി ഗോസ്വാമി നിർണായ മൊഴി നൽകി. സുബീൻ ഗാർഗിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. സുബീന്റെ മാനേജർ സിദ്ധാർത്ഥ ശർമയും സിംഗപ്പൂർ പരിപാടിയുടെ സംഘാടകൻ ശ്യാംകാനു മഹന്തയും ചേർന്ന് വിഷം കൊടുത്തു കൊന്നതാകാം എന്നാണ് ജ്യോതി ഗോസ്വാമി നൽകിയ മൊഴി. സിംഗപ്പൂരിലെ ഹോട്ടലിൽവെച്ച് സിദ്ധാർത്ഥ ശർമയുടെ പെരുമാറ്റത്തിൽ…

Read More

ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി; വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്

മദ്രാസ് ഹൈക്കോടതി പരാമർശത്തിന് പിന്നാലെ തമിഴക വെട്രി കഴകം നേതാവ് വിജയ്‌യുടെ പ്രചാരണ വാഹനം പിടിച്ചെടുക്കാൻ പൊലീസ്. വാഹനം സ്‌കൂട്ടർ യാത്രികനെ ഇടിച്ചിട്ട് നിർത്താതെ പോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഹൈക്കോടതി ഉത്തരവിൽ ഇക്കാര്യം പരാമർശിച്ചിരുന്നു ടിവികെ അധ്യക്ഷൻ വിജയ്‌യുടെ കാരവാൻ പിടിച്ചെടുക്കണമെന്നും കാരവാന് ഉള്ളിലും പുറത്തുമുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കണ മെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. കരൂരിൽ നടന്ന ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറായില്ലെന്ന് വിജയ്ക്കെതിരെയും ഉത്തരവിൽ വിമർശനമുണ്ട്. വിജയ് ഖേദം പ്രകടിപ്പിച്ച് ഒരു പോസ്റ്റ് പോലും ഇട്ടിരുന്നില്ല….

Read More

‘2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം, വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം’: പ്രിയങ്ക ഗാന്ധി എംപി

വയനാടിന് 260 കോടി മാത്രം അനുവദിച്ച കേന്ദ്രസർക്കാർ നടപടിക്ക് എതിരെ പ്രിയങ്ക ഗാന്ധി. 2221 കോടി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചത് 260 കോടി മാത്രം. വയനാട്ടിലെ ജനങ്ങൾക്ക് ലഭിച്ചത് അവഗണന മാത്രം. ദുരിതാശ്വാസവും പുനരധിവാസവും രാഷ്ട്രീയത്തിന് അതീതമായിരിക്കണം. മനുഷ്യരുടെ കഷ്ടപ്പാടുകളെ ഒരു രാഷ്ട്രീയ അവസരമായി കാണരുത് എന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ വയനാട്ടിലെ ജനങ്ങൾ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവർക്ക് ലഭിച്ചത് അവഗണന മാത്രമെന്നും പ്രിയങ്ക ഗാന്ധി വിമർശിച്ചു. കഴിഞ്ഞ ദിവസസമാണ് മുണ്ടക്കൈ ചൂരല്‍മല പുനര്‍നിര്‍മാണത്തിന് 260…

Read More

ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ആന്ധ്രയിലും എത്തിച്ചു; നിർണായക കണ്ടെത്തലുമായി ദേവസ്വം വിജിലൻസ്

ശബരിമല ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ആന്ധ്രയിലും എത്തിച്ചെന്ന് ദേവസ്വം വിജിലൻസ്.പെന്തൂർത്തി അയ്യപ്പക്ഷേത്രത്തിലാണ് സ്വർണ്ണപ്പാളി എത്തിച്ചത്. സ്വർണ്ണപ്പാളി എത്തിച്ചതിൽ വൻതുക ഭക്തരിൽ നിന്നും പിരിച്ചതായും സംശയം.ആന്ധ്രയിൽ നിന്നുള്ള ഭക്തരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിക്കാനാണ് ദേവസ്വം വിജിലൻസ് തീരുമാനം. ഉത്തര ആന്ധ്ര ശബരിമല എന്നാണ് ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ആന്ധ്രയിൽ നിന്നുള്ള ഭക്ത സംഘടനയുമാണ്. എല്ലാവർഷവും മകരവിളക്കിന് ദിവസങ്ങൾക്കു മുമ്പ് ഈ സംഘം സന്നിധാനത്ത് എത്തുന്നുണ്ട്.സന്നിധാനത്ത് വച്ചാണ് ഉണ്ണികൃഷ്ണൻ പോറ്റി…

Read More

ബന്ദികളുടെ മോചനം സുപ്രധാന ചുവടുവെപ്പ്; ഗസയിൽ ട്രംപിന്റെ സമാധാന ശ്രമങ്ങളെ പ്രശംസിച്ച് മോദി

ഗസയിൽ സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബന്ദികളുടെ മോചനം ഒരു സുപ്രധാന ചുവടുവെപ്പിനെയാണ് സൂചിപ്പിക്കുന്നത്. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാനപദ്ധതിയിൽ പ്രതികരണമറിയിച്ച് ഹമാസ്.ഇസ്രയേലി ബന്ദികളെ വിട്ടയക്കാനും ഗസയുടെ ഭരണം കൈമാറുന്നതിനും തയാറാണെന്ന് ഹമാസ് അറിയിച്ചു. മധ്യസ്ഥ ച‍ർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയ ഹമാസ് മറ്റ് ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും പ്രസ്താവനയിലൂടെ…

Read More

ആലുവയിൽ 3 വയസുകാരിയെ അമ്മ പുഴയിൽ എറിഞ്ഞ സംഭവം; പൊലീസ് കുറ്റപത്രം സമർപ്പിച്ചു

ആലുവയിൽ മൂന്ന് വയസുകാരിയെ മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കുട്ടിയുടെ അമ്മ മാത്രമാണ് കേസിലെ പ്രതി. കുട്ടിയെ പീഡിപ്പിച്ച ചെറിയച്ഛനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കേസ് അന്വേഷിച്ച ചെങ്ങമനാട് പൊലീസ് ആലുവ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 101 സാക്ഷികളാണ് ഉള്ളത്. പുത്തൻകുരിശ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത് മൂവാറ്റുപുഴ പോക്സോ കോടതിയിലാണ്. 2024 മെയ്‌ 19 നാണ് മൂഴിക്കുളം പാലത്തിനു മുകളിൽ നിന്ന് കുട്ടിയെ അമ്മ പുഴയിലേക്ക്…

Read More

യുവതലമുറയുടെ വികസനം; 62,000 കോടിയുടെ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി

രാജ്യത്തെ യുവാക്കൾക്കായുള്ള 62,000 കോടി രൂപയുടെ നൈപുണ്യ വികസന പദ്ധതി പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ഡൽഹിയിലെ വിജ്ഞാൻ ഭവനിലാകും പ്രധാനമന്ത്രി ഈ പദ്ധതികൾ ഉദ്ഘാടനം ചെയ്യുക. വിദ്യാഭ്യാസം സംരംഭകത്വം എന്നിവയ്ക്ക് പ്രോത്സാഹനം നൽകുന്നതാണ് പദ്ധതി. വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ ചടങ്ങിൽ പ്രധാനമന്ത്രി ആദരിക്കും. രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണവും ഈ പദ്ധതി ലക്ഷ്യമിടുന്നു. എൻഐടി-പട്‌നയിലെ ബിഹ്ത കാമ്പസും വീഡിയോ…

Read More