Headlines

‘തിരുവനന്തപുരമേ, നന്ദി’; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷം; പ്രധാനമന്ത്രി

തിരുവനന്തപുരത്തെ വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരമേ, നന്ദി, തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻഡിഎ സഖ്യത്തിന് ലഭിച്ച വിജയം കേരള രാഷ്ട്രീയത്തിലെ ഒരു നിർണായക നിമിഷം. സംസ്ഥാനത്തിന്റെ വികസന അഭിലാഷങ്ങൾ നിറവേറ്റാൻ BJP ക്ക്‌ മാത്രമേ കഴിയൂ എന്ന് ജനങ്ങൾക്ക് ഉറപ്പുണ്ട്. ഈ ഊർജ്ജസ്വലമായ നഗരത്തിന്റെ വളർച്ചയ്ക്കായി BJP പ്രവർത്തിക്കുകയും ജനങ്ങളുടെ ജീവിതസൗഖ്യം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ മികച്ച വിജയം ഉറപ്പാക്കിയ, ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച എല്ലാ…

Read More

സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തു; യുഡിഎഫിന്റേത് കൂട്ടായ്മയുടെ വിജയം’; വിഡി സതീശന്‍

തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തിന് കാരണം ടീം യുഡിഎഫ് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിജയം സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് വലിയ കടപ്പാടുണ്ടെന്നും ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ തിരഞ്ഞെടുപ്പിലെ അജണ്ട മുന്നോട്ട് വച്ചത് പ്രതിപക്ഷമാണ്. അതാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. ഞങ്ങള്‍ ഗവണ്‍മെന്റിന് എതിരായ കുറ്റപത്രം സമര്‍പ്പിക്കുകയും അതേ അവസരത്തില്‍ ഞങ്ങള്‍ക്ക് അധികാരം തന്നാല്‍ എന്ത് ചെയ്യുമെന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തു – അദ്ദേഹം പറഞ്ഞു. കെ.പി.സി.സിയുടെ കൃത്യമായ സംഘാടനമുണ്ടായി. എ.ഐ.സി.സിയുടെ…

Read More

‘ജനം പ്രബുദ്ധരാണ്, എത്ര ബഹളം വെച്ചാലും കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും’; രാഹുൽ മാങ്കൂട്ടത്തിൽ

തദ്ദേശ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ജനം പ്രബുദ്ധരാണ്. എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുക തന്നെ ചെയ്യും. എത്ര മറച്ചാലും അവർ കാണേണ്ടത് അവർ കാണുക തന്നെ ചെയ്യുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. അതേസമയം പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്ത വാർഡിൽ കോൺഗ്രസിന് ജയം. പാലക്കാട് കുന്നത്തൂർമേഡ് നോർത്ത് കോൺഗ്രസിന് ജയം. യുഡിഫ് സ്ഥാനാർഥി എം പ്രശോഭ് ജയിച്ചു. 8 വോട്ടിനാണ് കോൺഗ്രസ്സ്…

Read More

രാഹുല്‍ വിവാദം ഏറ്റില്ല, ശബരിമല സ്വര്‍ണക്കൊള്ള ബിജെപിക്ക് അനുകൂലമായി; തദ്ദേശ തിരഞ്ഞെടുപ്പില്‍ തരംഗമായി യുഡിഎഫ്

തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി മൂന്നാം ഭരണമെന്ന എല്‍ഡിഎഫ് ലക്ഷ്യത്തിന് മങ്ങലേല്‍പ്പിക്കും. ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഏറ്റ തിരിച്ചടിയുടെ ആഘാതത്തില്‍ നിന്നും ഇടതുപക്ഷത്തിന് കരകയറാന്‍ എളുപ്പമാവില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി സംസ്ഥാനത്ത് കടുത്ത ഭരണവിരുദ്ധ വികാരമുണ്ടെന്നതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍, സിപിഐഎം സംസ്ഥാന നേതൃത്വം ഇത് പാടേ തള്ളിക്കളയുകയായിരുന്നു. നാല് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സെമി ഫൈനലായി വിശേഷിപ്പിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന കാഴ്ച സംസ്ഥാനത്ത് വരാനിരിക്കുന്ന രാഷ്ട്രീയമാറ്റത്തിന്റെ സൂചനയായാണ് കണക്കാക്കുന്നത്. സിപിഐഎമ്മിന്റെ രാഷ്ട്രീയ…

Read More

‘കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, സര്‍ക്കാരിനെതിരായ വിധിയെഴുത്ത്’; സണ്ണി ജോസഫ്

ചരിത്ര വിജയം നൽകിയ വോട്ടർമാർക്ക് നന്ദിയെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.വോട്ടർമാരിൽ തങ്ങൾ വിശ്വാസമർപ്പിച്ചു. സര്‍ക്കാരിനെതിരായ വിധിയെഴുത്താണ്. തുടർന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ വേണം. മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലമാണ് ഉണ്ടായത്. വൈഷ്ണയുടെ പേര് വെട്ടിമാറ്റാൻ ശ്രമിച്ചത് ജനത്തിനറിയാം. കണ്ണൂരിൽ റിട്ട. അധ്യാപകനെ സിപിഐഎം അടിച്ച് പരിക്കേൽപ്പിച്ചു. വാർഡ് വിഭജനത്തിലെ അശാസ്ത്രീയത അതിജീവിച്ചു. പ്രവർത്തകരുടെ ത്യാഗപൂർണമായ പ്രവർത്തനത്തിന്റെ ഫലമാണിതെന്നും അദ്ദേഹം പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ സർക്കാരിന് ഇരട്ടത്താപ്പാണ്. തീരദേശത്തോട് കടുത്ത അവഗണനയായിരുന്നു. ശബരിമല സ്വർണ്ണക്കൊള്ളയിൽ…

Read More

‘മാറാത്തത് മാറും’,തിരുവനന്തപുരത്ത് ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കോർപ്പറേഷൻ കേവല ഭൂരിപക്ഷത്തിലേക്ക്

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം.എൽ ഡിഎഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ മുന്നേറുകയാണ്. എൽഡിഎഫ് 26 സീറ്റിലു യുഡിഎഫ് 19 സീറ്റിലുമാണ് മുന്നേറുന്നത്. 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. ആകെ വാർഡ് – 101, NDA – 50, LDF – 26, UDF – 19 OTH – 02 എന്ന നിലയിലാണ് വോട്ടുകൾ….

Read More

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വൻറി20 ലീഡ് ചെയ്യുകയാണ്. കുന്നത്തുനാടിൽ 17 ഇടങ്ങളിൽ യുഡിഫ് ആണ് ലീഡ് ചെയ്യുന്നത്. അഞ്ചു സീറ്റുകളിൽ ട്വൻറി20 ഒതുങ്ങിയ നിലയിലാണ്. മഴുവന്നൂർ പഞ്ചായത്തിൽ 7 സീറ്റുകളിൽ യുഡിഎഫ് മുന്നേറുന്നു, ഇതിൽ ട്വൻറി20ക്ക് മൂന്നു സീറ്റുകളിൽ മാത്രമാണ് ലീഡ്. ഐക്കരനാട് പഞ്ചായത്തിൽ, ട്വൻറി20 10 വാർഡുകളിൽ ജയിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് 17 സീറ്റുകളിൽ ട്വന്‍റി 20…

Read More

തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്‍റി20 ഭരിക്കുന്ന നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് യു.ഡി.എഫിന് വൻ മുന്നേറ്റം. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിലാണ് യുഡിഎഫ് മുന്നേറുന്നത്. കിഴക്കമ്പലത്തും ഐക്കരനാടും ട്വൻറി20 ലീഡ് ചെയ്യുകയാണ്. തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ പന്തളം നഗരസഭ എട്ടാം വാർഡിൽ തോറ്റു. നഗരസഭാ പ്രതിപക്ഷ നേതാവായിരുന്നു. മുകേഷ് എംഎൽഎയുടെത് തീവ്രത കുറഞ്ഞ പീഡനം എന്നും രാഹുൽ മാങ്കുട്ടത്തിലിന്‍റേത് അതിതീവ്ര പീഡനം എന്നായിരുന്നു വിവാദ പരാമർശം. അതേസമയം പന്തളത്ത് യുഡിഎഫിന്റെ തിരിച്ചുവരവാണ് കാണുന്നത്. എട്ടിടങ്ങളിൽ…

Read More

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലില ജയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമാണ് ഫാത്തിമ. ഫാത്തിമ 2135 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ വി പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് നേടാന്‍ മാത്രമേ സാധിച്ചുള്ളു. ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സജീവമായ തഹ്ലിയയുടെ ആദ്യ മത്സരമായിരുന്നു. ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാല്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളില്‍ ഇടപെടാനും തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ഫാത്തിമ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ടായിരുന്നു….

Read More

ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. ഇടത് കോട്ടകളായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 19 ഡിവിഷനുകളിൽ യുഡിഎഫ് -12, എൽഡിഎഫ് 3, എൻഡിഎ – 4 എന്നിങ്ങനെയാണ് നില. കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു.കണ്ണൂരിലും യുഡിഎഫ് മുന്നേറുന്നു. കോഴിക്കോടും അപ്രതീക്ഷിതമായി യുഡിഎഫ് മുന്നേറുകയാണ്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നു….

Read More