Headlines

ആഗോള അയ്യപ്പ സംഗമത്തിന് ഫണ്ട് ചെലവഴിച്ച് ദേവസ്വം ബോർഡ്; രേ‌ഖകൾ‌ പുറത്ത്

ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ട് ചെലവഴിച്ചത്തിന്റെ രേ‌ഖകൾ‌ പുറത്ത്. 3 കോടി രൂപയാണ് ഇവന്റ് മാനേജുമെന്റ് സ്ഥാപനത്തിന് നൽകിയത്. ദേവസ്വം കമ്മീഷണറുടെ സർപ്ലസ് ഫണ്ടിൽ നിന്നാണ് പണം നൽകിയത്. എന്നാൽ ദേവസ്വത്തിൻ്റേയും സർക്കാരിന്റെയും പണം എടുക്കില്ലെന്നാണ് ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചത്. ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ കൺസ്ട്രഷന് 8.2 കോടി രൂപയാണ് നൽകേണ്ടത്. ദേവസ്വം സെക്രട്ടറിയുടെ കത്ത് പ്രകാരമാണ് 3 കോടി ദേവസ്വം കമ്മീഷണർ അനുവദിച്ചത്. അയ്യപ്പ സം​ഗമം നടക്കുന്നതിന് അ‍ഞ്ച് ദിവസം മുൻപാണ് തുക…

Read More

താലൂക്ക് യൂണിയൻ ഭാരവാഹികൾക്ക് അസൗകര്യം; NSS യോഗം മാറ്റിവച്ചു

നാളെ നിശ്ചയിച്ചിരുന്ന എൻഎസ്എസ് യോഗം മാറ്റിവച്ചു. താലൂക്ക് യൂണിയൻ ഭാരവാഹികൾ അസൗകര്യം അറിയിച്ചതിനെ തുടർന്നാണ് തീരുമാനം. പുതിയ തീയതി പിന്നീട് അറിയിക്കും. ശബരിമല ആചാര അനുഷ്ഠാനങ്ങൾ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ വിശദീകരിക്കാനായിരുന്നു യോഗം വിളിച്ചിരുന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു നിർണായക യോ​ഗത്തിന് സർക്കുലർ പുറത്തിറക്കിയത്. എൻഎസ്എസ്. നാളെ രാവിലെ 11 മണിക്ക് പെരുന്നയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. എല്ലാ താലൂക്ക് യൂണിയൻ ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചില താലൂക്ക് യൂണിയൻ പ്രസിഡണ്ടുമാരും സെക്രട്ടറിമാരും അസൗകര്യം…

Read More

മോഹൻലാലിന് ആദരവ്; ‘പരിപാടിയിൽ 25000 ത്തോളം പേർ പങ്കെടുക്കും; സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ല’; മന്ത്രി സജി ചെറിയാൻ

ദാദാ സാഹേബ് ഫാൽകെ പുരസ്കാരം നേടിയ മോഹൻലാലിനെ ആദരിക്കുന്ന പരിപാടിയിൽ, തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം നിറഞ്ഞാൽ ആളുകളെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ആളു കൂടിയുണ്ടാകുന്ന ഒരു അപകടവും ഉണ്ടാവില്ലെന്നും മന്ത്രി പ്രതികരിച്ചു. 25000ത്തോളം പേർ പങ്കെടുക്കുമെന്നും 10000ത്തോളം പേർക്ക് സീറ്റ് ക്രമീകരിച്ചുവെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. ലാൽസലാം എന്ന പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിനെ ആദരിക്കും. രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. മോഹൻലാലിനുള്ള കലാസമർപ്പണമായി രാഗം മോഹനം…

Read More

തൊഴിലിനായി സംസ്ഥാനം വിട്ട് പോകേണ്ടി വരില്ല; 5 വര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരം, ബിഹാറിൽ 62000 കോടിയുടെ പദ്ധതികള്‍: പ്രധാനമന്ത്രി

ബിഹാറിൽ വൻ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളുമായി വെര്‍ച്വലായി ആശയവിനിമയം നടത്തി. 62000 കോടിയുടെ പദ്ധതികള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. മോദി സംസാരിച്ചു. ബിഹാറിലെ യുവാക്കളുടെ ഉന്നമനമാണ് എന്‍.ഡി.എ സര്‍ക്കാരിന്‍റെ ലക്ഷ്യം. പി.എം സേതു പദ്ധതി ഐ.ടി. ഹബുകളുമായി ചേര്‍ന്നാണ് നടപ്പാക്കുന്നത്. സംസ്ഥാനത്തെ ഐ.ടി. വികസനവും യുവാക്കളുടെ വികസനവും ഒരുമിച്ചു നടക്കും. പ്രാദേശിക പ്രതിഭകളെ കണ്ടെത്തേണ്ടതും നൈപുണ്യ വികസന പരിശീലനം നല്‍കേണ്ടതും ആവശ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‌ ആര്‍.ജെ.ഡി. സര്‍ക്കാരിന് പ്രധാനമന്ത്രി വിമർശിച്ചു. ആര്‍.ജെ.ഡി സര്‍ക്കാരിന്‍റെ…

Read More

പലസ്തീന്‍ വിഷയത്തില്‍ അവതരിപ്പിച്ച മൈം തടയാന്‍ ആര്‍ക്കാണ് അധികാരം’; അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ച് വിദ്യാഭ്യാസമന്ത്രി

പലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിന്റെ പേരില്‍ സ്‌കൂള്‍ കലോത്സവം നിര്‍ത്തി വച്ചതില്‍ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. കാസര്‍ഗോഡ് കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. പലസ്തീനിലെ കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് കേരളമെന്നും ഇതേ മൈം വേദിയില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കുമെന്നും മന്ത്രി പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍ മൈം അവതരിപ്പിച്ചതിനാണ് നടപടി എന്നാണ് മനസിലാക്കുന്നത്. പലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന വംശഹത്യയ്‌ക്കെതിരെ എന്നും നിലപാട് എടുത്ത…

Read More

ടോം ഇമ്മട്ടി അവസരവാദി, മെക്സിക്കൻ അപാരത KSUവിന്റെ കഥ ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി

ഒരു മെക്സിക്കൻ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിന്റെ സംവിധായകനായ ടോം ഇമ്മട്ടി അവസര വാദിയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ നോബൽകുമാർ. ടോം ഇമ്മട്ടിക്ക് എന്തും പറയാം, എന്തും എഴുതാം കാരണം ഇവർ മഹാരാജാസിൽ പഠിച്ചിട്ടില്ലായെന്നും, മഹാരാജാസിലെ ആ കാലഘട്ടത്തിലെ യഥാർത്ഥ രാഷ്ട്രീയം തുറന്നു കാണിക്കാൻ എന്തിനാണ് ഭയപ്പെടുന്നത് എന്നും നോബൽ കുമാർ യഥാർത്ഥ മെക്സികൻ അപാരത എഴുതാൻ നട്ടെല്ലു വേണം sfu-യുടെ അക്രമ രാഷ്ട്രീയത്തിനെതിരെ പോരാടി വിജയിച്ച ksu-വിൻ്റെ ചരിത്രം അല്ലേ യഥാർത്ഥ…

Read More

‘ഹൈന്ദവ വിശ്വാസത്തോടും അയ്യപ്പഭക്തരോടും സിപിഐഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചന’; രാജീവ് ചന്ദ്രശേഖര്‍

ഹൈന്ദവ വിശ്വാസത്തിനോടും ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരോടും സിപിഎം ചെയ്തത് പൊറുക്കാനാവാത്ത വഞ്ചനയാണ് എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ആദ്യം, 2018-ല്‍ ശബരിമലയുടെ സംസ്‌കാരം തകര്‍ക്കാനായിരുന്നു അവര്‍ ശ്രമിച്ചത്. തുടര്‍ന്ന് അവര്‍ക്കെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അറസ്റ്റ് ചെയ്യുന്നത് നമ്മള്‍ കണ്ടു. പിന്നാലെ ഇപ്പോള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ അവര്‍ തന്നെ അയ്യപ്പസംഗമം സംഘടിപ്പിച്ചിരിക്കുന്നു. ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണം മോഷ്ടിക്കുന്നതിനിടയിലാണ് ഇതെല്ലാം നടന്നിരിക്കുന്നത്. അഴിമതിക്കാരും, നാണമില്ലാത്തവരും, ധിക്കാരികളും ഹിന്ദുക്കളോട് വിവേചനം വച്ചുപുലര്‍ത്തുന്നവരുമാണ് പിണറായി വിജയന്റെ സിപിഐഎം എന്ന് കഴിഞ്ഞുപോയ സംഭവങ്ങളില്‍…

Read More

ബൾട്ടി സിനിമയുടെ പോസ്ററുകൾ വ്യാപകമായി നശിപ്പിക്കപ്പെടുന്നു ; പ്രതികരണവുമായിനിർമ്മാതാവ്

ഇത് കടുത്ത അസഹിഷ്ണുതയാണ് ! എന്തിനാണ് വളരെ ആസൂത്രിതമായ് ഷെയ്ൻ നിഗം എന്ന നടൻ്റെ പോസ്റ്ററുകൾ വലിച്ചു കീറുന്നത് എന്ന് മനസ്സിലാവുന്നില്ല ? തീയറ്ററുകളിൽ വിജയകരമായ് പ്രദർശിപ്പിയ്ക്കുന്ന ഒരു മലയാള സിനിമയുടെ മുകളിലേയ്ക്ക് എന്തിനാണ് ഒരു മറ്റൊരു ചിത്രത്തിൻ്റെ പോസ്റ്ററുകൾ അറിഞ്ഞു കൊണ്ടുതന്നെ ഒട്ടിച്ചു മറയ്ക്കുന്നത് ? ഈ പ്രവർത്തി അങ്ങയറ്റം ഹീനമായ ഒന്നാണ് , ഷെയിൻ നിഗം ചിത്രങ്ങളായ ബൾട്ടി , ഹാൽ എന്നീ സിനിമകളുടെ പ്രൊമോഷണൽ.മറ്റീരിയൽ വലിച്ചു കീറണമെന്നും ഒട്ടിച്ചു മറയ്ക്കണമെന്നതും ആരുടെ താൽപര്യമാണ്…

Read More

‘അയ്യപ്പന്റെ സ്വത്ത് മോഷ്ടിക്കപ്പെട്ടു, തിരഞ്ഞെടുപ്പ് തോൽവിയുണ്ടാകുമെന്ന വെപ്രാളം മാത്രമല്ല, ഇക്കാര്യങ്ങൾ പുറത്തുവരുമോ എന്ന ഭയം കൊണ്ടാണ് അയ്യപ്പ സംഗമം നടത്തിയത്’; ഷാഫി പറമ്പിൽ എം.പി

സ്വർണ പാളിവിവാദത്തിൽ പ്രതികരണവുമായി ഷാഫി പറമ്പിൽ എംപി. ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണം. ദേവസ്വം മന്ത്രിയും ദേവസ്വം പ്രസിഡൻ്റും മാറി നിൽക്കണം. അയ്യപ്പ സംഗമം നടത്തിയത് സ്വർണ പാളി വിഷയത്തിൽ നിന്നുള്ള ശ്രദ്ധ തിരിക്കാനെന്നും ഷാഫി വിമർശിച്ചു. സർക്കാരിൻ്റെ അറിവോടെയാണ് ഇതെല്ലാം നടന്നത്. അയ്യപ്പൻറെ സ്വത്ത് കൊള്ളയടിക്കാൻ ദേവസ്വം ബോർഡും സർക്കാരും കൂട്ടുനിന്നു. ഇത്തരക്കാരന്റെ കയ്യിൽ സ്വർണം കൊടുത്തുവിടാൻ ദേവസ്വം നിലപാട് സ്വീകരിച്ചത് എന്തുകൊണ്ട്. 12 ദിവസം കൊണ്ട് സ്വർണ്ണപ്പാളി തിരിച്ചു വരുന്നതുവരെ ദേവസ്വം ബോർഡ് സർക്കാരും…

Read More

സ്വർണ്ണം അടിച്ചുമാറ്റിയാണ് ചെന്നൈയിൽ എത്തിച്ചത്, അയ്യപ്പഭക്തിയിൽ നിൽക്കുന്ന മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല; ആവശ്യമെങ്കിൽ പ്രതിപക്ഷം കോടതിയെ സമീപിക്കും: വി ഡി സതീശൻ

1998 ൽ വിജയ് മല്യ നൽകിയ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊണ്ടുപോയ സാധനങ്ങൾ 40 ഓളം ദിവസം എവിടെയായിരുന്നു. ഉണ്ണികൃഷ്ണൻ പൊറ്റി ആരാണെന്ന് നിരന്തരം ചോദിച്ചിട്ടും മറുപടിയില്ല. സ്വർണ്ണം അടിച്ചുമാറ്റിയാണ് ചെന്നൈയിൽ എത്തിച്ചത്. സ്വർണ്ണം നഷ്ടപ്പെട്ടത് ഇതിനിടയിൽ ആണോ എന്ന് സംശയം പകരം ചെമ്പ് പാളി ഉണ്ടാക്കിയത് ഇതിനിടയിൽ ആണെന്ന് സംശയിക്കുന്നതായി വി ഡി സതീശൻ പറഞ്ഞു. ദേവസ്വം ബോർഡിലെയും സർക്കാരിലെയും പലരും സ്വർണ്ണം പങ്കുപറ്റിയിട്ടുണ്ട്. ഉണ്ണികൃഷ്ണൻ…

Read More