Headlines

ആശങ്കപ്പെടേണ്ടതില്ലെന്ന് സൂര്യകുമാര്‍ യാദവ്; ബാറ്റിങ് മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന് അവകാശപ്പെട്ട് താരം

ദക്ഷിണാഫ്രിക്കയുമായുള്ള മൂന്നാം ട്വന്റി ട്വന്റിയില്‍ ഏഴ് വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയെങ്കിലും ടീമിലെ മുന്‍നിര ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിന്റെ മോശം പ്രകടനം തിരിച്ചടിയായിരിക്കുകയാണ്. ഒന്നാമത്തെയും രണ്ടാമത്തെയും മാച്ചുകളില്‍ മോശം പ്രകടനം നടത്തി വിമര്‍ശനങ്ങളേറ്റു വാങ്ങുമ്പോഴും മൂന്നാം ടി ട്വന്റിയിലെങ്കിലും ഫോമിലേക്ക് എത്താനായിരുന്നില്ല.11 പന്തില്‍ നിന്ന് 12 റണ്‍സ് മാത്രമാണ് ഇന്നലെ താരത്തിന് എടുക്കാനായുള്ളു. കഴിഞ്ഞ മതസരത്തിലാവട്ടെ വെറും അഞ്ച് റണ്‍സിനായിരുന്നു പുറത്താകല്‍. മൂന്ന് മത്സരങ്ങളിലും മോശം ഫോമില്‍ തുടരുന്നതിനിടെയാണ് തന്റെ ബാറ്റിങ് മികവിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന അവകാശവാദം സൂര്യകുമാര്‍ യാദവ് പങ്കുവെക്കുന്നത്. കഴിഞ്ഞ ദിവസത്തെ മത്സരം കഴിഞ്ഞതിന് ശേഷം ടിവി അവതാരകന്റെ ചോദ്യത്തിനായിരുന്നു സൂര്യകുമാര്‍ തന്റെ പ്രകടനം സംബന്ധിച്ച കാര്യങ്ങളില്‍ വാചാലനായത്. ബാറ്റിങില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞു. ട്വന്റി ട്വന്റി ലോക കപ്പ് അടുത്തിരിക്കുന്ന സമയത്ത് സൂര്യകുമാര്‍ യാദവിന്റെ മോശം പ്രകടനം ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. മുന്‍ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ആരാധകര്‍ പ്രതീക്ഷിക്കുന്ന നിലയിലേക്ക് പ്രകടനം മെച്ചപ്പെടുത്താന്‍ കുറച്ചുകാലങ്ങളായി സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് കഴിയാതെ പോവുകയായിരുന്നു. എന്തായാലും സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് തിരികെയെത്തുമെന്ന് ശുഭാപ്തി വിശ്വാസം തന്നെയാണ് ഇന്ത്യന്‍ ക്യാമ്പിലുള്ളത്.