Headlines

നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ  കുമാരി ആര്യ സി വേലായുധൻ  ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു

ചീരാൽ: നെൻമേനി പഞ്ചായത്ത് കല്ലിങ്കര ഉന്നതിയിലെ  കുമാരി ആര്യ സി വേലായുധൻ  ആറു വർഷത്തെ എംബിബിഎസ് കോഴ്സിൽ പ്രവേശിച്ചു. പാലക്കാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് ഇന്ന് പുറപ്പെടുന്ന ആര്യയ്ക്ക് ചീരാൽ മണ്ഡലം പ്രവാസി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോഴ്സ് പൂർത്തീകരിക്കാനും  സമൂഹത്തിന് സേവനം ചെയ്യാനും നാടിന് അഭിമാനമാകാനും കഴിയട്ടെ എന്ന് ആശംസിച്ചു. ആവശ്യമായ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. പ്രവാസി കോൺഗ്രസ് ചീരാൽ മണ്ഡലം പ്രസിഡണ്ട് കെ സി കെ തങ്ങൾ ഹാരമണിയിച്ചു….

Read More

‘തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ആ പാഠം പഠിക്കാന്‍ കഴിഞ്ഞു’; ട്രെഡ്മില്ലില്‍ നിന്ന് വീണ് രാജീവ് ചന്ദ്രശേഖറിന് പരുക്ക്

ട്രെഡ്മില്ലില്‍ നിന്ന് വീണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് പരുക്ക്. മുഖത്താണ് പരുക്കേറ്റത്. ട്രെഡ് മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചതാണ് വീഴാന്‍ കാരണമെന്ന് രാജീവ് ചന്ദ്രശേഖര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. തെല്ല് വേദനയോടെയാണെങ്കിലും വിലപ്പെട്ട ഒരു പാഠം പഠിക്കാന്‍ കഴിഞ്ഞുവെന്ന ആമുഖത്തോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്. ട്രെഡ്മില്‍ ഉപയോഗിക്കുന്നതിനിടയില്‍ അലക്ഷ്യമായി ഫോണ്‍ എടുക്കാന്‍ ശ്രമിച്ചാല്‍ വീഴാനും പരിക്ക് പറ്റാനുമുള്ള സാധ്യത കൂടുതലാണ് എന്നതാണ് ആ പാഠം എന്നും പോസ്റ്റില്‍ പറയുന്നു.

Read More

ലഡാക്ക് പ്രക്ഷോഭം; കസ്റ്റഡിയിലെടുത്ത 30 പേരെ ഇതിനോടകം വിട്ടയച്ചതായി ഭരണകൂടം

ലഡാക്ക് പ്രക്ഷോഭത്തില്‍ കസ്റ്റഡിയിലെടുത്ത 30 പേരെ ഇതിനോടകം വിട്ടയച്ചതായി ഭരണകൂടം. സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാന്‍ ചിലര്‍ ശ്രമിച്ചു എന്ന് ആരോപണം. സംസ്ഥാന പദവിയടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ലഡാക്കില്‍ നടന്ന പ്രക്ഷോഭത്തില്‍ 70 പേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇതില്‍ 30 പേരെ ഇതിനോടകം വിട്ടയച്ചതായി ലഡാക്ക് ഭരണകൂടം വ്യക്തമാക്കി. കോടതി നടപടികള്‍ അനുസരിച്ച് ബാക്കിയുള്ള 40 പേരെയും മോചിപ്പിക്കും. സമാധാന ശ്രമങ്ങള്‍ അട്ടിമറിക്കാന്‍ സോനം വാങ് ചുക് ശ്രമിച്ചുവെന്നും ലഡാക്കുമായി ബന്ധപ്പെട്ട് ഇതിനോടൊപ്പം നടന്ന ചര്‍ച്ചകള്‍ എല്ലാം ഫലം…

Read More

ഒന്‍പത് വയസുകാരിയുടെ കൈമുറിച്ചു മാറ്റേണ്ടി വന്ന സംഭവം; ചികിത്സാ പിഴവ് ഇല്ലെന്ന് ആവര്‍ത്തിച്ച് അധികൃതര്‍

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്ലാസ്റ്റര്‍ ഇട്ട ഒന്‍പത് വയസുകാരിയുടെ കൈമുറിച്ചു മാറ്റേണ്ടി വന്നതില്‍ ചികിത്സാ പിഴവ് ഇല്ലെന്ന് ആവര്‍ത്തിച്ച് അധികൃതര്‍. കൈക്ക് നിറവ്യത്യാസമോ വേദനയോ ഉണ്ടെങ്കില്‍ ആശുപത്രിയില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നീര് കൂടിയ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് ഡിഎംഒ ടി വി റോഷ് പറഞ്ഞു. അപൂര്‍വമായി കോംപ്ലിക്കേഷനാണ് കുട്ടിക്ക് ഉണ്ടായിരിക്കുന്നത്. അത് പ്ലാസ്റ്റര്‍ കാരണമല്ല. കുട്ടിക്ക് പൂര്‍ണമായും പ്ലാസ്റ്റര്‍ ഇട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്ലാസ്റ്ററിന്റെ പ്രശ്‌നം അല്ല ഉണ്ടായത്. നിലത്ത് വീണ് ഉരഞ്ഞ് ഉണ്ടായ…

Read More

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ച സംഭവം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്

ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതിൽ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തരയോഗം ഇന്ന്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ യോഗത്തിൽ പങ്കെടുക്കും. ചുമമരുന്ന് കഴിച്ച് മധ്യപ്രദേശിലും രാജസ്ഥാനിലുമായി 17 കുട്ടികളാണ് മരിച്ചത്. മധ്യപ്രദേശിലെ ചിന്വാഡയിൽ ചുമയ്ക്കുള്ള കോൾഡ്രിഫ് കഫ് സിറപ്പ് കഴിച്ച 11 കുട്ടികൾ ആണ് മരിച്ചത്. രാജസ്ഥാനിൽ കഫ് സിറപ്പ് ഉപയോഗിച്ച മൂന്ന് കുട്ടികൾ മരിച്ചു. വൃക്ക തകരാറിലായതിനെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. മധ്യപ്രദേശിൽ കുട്ടികൾക്ക് മരുന്ന് നിർദ്ദേശിച്ച ഡോക്ടർ പ്രവീൺ സോണിയെ പോലീസ് അറസ്റ്റ് ചെയ്തു….

Read More

‘സ്വര്‍ണപ്പാളി അടിച്ചു മാറ്റിയത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യം; ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെ’; പികെ കുഞ്ഞാലിക്കുട്ടി

സ്വര്‍ണപ്പാളി അടിച്ചു മാറ്റിയത് ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഇതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. 2019 ന് ശേഷമാണ് ഇത് നടന്നതെന്നതില്‍ ഒരു സംശയവുമില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്വര്‍ണപ്പാളി അടിച്ചുമാറ്റി എന്നു പറയുന്നത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണ്. 2019ന് ശേഷമാണ് എന്നുള്ള കാര്യം ഉറപ്പാണ്. എന്നു പറഞ്ഞാല്‍ ഇതിന്റെ ഉത്തരവാദിത്തം ഈ ഗവണ്‍മെന്റിന് തന്നെയാണ് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അന്വേഷണം നടക്കട്ടെ. തട്ടിക്കൂട്ടിയ അന്വേഷണം…

Read More

‘വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരും’; സോനം വാങ് ചുക്

ജയിലിൽ നിന്ന് സന്ദേശവുമായി പരിസ്ഥിതി പ്രവർത്തകൻ സോനം വാങ് ചുക്. ലഡാക്കിലെ വെടിവെപ്പിൽ നാലുപേർ കൊല്ലപ്പെട്ടതിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കും വരെ ജയിലിൽ തുടരും. സോനം വാങ് ചുകിന്റെ അറസ്റ്റിൽ ഭാര്യ ഗീതാഞ്ജലി ആങ് മോ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീംകോടതി നാളെ പരിഗണിക്കും. ലഡാക്ക് പ്രക്ഷോഭത്തിൽ കസ്റ്റഡിയിലെടുത്ത 30 വരെ ഇതിനോടകം വിട്ടയച്ചതായി ഭരണകൂടം വ്യക്തമാക്കി. സോനം വാങ് ചുകിൻ്റ അറസ്റ്റിൽ ഭാര്യ ഗീതാഞ്ജലി ആങ് മോ നൽകിയ ഹേബിയസ് കോർപ്പസ് സുപ്രീംകോടതി നാളെ പരിഗണിക്കും…

Read More

‘എന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ല, സത്യം തെളിയും’; അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ച് ഉണ്ണികൃഷ്ണൻ പോറ്റി

സ്വർണപാളി വിവാദത്തിൽ‌ അന്വേഷണത്തോട് സഹകരിക്കുമെന്ന് ആവർത്തിച്ചു ഉണ്ണികൃഷ്ണൻ പോറ്റി. ഉദ്യോഗസ്ഥർക്ക് മുന്നിൽ മറുപടി നൽകി. തന്നെയാരും പ്രതികൂട്ടിലാക്കി എന്ന് കരുതുന്നില്ലെന്ന് ഉണ്ണികൃഷ്ണൻ പോറ്റി. ഇന്ന് അല്ലെങ്കിൽ നാളെ സത്യം തെളിയും എന്ന് അദേഹം പറഞ്ഞു. ഇന്ന് മൂന്ന് മണിക്കൂർ നേരമാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ ചോദ്യം ചെയ്തത്. ശബരിമലയുമായി ബന്ധപ്പെട്ടു നടത്തിയ സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങളാണ് ഇന്ന് പ്രധാനമായും ചോദിച്ചറിഞ്ഞത്. എല്ലാം കോടതിയിൽ തെളിയുമെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ പ്രതികരണം.സ്വർണം ചെമ്പാക്കി രേഖപ്പെടുത്തിയ ദേവസ്വം നടപടിയിലെ…

Read More

‘ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്ന രാഷ്ട്രീയം’; മുസ്ലിം ലീഗിനെതിരെ പി സരിന്‍

മുസ്ലിം ലീഗിനെതിരെ വിവാദപ്രസ്താവനയുമായി സിപിഐഎം നേതാവ് ഡോക്ടര്‍ പി സരിന്‍. ജനിച്ച മതം നോക്കി ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുകയാണ് ലീഗുകാര്‍ എന്നാണ് പരാമര്‍ശം. സിപിഐഎം പാലക്കാട് തിരുവേഗപ്പുറ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു പ്രതികരണം. ജനിച്ച മതമേതാണെന്ന് നോക്കിക്കൊണ്ട് തന്നെയായിരിക്കണം സ്വര്‍ഗത്തിലേക്കുള്ള വാതില്‍ വെട്ടിയിരിക്കുന്നത് എന്നു പറഞ്ഞ് ഈ നാടിന് നരകം സമ്മാനിച്ചുകൊണ്ട് ഏതോ സ്വര്‍ഗത്തിന് വേണ്ടി കാത്തിരിപ്പിക്കുന്നതിന്റെ അവസ്ഥയിലേക്കാണ് ലീഗിന്റെ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റേതും ലീഗിന്റേതും മാത്രമായ വാര്‍ഡുകള്‍ക്ക്…

Read More

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം: സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്; കമ്മിഷണറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു

നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പൊലീസ്. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്‍കി. സമീപകാലത്ത് നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ഉണ്ടായത് സമാന സ്വഭാവമുള്ള പ്രതിഷേധങ്ങളാണ് എന്ന വിലയിരുത്തലാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ഉള്ളത്. പ്രത്യേകിച്ച് നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭം. തലസ്ഥാനം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുതിയ തലമുറ സമരങ്ങളുടെ സാധ്യത മുന്‍നിര്‍ത്തിക്കൊണ്ടാണ് അത് എങ്ങനെ…

Read More