Headlines

‘ഉടുപ്പിടാത്ത സിനിമ താരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് പുതിയ സംസ്കാരം; ഇത്രയ്ക്ക് വായിനോക്കികളാണോ കേരളത്തിലെ മനുഷ്യര്‍?’, സദാചാര പ്രസംഗവുമായി യു പ്രതിഭ എംഎൽഎ

സദാചാര പ്രസംഗവുമായി കായംകുളം എംഎൽഎ യു പ്രതിഭ. നാട്ടിലെ കട ഉദ്ഘാടനങ്ങള്‍ക്ക് ഉടുപ്പിടാത്ത സിനിമ താരങ്ങളെയാണ് കൊണ്ടുവരുന്നതെന്നും നമ്മുടെ സമൂഹത്തിന് സിനിമക്കാരോട് ഒരു തരം ഭ്രാന്താണെന്നും എംഎൽഎ പറഞ്ഞു.കായംകുളത്ത് കഴിഞ്ഞ ബുധനാഴ്ച നടന്ന എരുവ നളന്ദ കലാസാംസ്കാരിക ഗ്രന്ഥശാലയുടെ 34 -ാം വാർഷികാഘോഷ യോഗത്തിലാണ് എംഎൽഎയുടെ വിവാദ പരാമർശം. ഉടുപ്പിടാത്ത സിനിമാതാരങ്ങളെ ഉദ്ഘാടനത്തിനു കൊണ്ടുവരുന്നത് ഒരു പുതിയ സംസ്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇത്രയ്ക്ക് വായിനോക്കികൾ ആണോ കേരളത്തിലെ മനുഷ്യർ. ഉടുപ്പിടാത്ത സിനിമ താരങ്ങൾ വന്നാൽ എല്ലാരും അങ്ങോട്ട് ഇടിച്ചു…

Read More

‘ ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരന്‍; ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റു’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

ശബരിമലയിലെ സ്വര്‍ണ്ണവും ചെമ്പ് പാളിയും മറിച്ചു വിറ്റുവെന്ന് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അല്‍പ്പ സമയം മുന്‍പാണ് ഹൈക്കോടതിയില്‍ ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 20 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. 2016 മുതല്‍ നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് 2019ല്‍ നടന്നത് എന്നത് വ്യക്തമാക്കുന്നുണ്ട്. പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമാകുന്നു. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചു…

Read More

‘ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പന്‍; ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും’; സുരേഷ് ഗോപി

ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ മാറ്റമാണ് കേരളത്തില്‍ ഉണ്ടാക്കാന്‍ പോകുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു. പാലക്കാട് അകത്തെത്തറ ചത്തുമുത്തികാവില്‍ നടന്ന കലുങ്ക് സംവാദത്തിലാണ് പരാമര്‍ശം. മലയാളി കുടുംബങ്ങളുടെ, ബില്ലെഴുതി പതിച്ചു കിട്ടാത്ത ആത്മീയ സ്വത്താണ് ശബരിമല. ഇതിനി വലിയ ശിക്ഷ അവര്‍ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ ശുദ്ധീകരണമാണ് കേരളത്തില്‍ നടത്താന്‍ പോകുന്നത്. അതിന് തയാറെടുപ്പ്…

Read More

രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് മുതൽ സർവീസ് നടത്തും

രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടി തുടങ്ങും.കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവാണ് പ്രഖ്യാപനം നടത്തിയത്. ബുള്ളറ്റ് ട്രെയിനുകൾക്കായുള്ള ട്രാക്കുകളുടെയും ഇലക്ട്രിക് വയറിങ്ങിന്റെയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ജാപ്പനീസ് മന്ത്രി നകാനോ ഗുജറാത്ത് സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. മെഹ്സാനയിലെ സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. 2029 ഡിസംബറോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. 2028 ഓടെ താനെ വരെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ…

Read More

ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണം ഉരുക്കി; ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കല്‍’; ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്

ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണ്ണപ്പാളിയിലെ സ്വര്‍ണ്ണം ഉരുക്കിയെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഉരുക്കിയ സ്വര്‍ണ്ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പക്കലെന്നും വിവരം. ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. സ്മാര്‍ട്ട് ക്രിയേഷന്‍സുമായി ചേര്‍ന്നാണ് ഈ തട്ടിപ്പ് ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് ട്വന്റിഫോറിനോട് പ്രതികരിച്ചു. വിഷയം കോടതിയുടെ പരിഗണനയിലാണ്. മാധ്യമങ്ങളെ കാണാന്‍ താത്പര്യം ഇല്ലെന്ന് സ്മാര്‍ട്ട് ക്രീയേഷന്‍സ് വൈസ് പ്രസിഡന്റ് മുരളി വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ ദേവസ്വം ജീവനക്കാര്‍ക്ക് പങ്കെന്ന വിവരവും പുറത്ത്…

Read More

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ മരിച്ച സംഭവം; അന്വേഷണം സി ഐയ്ക്ക് കൈമാറി

തൃശ്ശൂരിൽ ട്രെയിനിൽ കുഴഞ്ഞുവീണ യുവാവ് ആംബുലൻസ് കിട്ടാതെ പ്ലാറ്റ്ഫോമിൽ കിടന്നു മരിച്ച സംഭവത്തിൽ അന്വേഷണം സി.ഐക്ക് കൈമാറി. റെയിൽവേ പൊലീസ് എസ് പി ഷഹിൻ ഷാ ആണ് അന്വേഷണം സിഐക്ക് കൈമാറിയത്. ഷൊർണൂർ റെയിൽവേ സി.ഐ രമേഷിനാണ് അന്വേഷണ ചുമതല.നേരത്തെ തൃശ്ശൂർ റെയിൽവേ എസ്ഐ നൗഷാദിനായിരുന്നു സംഭവത്തിന്റെ അന്വേഷണ ചുമതല നൽകിയിരുന്നത്. എന്നാൽ കേസിന്റെ ഗൗരവം കണക്കിലെടുത്താണ് അന്വേഷണം സിഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറിയത്. കഴിഞ്ഞദിവസം സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. 15 ദിവസത്തിനകം തൃശ്ശൂർ…

Read More

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം; അനുമതി നിഷേധിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്റേതാണ് നടപടി. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് ലഭിച്ചു. പ്രത്യേകിച്ച് കാരണമൊന്നും ചൂണ്ടിക്കാട്ടാതെയാണ് അനുമതി തള്ളിയത്. വിവിധ ഘട്ടങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് മുഖ്യമന്ത്രി അനുമതി തേടിയത്. മന്ത്രി സജി ചെറിയാനും മുഖ്യമന്ത്രിക്കൊപ്പം പോകാന്‍ പദ്ധതി ഇട്ടിരുന്നു. ഈ മാസം 16ന് ബഹ്‌റൈനില്‍ നിന്ന് പര്യടനം ആരംഭിക്കാനായിരുന്നു തീരുമാനം. അന്ന് രാത്രി ബഹ്‌റൈന്‍ കേരളീയ സമാജത്തിലാണ് പൊതുപരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി ഇടതുസര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും പുതിയ…

Read More

സലിത കുമാരിയുടെ ആത്മഹത്യ: ‘കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്ളിന്‍ പിന്തുടര്‍ന്ന് നടത്തിയ കൊലപാതകം’; ഗുരുതര ആരോപണവുമായി മകന്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സലിത കുമാരിയുടെ ആത്മഹത്യയില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്ക്‌ളിന് എതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മയുടെ മകന്‍ രാഹുല്‍. ജോസ് ഫ്രാങ്ക്‌ളിന്‍ പിന്തുടര്‍ന്ന് നടത്തിയ കൊലപാതകമെന്ന് രാഹുല്‍. ജനപ്രതിനിധി എന്ന നിലയില്‍ പല ആവശ്യങ്ങള്‍ക്ക് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ജോസ് ഫ്രാങ്ക്‌ളിന്‍ ഉപദ്രവിക്കുന്നുവെന്ന് അമ്മ പരോക്ഷമായി പറഞ്ഞിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു. ആത്മഹത്യ കുറിപ്പില്‍ വെറുതെ ഒരാളുടെ പേര് എഴുതേണ്ട ആവശ്യമില്ല. തന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്നും പല രീതിയിലുള്ള ശല്യമുണ്ടെന്നും അമ്മ കുറിപ്പില്‍ എഴുതിയിട്ടുണ്ട് – രാഹുല്‍ പറഞ്ഞു….

Read More

പാലക്കാട് ഒമ്പത് വയസുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി

പാലക്കാട് ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച് ആരോഗ്യമന്ത്രി വീണാജോർജ്. ദിവസവും മന്ത്രി കുഞ്ഞിന്റെ കാര്യങ്ങൾ സൂപ്രണ്ടിനെ വിളിച്ച് അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും വിനോദിനിയുടെ അമ്മ പ്രസീത പറഞ്ഞു. ഞങ്ങളെ ഫോണിൽ ബന്ധപ്പെടാൻ മന്ത്രിയ്ക്ക് കഴിഞ്ഞില്ല. വിളിച്ചിട്ട് കിട്ടിയില്ലെന്ന് മന്ത്രി പറഞ്ഞു. ചികിത്സയ്ക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകാമെന്നാണ് മന്ത്രി പറഞ്ഞത്. പാലക്കാട് കളക്ടർ വഴി ഇക്കാര്യങ്ങൾ ചെയ്തു നൽകുമെന്നും പ്രസീത പറഞ്ഞു എല്ലാവിഷയത്തിലും ഇടപെടുന്ന…

Read More

തളിപ്പറമ്പ് ടൗണിലെ തീപിടുത്തം; വിശദമായ അന്വേഷണം നടത്തും

കണ്ണൂർ തളിപ്പറമ്പ് ടൗണിലെ വ്യാപാര സമുച്ചയത്തിലേക്ക് തീ പടർന്നത് ഒന്നാം നിലയിലെ വ്യാപാര സ്ഥാപനത്തിൽ നിന്നാണെന്ന് നിഗമനം.തീ പടർന്നയുടൻ പൊട്ടിത്തെറി ഉണ്ടായെന്നാണ് കണ്ടെത്തൽ. ട്രാൻസ്ഫോർമറിൽ നിന്നല്ല തീ പടർന്നതെന്ന നിഗമനത്തിലാണ് കെ എസ് ഇ ബി. സംഭവത്തിൽ വിശദമായ അന്വേഷണം ഇന്ന് ആരംഭിക്കും.ഫയർഫോഴ്സ്, പൊലീസ്, റവന്യൂ അധികൃതരാണ് അന്വേഷണം നടത്തുക. ഉദ്യോഗസ്ഥർ ഇന്ന് കെട്ടിടം സന്ദർശിച്ച് നാശനഷ്ടങ്ങൾ വിലയിരുത്തും. കെട്ടിടങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് പരിശോധിക്കും. 100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രധാനമായും…

Read More