ബി.ജെ.പിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണുന്നത് തെറ്റെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്ത സയൻസ് സിറ്റിയിൽ നടന്ന ആർഎസ്എസ് പരിപാടിക്കിടെയാണ് പരാമർശം. ആർ.എസ്.എസിന് രാഷ്ട്രീയ അജണ്ടയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിന്റെ ഏക ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ഐക്യമാണെന്ന് അദേഹം പറഞ്ഞു.
“ആർഎസ്എസ് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. പലർക്കും ആർഎസ്എസിന്റെ പ്രവർത്തനം മനസ്സിലാകുന്നില്ല. ആർ.എസ്.എസ് ഹിന്ദു സമൂഹത്തിന്റെ പുരോഗതിയെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അത് ഒരു തരത്തിലുള്ള ശത്രുതയോടെയും പ്രവർത്തിക്കുന്നില്ല. ആർഎസ്എസിന്റെ വളർച്ച പലരുടെയും താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തിയേക്കാം, പക്ഷേ തങ്ങൾക്ക് ആരും ശത്രുക്കളല്ല” എന്ന് മോഹൻ ഭഗവത് പറഞ്ഞു.
‘നിരവധി ബിജെപി നേതാക്കള്‍ ആര്‍എസ്എസിലുണ്ട്. എന്നാല്‍ ആര്‍എസ്എസിനെ ബിജെപിയുമായി കൂട്ടിക്കുഴയ്ക്കുന്നത് തെറ്റാണ്’ മോഹന്‍ ഭാഗവത് വ്യക്തമാക്കി. ബംഗ്ലാദേശിൽ ഹിന്ദുക്കൾ ന്യൂന പക്ഷമാണ്. ഹിന്ദുക്കൾ ഒന്നിച്ച് നിന്നാൽ ബംഗ്ലാദേശിലെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകും. ഹിന്ദുക്കൾക്കുള്ള ഏക രാജ്യം ഇന്ത്യയാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.






