രക്തസാക്ഷികളുടെ നാമത്തിൽ എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ; റദ്ദാക്കി വീണ്ടും ചൊല്ലിച്ച് വരണാധികാരി

രക്തസാക്ഷികളുടെ നാമത്തിലുള്ള എൽഡിഎഫ് അംഗത്തിന്റെ സത്യപ്രതിജ്ഞ റദ്ദാക്കി വീണ്ടും സത്യപ്രതിജ്ഞ ചൊല്ലിച്ചു. ചാലക്കുടി നഗരസഭയിലെ അഞ്ചാം വാർഡ് കൗൺസിലർ നിധിൻ പുല്ലന്റെ സത്യപ്രതിജ്ഞയാണ് വരണാധികാരി റദ്ദാക്കിയത്. ധീരരക്തസാക്ഷികളുടെ നാമത്തിൽ ദൃഢപ്രതിജ്ഞ ചെയ്യുന്നു എന്നാണ് നിധിൻ പുല്ലൻ സത്യപ്രതിജ്ഞാ ചടങ്ങിൽ പറഞ്ഞ വാചകം. വരണാധികാരിയായ ചാലക്കുടി ഡി എഫ് ഒ എം വെങ്കിടേശ്വരൻ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുകയും വീണ്ടും സത്യവാചകം ചൊല്ലാൻ ആവശ്യപ്പെടുകയും ആയിരുന്നു. ഞായറാഴ്ച രാവിലെ നഗരസഭാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുതിർന്ന അംഗം…

Read More

‘അങ്ങേയറ്റം ഖേദകരം’; ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ്

ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധത്തിൽ ഇന്ത്യയ്ക്കെതിരെ ബംഗ്ലാദേശ്. ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധിക്കാൻ അനുവദിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് ബംഗ്ലാദേശ് അറിയിച്ചു. പ്രതിഷേധം സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് നേരത്തെ വിവരം ലഭിച്ചിരുന്നില്ലെന്നും ബംഗ്ലാദേശിലെ ദീപു ചന്ദ്രദാസിന്റെ കൊലപാതകം ന്യൂനപക്ഷങൾക്ക് നേരെയുണ്ടായ ആക്രമണമായി ചിത്രീകരിക്കാനുള്ള ഇന്ത്യൻ ശ്രമം നിരസിക്കുന്നതായും ബംഗ്ലാദേശ് വിദേശകാര്യമന്ത്രാലയം പറഞ്ഞു. ആൾക്കൂട്ട കൊലപാതകത്തിൽ പ്രതികളെ പിടികൂടിയെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ ബാധ്യസ്ഥരാണെന്നും വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ബം​ഗ്ലാദേശിലെ സ്ഥിതിഗതികളിൽ ഇന്ത്യ ആശങ്ക അറിയിച്ചതിന് പിന്നാലെയാണ് ബം​ഗ്ലാ​ദേശ് വിദേശകാര്യ…

Read More

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍.പി ശിവജി സിപിഐഎം കക്ഷി നേതാവാകും

വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും. സിപഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റാണ് തീരുമാനമെടുത്തത്. തിരുവനന്തപുരം കല്ലമ്പലം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് വി പ്രിയദര്‍ശിനി. 15 സീറ്റുകള്‍ നേടിയാണ് തിരുവനന്തപരം ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിര്‍ത്തിയത്. 13 സീറ്റുകളാണ് യുഡിഎഫ് നേടിയത്. സിപിഐഎം വര്‍ക്കല ഏരിയ കമ്മിറ്റി അംഗമാണ്. കഴിഞ്ഞ തവണ ആറു സീറ്റുകളുണ്ടായിരുന്ന യുഡിഎഫ് നില മെച്ചപ്പെടുത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. എൻഡിഎക്ക് ജില്ലാ പഞ്ചായത്തിൽ ഒരു സീറ്റിലും വിജയിക്കാനായില്ല. അതേസമയം തിരുവനന്തപുരം…

Read More

‘ബി.ജെ.പിയുടെ കണ്ണിലൂടെ RSS നെ കാണുന്നത് തെറ്റ്; രാഷ്ട്രീയ അജണ്ടയില്ല’; മോഹൻ ഭാഗവത്

ബി.ജെ.പിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണുന്നത് തെറ്റെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. കൊൽക്കത്ത സയൻസ് സിറ്റിയിൽ നടന്ന ആർഎസ്എസ് പരിപാടിക്കിടെയാണ് പരാമർശം. ആർ.എസ്.എസിന് രാഷ്ട്രീയ അജണ്ടയില്ലെന്നും മോഹൻ ഭാഗവത് പറഞ്ഞു. ആർഎസ്എസിന്റെ ഏക ലക്ഷ്യം ഹിന്ദു സമൂഹത്തിന്റെ ഐക്യമാണെന്ന് അദേഹം പറഞ്ഞു. “ആർഎസ്എസ് പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്നു. പലർക്കും ആർഎസ്എസിന്റെ പ്രവർത്തനം മനസ്സിലാകുന്നില്ല. ആർ.എസ്.എസ് ഹിന്ദു സമൂഹത്തിന്റെ പുരോഗതിയെക്കുറിച്ച് മാത്രമേ ചിന്തിക്കുന്നുള്ളൂ. അത് ഒരു തരത്തിലുള്ള ശത്രുതയോടെയും പ്രവർത്തിക്കുന്നില്ല. ആർഎസ്എസിന്റെ വളർച്ച പലരുടെയും താൽപ്പര്യങ്ങൾക്ക് ദോഷം വരുത്തിയേക്കാം,…

Read More

വയനാട് ദേവർഗദ്ധയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ എത്തി; നിരീക്ഷിച്ച് വനം വകുപ്പ്

വയനാട് ദേവർഗദ്ധയിലെ ജനവാസ മേഖലയിൽ വീണ്ടും കടുവ എത്തി. കന്നാരം പുഴയോരത്താണ് കടുവയെ കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. കടുവ അവശനിലയിലാണുള്ളത്. കേരള വനം വകുപ്പിന്റെ ഡാറ്റാബേസിലുള്ള കടുവയല്ല ഇതെന്ന് വനം വകുപ്പ് വ്യക്തമാക്കി.കടുവയെ കർണാടക വനം വകുപ്പ് തള്ളിയതെന്നാണ് ആക്ഷേപം. പ്രദേശത്ത് പൊലീസും വനം വകുപ്പും ക്യാമ്പ് ചെയ്യുകയാണ്. സ്ഥലത്ത് ജാഗ്രത നിർദേശം. അതേസമയം, ദേവർഗദ്ധയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട കൂമൻ മാരൻ്റെ മൃതദേഹം സംസ്ക്കരിച്ചു. ജില്ലാ ഭരണകൂടം നൽകിയ ഉറപ്പിനെ തുടർന്നാണ് കുടുംബാംഗങ്ങളുടെ പ്രതിഷേധം അവസാനിപ്പിച്ചത്….

Read More

‘റെയിൽവേ ടിക്കറ്റ് നിരക്ക് വർധന അസംബന്ധം’; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

റെയിൽവേ ടിക്കറ്റ് നിരക്ക് വർധനയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്. ബജറ്റിന് ആഴ്ചകൾക്ക് മുമ്പ് നിരക്ക് വർധിപ്പിച്ചത് അസംബന്ധമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. അനൗദ്യോഗികമായ രീതിയിലാണ് വിവരങ്ങൾ അറിയിച്ചത്. മാധ്യമപ്രവർത്തകർക്ക് നൽകിയത് കുറിപ്പ് മാത്രമാണ്. മോദി സർക്കാർ എത്രത്തോളം തരം താഴ്ന്നുവെന്ന് വ്യക്തമെന്നും പവൻ ഖേര പറഞ്ഞു. പ്രതിവർഷ വരുമാനം 600 കോടി രൂപയാക്കി ഉയർത്താൻ ലക്ഷ്യമിട്ടാണ് ടിക്കറ്റ് വർധന നടപ്പിലാക്കുന്നുവെന്നാണ് കേന്ദ്ര റെയിൽ മന്ത്രാലയത്തിന്റെ വിശദീകരണം. പുതുക്കിയ നിരക്കുകൾ പ്രകാരം, നോൺ-എസി കോച്ചുകളിൽ…

Read More

പെൺകുട്ടിയെ ശല്യം ചെയ്തു; ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്

ഉത്തർപ്രദേശിൽ പെൺകുട്ടിയെ ശല്യപ്പെടുത്തിയ ആൺകുട്ടികളുടെ അമ്മമാരെ അറസ്റ്റ് ചെയ്ത് യുപി പൊലീസ്. ബുദാനിൽ എട്ടാംക്ലാസ് വിദ്യാർഥിനിയെ ശല്യംചെയ്ത നാല് ആൺകുട്ടികളുടെ അമ്മമാരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. മക്കൾക്ക് നല്ല സംസ്‌കാരവും ധാർമികമൂല്യങ്ങളും പകർന്നുനൽകാത്തതിന് അമ്മമാരും ഉത്തരവാദികളാണെന്നും ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നും പോലീസ് പറഞ്ഞു. എട്ടാംക്ലാസ് വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നു. സ്‌കൂളിലേക്ക് പോകുമ്പോഴും തിരികെവരുമ്പോളും അശ്ലീല കമന്റടിയും ശല്യപ്പെടുത്തലും തുടർന്നതോടെ പെൺകുട്ടി പിതാവിനെ വിവരമറിയിച്ചു. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. കുടുംബത്തിന്റെ പരാതിയിൽ ഭാരതീയ ന്യായസംഹിത(ബിഎൻസ്)…

Read More

ദിയയെ പാലാ നഗരസഭ അധ്യക്ഷയാക്കണമെന്ന് ജനസഭ; ഇരു മുന്നണികളുമായി ചർച്ച നടത്തുമെന്ന് പുളിക്കക്കണ്ടം കുടുംബം

പാലാ നഗരസഭയിൽ പുളിക്കകണ്ടം കൗൺസിലർമാർ യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഇന്ന് ചേർന്ന ജനസഭയിൽ ഭൂരിപക്ഷ അഭിപ്രായം. ഏത് മുന്നണിക്കൊപ്പം നിൽക്കണമെന്നതിൽ പുളിക്കക്കണ്ടം കുടുംബം ജനങ്ങൾക്ക് മുന്നൽ ചോദ്യങ്ങൾ വെച്ചിരുന്നു. ദിയ പുളിക്കക്കണ്ടത്തെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ആരുടെ പിന്തുണ വേണമെന്നതായിരുന്നു ഒരു ചോദ്യം. ഇരു മുന്നണികളുടേയും സംസ്ഥാന നേതാക്കൾ ബന്ധപ്പെട്ടെന്നും അധികാരത്തിൽ പങ്കുവേണമെന്നും ബിനു പുളിക്കക്കണ്ടം പറഞ്ഞു. 23 ന് നിലപാട് പ്രഖ്യാപിക്കുമെന്ന് ബിനു പുളിക്കക്കണ്ടം വ്യക്തമാക്കി. ഇരു മുന്നണികളുമായി ചർച്ച നടത്തുമെന്നും നാടിന് ഗുണം ചെയ്യുന്നവരുമായി ചേരുമെന്നും…

Read More

കാസർഗോഡ് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കാസർഗോഡ് കരിന്തളത്ത് വയോധിക മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹത്തിന് ഒന്നര ദിവസത്തെ പഴക്കമുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തി. ഇന്നലെയാണ് കരിന്തളത്ത് താമസിക്കുന്ന ലക്ഷ്മിയുടെ മൃതദേഹം വീടിനുള്ളിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. അയൽവാസികളാണ് വീട്ടിനകത്ത് ലക്ഷ്മിയുടെ മൃതദേഹം കിടക്കുന്നത് ആദ്യം കണ്ടത്. ലക്ഷ്മി ഒറ്റയ്ക്കാണ് താമസിക്കുന്നത്. മരണം കൊലപാതകമാണോ എന്ന സംശയത്തിലായിരുന്നു പൊലീസ്. വീടിന്റെ പിൻവാതിൽ തുറന്നു കിടക്കുന്ന നിലയിലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തിയിരുന്നു. വിരലടയാള വിദഗ്ധർ അടക്കം എത്തി സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു.

Read More

തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ

തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ കൗൺസിൽ യോഗത്തിന് മുമ്പ് ഗണഗീതം പാടി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പ്രവർത്തകർ. പ്രതിഷേധങ്ങളിലാതെ ഗണഗീതം പാടി അവസാനിപ്പിക്കുകയായിരുന്നു. കോർപ്പറേഷന് പുറത്ത് ദേശീയ നേതാക്കളടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങൾ ഗണഗീതം പാടിയത്. ഇതിന് ശേഷം നടന്ന ആദ്യ കൗൺസിൽ യോഗത്തിലും ഈ വിഷയവുമായി ബന്ധപ്പെട്ട് വേറെ ചർച്ചകൾ ഒന്നും തന്നെ ഉണ്ടായില്ല. തിരഞ്ഞെടുപ്പ് നടന്ന 100 ഡിവിഷനുകളിലെ കൗൺസിലർമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ ഗണഗീതം പാടിയത് പുറത്ത് വലിയ ചർച്ചാവിഷയമായി. തദ്ദേശ സ്ഥാപനങ്ങളിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട…

Read More