‘പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധി ചായ സത്കാരത്തിൽ പങ്കെടുത്തത് ദൗർഭാഗ്യകരം, ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം’: ജോൺ ബ്രിട്ടാസ് എം പി
കോൺഗ്രസിനെയും പ്രിയങ്ക ഗാന്ധിയെയും കടന്നാക്രമിച്ച് ജോൺ ബ്രിട്ടാസ് എം.പി. പ്രധാനമന്ത്രിക്കൊപ്പം പ്രിയങ്ക ഗാന്ധിയടക്കം ഇന്ത്യ മുന്നണിയിലെ നേതാക്കൾ ചായ സൽക്കാരത്തിൽ പങ്കെടുത്തത് ഏറ്റവും ദൗർഭാഗ്യകരമായ സംഭവമെന്ന് ജോൺ ബ്രിട്ടാസ്. ജനാധിപത്യത്തിനേറ്റ കനത്ത തിരിച്ചടിയാണിത്. രണ്ടാം ഗാന്ധി വധത്തിന് മണിക്കൂറുകൾക്കകം സൽക്കാരത്തിൽ പങ്കെടുത്തത് അംഗീകരിക്കാനാകില്ല. രാഹുൽ ഗാന്ധിയുണ്ടായിരുന്നെങ്കിൽ ചായ സൽക്കാരത്തിൽ പങ്കെടുക്കില്ലായിരുന്നുവെന്നും ബ്രിട്ടാസ് വ്യക്തമാക്കി. ഇതിനൊക്കെ അസാമാന്യ രാഷ്ട്രീയ ഉളുപ്പ് വേണം. ഉതക ക്രിയയ്ക്കാണോ പോയതെന്നാണ് സംശയം. ഇന്ത്യൻ കറൻസിയിൽ നിന്ന് ഗാന്ധിയെ നീക്കാനുളള ശ്രമം തുടരുന്നു. അതിന്…
