Headlines

കേരള-കര്‍ണാടക അതിര്‍ത്തി പൈവളിഗെയില്‍ വ്യാപക മണല്‍ക്കടത്ത്; കടത്തുന്നത് കോടിക്കണക്കിന് രൂപയുടെ ലാറ്ററൈറ്റ് മണ്ണ്

പൈവളിഗെ പഞ്ചായത്തിലെ ബായാര്‍ വില്ലേജിലെ പാതക്കല്‍ എന്നുപറഞ്ഞ സ്ഥലത്തുനിന്നാണ് വ്യാപകമായി മണല്‍ കടത്തുന്നത്. പ്രദേശത്തെ ഏക്കര്‍ കണക്കിന് ഭൂമി തുരന്നെടുത്ത നിലയിലാണുള്ളത്. കോടിക്കണക്കിന് രൂപ വിലവരുന്ന ലാറ്ററൈറ്റ് മണ്ണാണ് ഇവിടെ നിന്ന് കടത്തുന്നത്. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിലേക്കാണ് മണ്ണ് കടത്തുന്നത്. വലിയ ലോറികളിലായി അര്‍ധരാത്രിയിലാണ് പ്രദേശത്തുനിന്ന് മണ്ണ് കൊണ്ടുപോകുന്നത്. കേരളത്തില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്ക് അനധികൃത മണല്‍ക്കടത്ത്. കേരള-കര്‍ണാടക അതിര്‍ത്തിയായ കാസര്‍ഗോഡ് പൈവളിഗെ പഞ്ചായത്തില്‍ നിന്ന് മണല്‍ മാഫിയ കടത്തുന്നത് കോടിക്കണക്കിന് രൂപയുടെ ലാറ്ററൈറ്റ് മണ്ണാണ്….

Read More

ശബരിമല സ്വര്‍ണക്കൊള്ള: എ പത്മകുമാറിനെതിരെ സിപിഐഎം നടപടി വൈകുന്നതില്‍ സിപിഐയ്ക്ക് ആശങ്ക

ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ എ പത്മകുമാറിനെതിരെ സിപിഐഎം നടപടി വൈകുന്നതില്‍ സിപിഐയ്ക്ക് ആശങ്ക. നടപടി വൈകുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് നേതാക്കള്‍ ആശങ്ക പങ്കുവെച്ചത്. നടപടി വൈകുന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. അറസ്റ്റിലായ പത്മകുമാറിനെതിരെ നടപടി എടുക്കാതിരുന്നാല്‍ തെറ്റായ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ തന്നെ വലിയ സംശയങ്ങള്‍ ഉണ്ടെന്നും സിപിഐ നേതാക്കള്‍ ആശങ്കപ്പെടുന്നു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറി യോഗത്തിലാണ് നേതാക്കള്‍…

Read More

പരിശീലനത്തിനിടെ ടിയർ ഗ്യാസ് പൊട്ടി തെറിച്ചു, കരുനാഗപ്പള്ളിയിൽ 3 പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്

കരുനാഗപ്പള്ളിയിൽ ടിയർ ഗ്യാസ് പരിശീലനത്തിനിടയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്ക്. ടിയർ ഗ്യാസ് പൊട്ടിയാണ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റത്. പരുക്കേറ്റ 3 പോലീസ് ഉദ്യോഗസ്ഥരെ ചവറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2 വനിത പൊലീസ് ഉദ്യോസ്ഥർക്കും, 1 പുരുഷ പൊലീസ് ഉദ്യോഗസ്ഥനുമാണ് പരുക്കേറ്റത്. കരുനാഗപ്പള്ളി സബ്ഡിവിഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ടിയർ ഗ്യാസ് ആദ്യം ഉപയോഗിച്ചപ്പോൾ പൊട്ടിയിരുന്നില്ല. തുടന്ന് വീണ്ടും ലോഡ് ചെയുമ്പോഴായിരുന്നു പൊട്ടിത്തെറിച്ചത്. എന്താണ് സംഭവിച്ചത് എന്നതിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കരുനാഗപ്പള്ളി എസിപി അറിയിച്ചു.

Read More

‘കേരളത്തിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ CPIM പ്ലാൻ ചെയ്തു, വിശ്വാസികൾ ബിജെപിക്ക് ഒപ്പം നിക്കണം; കേന്ദ്ര ഏജൻസി അന്വേഷിക്കണം’: കെ സുരേന്ദ്രൻ

ശബരിമല സ്വര്‍ണക്കൊള്ളക്കേസിൽ സർക്കാർ കണ്ണിൽ പൊടി ഇടുന്ന അന്വേഷണം മാത്രം നടത്തുന്നുവെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. സൂത്രധാരൻമാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഉള്ള താൽപ്പര്യം അന്വേഷണ സംഘത്തിന് ഇല്ല. കൃത്യമായ ആസൂത്രം ഈ വിഷയത്തിൽ നടന്നു. വാസുവും , പത്മകുമാറും പിണറായി വിജയൻ്റെ അടുത്ത ആളുകൾ. ശരിയായ അന്വേഷണം നടന്നാൽ മുഖമന്ത്രിയുടെ അടുത്ത് എത്തും. മുഖ്യമന്ത്രിയുടെ അറിവോ , സമ്മതമോ ഇല്ലാതെ ഈ കൊള്ള നടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. നവോദാനത്തിന്റെ മറവിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ…

Read More

ഡൽഹി ചെങ്കോട്ട സ്ഫോടനം; മുഖ്യപ്രതി ഐ 20 കാറിൽ സ്ഥിരമായി പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് സൂക്ഷിച്ചിരുന്നുവെന്ന് മൊഴി

ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസിലെ മുഖ്യപ്രതി ഡോ ഉമർ നബി ബോംബ് നിർമ്മാണ സാമഗ്രികൾ എപ്പോഴും കൂടെ കൊണ്ട് നടന്നിരുന്നതായി എൻഐഎയ്ക്ക് മൊഴി ലഭിച്ചു. ഐ 20 കാറിൽ എപ്പോഴും ഒരു സ്യൂട്ട്കേസ് കൊണ്ട് നടന്നിരുന്നു അതിൽ പാതി നിർമ്മാണം പൂർത്തിയാക്കിയ ബോംബ് എപ്പോഴും സൂക്ഷിച്ചിരുന്നു. ബോംബ് നിർമ്മാണത്തിനായി നെയിൽ പോളിഷ് റിമൂവർ,പൊടിച്ച പഞ്ചസാര എന്നിവ ഉപയോഗിച്ചതായും സൂചനയുണ്ട്. കശ്മീരിൽ വൻ ആക്രമണപദ്ധതി സംഘം തയ്യാറാക്കിയിരുന്നുവെന്നും എൻഐഎയ്ക്ക് വിവരം ലഭിച്ചു. വൈറ്റ് കോളർ സംഘത്തിന്റെ അമീർ ആണ് താനെന്ന്…

Read More

തെക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകും; യെല്ലോ അലേര്‍ട്ട് മൂന്ന് ജില്ലകള്‍ക്ക്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ചവരെ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്. കനത്ത ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കന്യാകുമാരി കടലിന് സമീപത്തുമായി തുടരുന്ന ചക്രവാതച്ചുഴി ന്യുനമര്‍ദ്ദമായി ശക്തി പ്രാപിച്ചു . അടുത്ത 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്രാപിച്ച് തീവ്രന്യുനമര്‍ദ്ദമായി ശക്തിപ്രാപിക്കാനും സാധ്യതയുണ്ടെന്നാണ്…

Read More

‘രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ല; പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കരുത്’; കെ മുരളീധരന്‍

ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനാര്‍ഥികള്‍ക്കായി വോട്ടുപിടിക്കുന്നതില്‍ പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എന്നാല്‍ നേതാക്കളുമായി വേദി പങ്കിടരുത്. പാര്‍ട്ടി നടപടികളില്‍ പങ്കെടുക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് അവകാശമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. അദ്ദേഹത്തെ സഹായിച്ച പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഡോര്‍ ടു ഡോര്‍ ക്യാംപെയ്ന്‍ നടത്തുന്നതില്‍ തടസമൊന്നുമില്ല. പക്ഷേ പാര്‍ട്ടി നേതാക്കളോടൊപ്പം വേദി പങ്കിടാനോ പാര്‍ട്ടിയുടെ നടപടിക്രമങ്ങളില്‍ പങ്കെടുക്കാനോ അദ്ദേഹത്തിന് അവകാശമില്ല. കാരണം അദ്ദേഹം സസ്‌പെന്‍ഷനിലാണ്. പാര്‍ട്ടിയെ സംബന്ധിച്ച് ഇപ്പോള്‍ അദ്ദേഹം…

Read More

തിരുവനന്തപുരത്ത് എട്ടാം ക്ലാസുകാരനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലിൽ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല സംഭവത്തിൽ…

Read More

ശബരിമല സ്വര്‍ണക്കൊള്ള ; തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി എസ്‌ഐടി; ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് തന്ത്രിമാര്‍

ഉദ്യോഗസ്ഥര്‍ പറഞ്ഞ പ്രകാരമാണ് ശബരിമല സ്വര്‍ണപ്പാളിയില്‍ അറ്റകുറ്റപ്പണിക്കായി അനുമതി നല്‍കിയതെന്ന് തന്ത്രിമാര്‍. ദൈവഹിതം നോക്കി അനുമതി നല്‍കുക മാത്രമാണ് തന്ത്രിമാരുടെ ജോലിയെന്നും മൊഴി കൊടുത്തു. തിരുവനന്തപുരം ഇഞ്ചക്കലിലെ എസ്‌ഐടി ഓഫീസില്‍ നേരിട്ടെത്തിയാണ് തന്ത്രിമാരായ കണ്ഠരര് രാജീവരും, കണ്ഠരര് മോഹനരരും മൊഴി കൊടുത്തത്. കഴിഞ്ഞ ദിവസമാണ് സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തിയതെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റിയെ അറിയാമെന്ന് രണ്ട് പേരും മൊഴി കൊടുത്തു. പ്രാഥമികമായ മൊഴിയെടുപ്പാണ് നടന്നത്. പത്മകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് എസ്‌ഐടിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്…

Read More

ഇന്ന് ഭരണഘടനാ ദിനം

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ മഹത്തായ കാവൽരേഖയാണ് നമ്മുടെ ഭരണഘടന. ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിർമാണ സഭ അംഗീകാരം നൽകിയിട്ട് ഇന്നേക്ക് 76 വർഷം. തുല്യനീതിയും പൗരന്റെ അവകാശങ്ങളും ഉറപ്പുനൽകുന്ന ഭരണഘടന ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നട്ടെല്ലാണ്. ഡോ. ബി ആർ അംബേദ്കർ ഉൾപ്പെടെയുള്ള പ്രഗത്ഭരുടെ ദീർഘവീക്ഷണത്തിന്റെ ഫലമാണ് നമ്മുടെ ഭരണഘടന. 1949 നവംബർ 26. ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടനാ നിർമാണ സഭ അംഗീകാരം നൽകി. ഇന്ത്യയെ ഒരു പരമാധികാര, ജനാധിപത്യ റിപ്പബ്ലിക്കായി ഭരണഘടന വിഭാവനം ചെയ്തു….

Read More