Headlines

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടി ആയി ഉയര്‍ന്നു; ആദ്യ മുന്നറിയിപ്പ് നല്‍കി തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയര്‍ന്നു. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് 140 അടിയായി ജലനിരപ്പ് ഉയര്‍ന്നത്. 142 അടിയാണ് റൂള്‍ കര്‍വ് പരിധി. ഈ മാസം 30നാണ് റൂള്‍ കര്‍വ് പരിധി അവസാനിക്കുന്നത്. 142 അടിയാഅ ഡാമിന്റെ പരമാവധി സംഭരണ ശേഷി. ആ ജലനിരപ്പിലേക്ക് നവംബര്‍ മാസം അവസാനത്തോടുകൂടി ജലനിരപ്പെത്തിക്കുന്നത് തമിഴ്‌നാടിന്റെ പതിവാണ്. അതിന്റെ ഭാഗമായിക്കൂടിയാണ് ഈ ജലനിരപ്പ്…

Read More

‘പ്രചാരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും ഒരു നേതാവും പറഞ്ഞിട്ടില്ല’; പ്രചാരണത്തിനിറങ്ങുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഒരു നേതാവും തന്നോട് പ്രചരണത്തില്‍ പങ്കെടുക്കരുതെന്നും പങ്കെടുക്കണമെന്നും പറഞ്ഞിട്ടില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് നഗരസഭയില്‍പ്പെട്ട ശേഖരിപുരം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ലിജിക്ക് വേണ്ടി പ്രചരണത്തിനെത്തിയപ്പോഴായിരുന്നു പ്രതികരണം. ഏതെങ്കിലും തരത്തില്‍ ഞാന്‍ ഭവന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോകരുത് എന്ന് പറഞ്ഞിട്ടില്ല. പോകാനും പറഞ്ഞിട്ടില്ല. അപ്പോള്‍ സ്വാഭാവികമായിട്ടും എനിക്ക് വേണ്ടി വീട് കയറിയ ആളുകള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ടി ഇറങ്ങുക എന്നുള്ളത് ഒരു പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍…

Read More

ഭക്ഷണം സൂക്ഷിച്ചത് കക്കൂസിനു മുകളില്‍; ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍; പന്തളത്ത് മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി

പത്തനംതിട്ട പന്തളം കടക്കാട്ട് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ച് നഗരസഭ ആരോഗ്യ വിഭാഗം. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. ഇന്നുച്ചയോടെയാണ് പന്തളം നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. ഈ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച മൂന്ന് ഹോട്ടലുകള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഭക്ഷണപദാര്‍ത്ഥങ്ങള്‍ സൂക്ഷിച്ചത് കക്കൂസിനു മുകളില്‍ എന്നും ചിക്കന്‍ കഴുകുന്നത് ക്ലോസറ്റില്‍ എന്നും പരിശോധനയില്‍ കണ്ടെത്തി. നഗരസഭാ വിഭാഗം അടപ്പിച്ച…

Read More

‘വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ല; പ്രാദേശിക നീക്കുപോക്കുണ്ട്’; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വെൽഫയർ പാർട്ടിയുമായി മുസ്‍‍ലിം ലീഗിന് സഖ്യമില്ലെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. തദ്ദേശ തെരഞ്ഞെടുപ്പായതിനാൽ പ്രാദേശിക നീക്കുപോക്കുണ്ടെന്ന് അദേഹം പറഞ്ഞു. യുഡിഎഫിനോടുള്ള നിലപാടിൽ അവരാണ് മാറ്റം വരുത്തിയത്. നേരത്തേ എൽഡിഎഫുമായി സഹകരിച്ച ജമാഅത്തെ ഇസ്‍ലാമി ഇപ്പോൾ യുഡിഎഫുമായി സഹകരിക്കുന്നുവെന്ന് മാത്രമെന്ന് ട്വന്റിഫോറിന്റെ ഫോർ ദി പീപ്പിൾ പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഖാസിയാകാൻ യോഗ്യതയില്ലെന്ന ഉമർ ഫൈസി മുക്കത്തിന്റെ പരോക്ഷവിമർശനത്തിന് ഇതാദ്യമായി സാദിഖലി ശിഹാബ് തങ്ങൾ മറുപടി പറഞ്ഞു. തന്നെ ഖാസിയാക്കിയത്…

Read More

ഒ. പി. ബഹിഷ്ക്കരണം: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

സംസ്ഥാന വ്യാപകമായി മെഡിക്കൽ കോളേജുകളിൽ ഒ. പി. ബഹിഷ്ക്കരിക്കാനുള്ള ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് റിപ്പോർട്ട് തേടി. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം. ഡോക്ടർമാരുടെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരുന്നു. ഒ. പി. ബഹിഷ്ക്കരിക്കുന്നതും രോഗികളെ തിരിച്ചയക്കുന്നതും മനുഷ്യാവകാശ ലംഘനമാണെന്ന് പരാതിയിൽ പറയുന്നു. മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആരംഭിച്ച ഒ.പി ബഹിഷ്ക്കരണ സമരത്തെ തുടർന്ന് പതിനായിരകണക്കിന് രോഗികൾ ബുദ്ധിമുട്ടിലായെന്ന് പരാതിയിൽ…

Read More

എത്യോപ്യയിലെ അഗ്നിപർവത സ്‌ഫോടനം: നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് വ്യോമയാന മന്ത്രാലയം

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെയുണ്ടായ കരിമേഘപടലങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് വ്യോമയാന മന്ത്രാലയം. ചില വിമാനങ്ങൾ റദ്ദാക്കുകയും പലതും വൈകുകയും ചെയ്തിട്ടുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു. കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് എത്തിയതിനെ തുടർന്ന് നിരവധി വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഡൽഹിയിലെവായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ചാര മേഘങ്ങൾ ആശങ്ക ഉയർത്തിയിരുന്നു. 12,000 വർഷത്തിനിടെ ആദ്യമായാണ് എത്യോപ്യയിലെ ഹെയ്ലി ഗുബ്ബി അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചത്. അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ,…

Read More

അഞ്ചുവർഷം കൊണ്ട് ഒന്നും നടന്നില്ലെങ്കിൽ ഇങ്ങനെ കഥകൾ പറയും’; വിദ്യാഭ്യാസ മന്ത്രിക്ക് മറുപടിയുമായി രാജീവ് ചന്ദ്രശേഖർ

എസ്എസ്കെ ഫണ്ട് തടയാൻ കേരളത്തിലെ ബിജെപി നേതൃത്വം ഇടപെട്ടുവെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ആരോപണത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഞ്ചുവർഷം കൊണ്ട് ഒന്നും നടന്നില്ലെങ്കിൽ ഇങ്ങനെ കഥകൾ പറയും. അഴിമതിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണിതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഇവർ അഞ്ചുകൊല്ലവും ഓഡിറ്റും ഒന്നും ചെയ്തില്ല. ഈ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവർക്ക് നല്ലൊരു മറുപടി നൽകുമെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഫണ്ട് ലഭിക്കാത്തതിൽ ബിജെപിയെ മന്ത്രി വി ശിവൻകുട്ടി…

Read More

അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങില്‍ സ്ഥലം എംപിക്ക് ക്ഷണമില്ല; ദളിതനായതിനായതുകൊണ്ട് അവഗണിച്ചെന്ന് എംപി

ദളിതനായതുകൊണ്ട് അയോധ്യ രാമക്ഷേത്രത്തിലെ പതാക ഉയർത്തൽ ചടങ്ങിലേക്ക് ക്ഷണിച്ചില്ലെന്ന് സ്ഥലം എംപി അവധേഷ് പ്രസാദ്. ക്ഷണിച്ചാൽ നഗ്നപാദനായി ചടങ്ങിൽ പങ്കെടുക്കും. ശ്രീ രാമൻ എല്ലാവരുടേതുമാണ്. ദളിതനായതുകൊണ്ടാണ് തന്നെ അവഗണിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ചിലരുടെ സങ്കുചിത മനസ്ഥിതിയാണ് തന്നെ ക്ഷണിക്കാതിരിക്കാന്‍ കാരണമെന്നും ഫൈസബാദ് എം പി പറഞ്ഞു. കൂടുതൽ പുറത്തുനിന്നുള്ളവർ വരുന്നുണ്ട്, നാട്ടുകാർക്കും അവസരം ലഭിച്ചിട്ടില്ലെന്നും എംപി ആരോപിച്ചു. പ്രദേശത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായിട്ടും തന്നെ ക്ഷണിച്ചില്ല. പൊതുജനങ്ങളാണ് എന്നെ ഇവിടെ വിജയിപ്പിച്ചത്. അതിനാൽ എനിക്ക് ഇടം ലഭിക്കേണ്ടതായിരുന്നു. അയോധ്യ…

Read More

‘വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല; മുഖ്യമന്ത്രിയാവുക ലക്ഷ്യം’; ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍

ടിവികെ അധ്യക്ഷന്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ. വിജയ്ക്ക് ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ താല്‍പര്യമില്ല. മുഖ്യമന്ത്രിയാവുക എന്ന ലക്ഷ്യം മാത്രമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. വിജയ്ക്ക് ജനങ്ങളെ കുറിച്ച് ചിന്തയില്ല. മുഖ്യമന്ത്രിയാകണമെന്ന് സ്വാര്‍ത്ഥ താത്പര്യം മാത്രം. ജനങ്ങളെ കുറിച്ച് ചിന്തയുണ്ടായിരുന്നുവെങ്കില്‍ കരൂര്‍ പരിപാടിയില്‍ നേരത്തെയെത്തിയേനെ. കരൂരില്‍ സിബിഐ വന്നതോടെ വിജയ് നിശബ്ദനായി. കരൂര്‍ അന്വേഷണം ബിജെപി എങ്ങനെ കൈകാര്യം ചെയ്യുമെന്ന് വിജയ്ക്ക് അറിയാം. വിജയ് ബിജെപിയെ കുറിച്ച് ഒന്നും മിണ്ടില്ല – അദ്ദേഹം പറഞ്ഞു. അതിനിടെ,…

Read More

‘ഇതുപോലുള്ള സൈക്കോപാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്. രാഹുലിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജന്‍ ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു. സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം. പെണ്‍കുട്ടികളുടെ മാനത്തിനും വിലയുണ്ടെന്ന് നേതൃത്വം മനസ്സിലാക്കണം. രാഹുലിനെ പരിശുദ്ധനാക്കണമെന്ന് ആര്‍ക്കാണ് ധൃതി. എത്ര കിട്ടിയാലും പഠിക്കില്ലെന്നാണെങ്കിൽ ഇനി പഠിക്കാൻ പാര്‍ട്ടിയുണ്ടാകില്ലെന്ന മുന്നറിയിപ്പും കുറിപ്പിലുണ്ട് രാഹുൽ മാങ്കൂട്ടമല്ല അദ്ദേഹത്തിന്റെ മനോനിലയാണ് പ്രശ്നം. ഞരമ്പൻ എന്ന നാടൻ ഭാഷ സിപിഐഎം സൈബർ സഖാക്കൾ പ്രയോഗിക്കുമ്പോൾ അതിനെ…

Read More