
ആക്രമണം കടുപ്പിച്ച് ഇറാനും ഇസ്രയേലും; ടെഹ്റാനിലെ എംബസികൾ അടച്ച് രാജ്യങ്ങൾ
ഇസ്രയേലും ഇറാനും തമ്മിലുള്ള വ്യോമാക്രമണം ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇരു രാജ്യങ്ങളും ആക്രമണം കടുപ്പിച്ചതോടെ മേഖലയിലെ വ്യോമാതിർത്തി അടച്ചിടുകയും മറ്റ് രാജ്യങ്ങൾ ഇസ്രയേലിലും ഇറാനിലുമുള്ള തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയുമാണ്. ഇതിന്റെ ഭാഗമായി ടെഹ്റാനിലുള്ള ചില രാജ്യങ്ങളുടെ എംബസികൾ അടച്ചുപൂട്ടാനും ഉദ്യോഗസ്ഥരോട് ഇറാൻ വിടാൻ ഉത്തരവിടുകയും ചെയ്തു. ന്യൂസിലൻഡ് , ഓസ്ട്രേലിയ , ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, പോർച്ചുഗൽ, സ്വിറ്റ്‌സർലൻഡ് തുടങ്ങിയ രാജ്യങ്ങളുടെ എംബസികളാണ് താത്ക്കാലികമായി അടച്ചത്. ഓസ്‌ട്രേലിയ തങ്ങളുടെ എല്ലാ പൗരന്മാരോടും എംബസിയിലെ ഉദ്യോഗസ്ഥരോടും…