ശബരിമല സ്വർണക്കൊള്ള; സന്നിധാനത്ത് എസ്ഐടിയുടെ തെളിവ് ശേഖരണം പൂർത്തിയായി
ശബരിമല സ്വർണ്ണക്കൊള്ളയിൽ എസ് ഐ ടി സംഘത്തിൻറെ തെളിവ് ശേഖരണം പൂർത്തിയായി. ശ്രീകോവിലിന്റെ മൂന്നു വശങ്ങളിലെ തൂണുകളിലെ സ്വർണ്ണപ്പാളികൾ അഴിച്ചാണ് പരിശോധന നടത്തിയത്. കട്ടിളയിലെ സ്വർണ്ണപ്പാളികൾ അഴിച്ചെടുത്തു. ദ്വാരപാലക ശില്പത്തിലെ പീഠവും പരിശോധനയ്ക്കായി ശേഖരിച്ചു. സന്നിധാനത്ത് വെച്ച് തന്നെയാണ് ഇവ പരിശോധിക്കുന്നത്. സ്വർണ്ണപ്പാളികളുടെ അളവും തൂക്കവും ഗുണനിലവാരവുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. രാസ പരിശോധനയ്ക്ക് വിധേയമാക്കാൻ ഒരു സെന്റീമീറ്റർ വ്യാപ്തിയിലാണ് സ്വർണ്ണം ശേഖരിച്ചിരിക്കുന്നത്. അതേസമയം, സ്വർണ്ണക്കൊള്ളയിൽ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പത്മകുമാറിന് കുരുക്ക് മുറുകുകയാണ്.ഉണ്ണികൃഷ്ണൻ…
