Headlines

ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവം; BJP-RSS നേതാക്കളെ ചോദ്യം ചെയ്യും

തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് കെ തമ്പി ജീവനൊടുക്കിയ സംഭവത്തിൽ ബിജെപി പ്രതിരേധത്തിൽ. ആത്മഹത്യാ കുറിപ്പില്‍ പേരുള്ളവരെ ചോദ്യം ചെയ്യാനാണ് പൂജപ്പുര പൊലീസിന്റെ നീക്കം. ബിജെപി ഏരിയ പ്രസിഡന്റ് ഉദയകുമാര്‍, കൃഷ്ണകുമാര്‍, രാജേഷ് എന്നിവരെ ചോദ്യം ചെയ്യും. ആത്മഹത്യ പ്രേരണയ്ക്ക് തെളിവ് കണ്ടെത്താനാണ് പൊലീസ് അന്വേഷണം. തെളിവ് ലഭിച്ചാല്‍ ബിജെപി നേതാക്കളെ പ്രേരണാ കുറ്റത്തിന് പ്രതിചേര്‍ക്കും. ആനന്ദ് കെ തമ്പിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. കുടുംബത്തിന് ആക്ഷേപമുണ്ടോയെന്നും പൊലീസ് പരിശോധിക്കും. മണ്ണ് മാഫിയക്ക്…

Read More

ഡൽഹി സ്ഫോടനം: നടന്നത് ചാവേർ ആക്രമണം തന്നെ; ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജൻസികൾ

ഡൽഹി സ്ഫോടനത്തിൽ ലഷ്കർ- ഇ- തയ്ബ ബന്ധം പരിശോധിച്ച് ഏജൻസികൾ. സ്ഫോടനത്തിന് ബംഗ്ലാദേശുമായി ബന്ധം ഉണ്ടെന്നാണ് സംശയം. ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത് ചാവേർ ബോംബ് ആക്രമണം തന്നെയെന്ന് എൻഐഎ സ്ഥിരീകരിച്ചു. ലഷ്‌കർ ഭീകരൻ സൈഫുള്ള സൈഫിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം. കാറിൽ ഘടിപ്പിച്ചിരുന്ന ഐഇഡി ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പരിശോധനയിൽ കണ്ടെത്തി. സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്ന ഡോക്ടർ ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ അറസ്റ്റ് ചെയ്തു. ഡൽഹി സ്ഫോടനക്കേസ് ഏറ്റെടുത്ത ശേഷം…

Read More

ശബരിമല സ്വർണക്കൊള്ള: ‘ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ നിർബന്ധിച്ചു’; എ പത്മകുമാറിനെതിരെ കൂടുതൽ മൊഴി

ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. പത്മകുമാറിനെതിരെ കൂടുതൽ മൊഴികൾ എസ്ഐടിക്ക് ലഭിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സഹായം ചെയ്യാൻ പത്മകുമാർ നിർബന്ധിച്ചിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ശബരിമല ഗസ്റ്റ് ഹൗസുകളിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒന്നിലധികം മുറികൾ നൽകിയിരുന്നുവെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി. പോറ്റി ഉപയോഗിച്ചിരുന്നത് പ്രസിഡണ്ടിന് അനുവദിച്ചിരുന്ന മുറിയായിരുന്നു. പൂജകൾ ബുക്ക് ചെയ്യുമ്പോൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു എന്ന് 2019 ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മൊഴി നൽകി. സന്നിധാനത്ത് നട…

Read More

സൗദിയിൽ ഉംറ തീർഥാടകരുടെ ബസ് ടാങ്കറുമായി കൂട്ടിയിടിച്ചു; ഇന്ത്യയിൽ നിന്നുള്ള 40-ലേറെ തീർഥാടകർ മരിച്ചു

സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവർ എല്ലാമെന്നാണ് റിപ്പോർട്ട്. മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്റിനും മദീനക്കും ഇടയിൽ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരിൽ 20 പേർ സ്ത്രീകളും 11 പേർ…

Read More

SFIയുടെ എതിർപ്പ് മറികടന്നു; AISF നേതാവ് നിമിഷാ രാജുവിനെ സ്ഥാനാർഥിയാക്കി CPI

എഐഎസ്എഫ് നേതാവ് നിമിഷാ രാജുവിനെ ഏറണാകുളം പറവൂർ ബ്ലോക് പഞ്ചായത്തിലേക്ക് മത്സരിക്കും. എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് പി എം ആർഷോയ്ക്കെതിരെ പരാതി നൽകിയ നിമിഷാ രാജുവിനെ എസ്എഫ്ഐ യുടെ എതിർപ്പ് മറികടന്നാണ് മത്സരത്തിന് ഇറക്കിയത്. എ ഐ എസ് എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയാണ് നിമിഷ രാജു. പറവൂർ ബ്ലോക്ക് കെടാമംഗലം ഡിവിഷനിലാണ് നിമിഷ മത്സരിക്കുക. ഔദ്യോ​ഗിക പ്രഖ്യാപനം നാളെയുണ്ടാകും. എംജി സർവകലാശാലയിൽ സെനറ്റ് തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിലാണ് ആർഷോയ്ക്ക് എതിരെ നിമിഷ പരാതിയുമായി രം​ഗത്തെത്തിയത്. 2021…

Read More

ശബരിമല സ്വർണ്ണക്കൊള്ളെ: FIR ആവശ്യപ്പെട്ട് ED നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണ്ണക്കൊള്ളയിൽ എഫ്ഐആർ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കള്ളപ്പണം വെളുപ്പിക്കലുണ്ടായെന്നാണ് ഇഡിയുടെ വിലയിരുത്തൽ. ഈ പശ്ചാത്തലത്തിലാണ് അന്വേഷണത്തിന് ഒരുങ്ങുന്നത്. എഫ്ഐആർ വിവരങ്ങൾ ലഭ്യമായാൽ ഇസിഐആർ രജിസ്റ്റർ ചെയുന്ന നടപടിയിലേക്ക് കടക്കാനാണ് നീക്കം. നേരത്തെ എഫ്ഐആർ ആവശ്യപ്പെട്ട് ഇഡി റാന്നി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹർജി തള്ളിയിരുന്നു. അതേസമയം ശബരിമല സ്വർണ്ണകൊള്ളയിൽ സന്നിധാനത്തെ ശാസ്ത്രീയ പരിശോധന ഇന്ന് നടക്കും. പ്രത്യേക അന്വേഷണസംഘം ഇന്നലെ ഉച്ചയോടെ സന്നിധാനത്ത് എത്തിയിരുന്നു….

Read More

കോഴിക്കോട് കുടിവെള്ള പൈപ്പ് പൊട്ടി: വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി

കോഴിക്കോട് മലാപ്പറമ്പിൽ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി. സമീപത്തെ വീടുകളിലും, വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. ഇന്ന് പുലർച്ചെയാണ് കുടിവെള്ള പൈപ്പ് പൊട്ടിയത്. റോഡിൽ വലിയ രീതിയിൽ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. റോഡിൽ ​ഗർ‌ത്തം ഉണ്ടായതിനെ തുടർന്ന് ഈ വഴിയുള്ള ​ഗതാ​ഗതവും തടസ്സപ്പെട്ടിരിക്കുകയാണ്. പൈപ്പ് പൊട്ടുന്നത് സ്ഥിരമായി മാറിയിരിക്കുകയാണെന്നും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു. നിലവിൽ പമ്പിങ് നിർത്തിവെച്ചിട്ടുണ്ട്. ജലവിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടി ഉടൻ ആരംഭിക്കുമെന്നാണ് ജല അതോറിറ്റി അറിയിക്കുന്നത്. കഴിഞ്ഞദിവസവും…

Read More

അര്‍മേനിയക്ക് മേല്‍ അരിശം തീര്‍ത്ത് പോര്‍ച്ചുഗല്‍; തോല്‍പ്പിച്ചത് ഒമ്പത് ഗോളിന്, സ്‌കോര്‍ 9-1

ലോക കപ്പ് യോഗ്യത മത്സരത്തില്‍ റിപബ്ലിക് ഓഫ് അയര്‍ലന്‍ഡിനോട് എറ്റ രണ്ട് ഗോള്‍ തോല്‍വിയുടെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോ ചുവപ്പുകാര്‍ഡ് വാങ്ങിയതിന്റെയും ദുഃഖഭാരം പശ്ചിമ ഏഷ്യന്‍ രാജ്യമായ അര്‍മേനിയക്ക് മേല്‍ ഇറക്കിവെച്ച് പോര്‍ച്ചുഗല്‍. ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്കാണ് സിആര്‍ സെവന്റെ സംഘം അര്‍മേനിയയെ തോല്‍പ്പിച്ചത്. മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ പ്രതിരോധനിര താരം റെനാറ്റോ വെയ്ഗ തുടക്കമിട്ട സ്‌കോറിങിന് 92-ാം മിനിറ്റില്‍ മുന്നേറ്റതാരം ഫ്രാന്‍സിസ്‌കോ കോണ്‍സാവോയിലൂടെയാണ് അന്ത്യം കണ്ടത്. കളിയുടെ തുടക്കം മുതല്‍ ഒടുക്കം വരെ ആധിപത്യം പുലര്‍ത്തിയ പോര്‍ച്ചുഗല്‍…

Read More

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടി; UDF സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതിയിൽ

വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കിയ നടപടിക്കെതിരെ തിരുവനന്തപുരം മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ ഹൈക്കോടതി സമീപിച്ചു. പേര് വെട്ടിയ നടപടി റദാക്കണമെന്നാണ് ആവശ്യം. പിഴവുണ്ടായത് വോട്ടർ പട്ടികയിലാണെന്നും ഇത് തിരുത്തണമെന്നുമാണ് ഹർജിയിൽ പറയുന്നത്. സംഭവത്തിൽ ജില്ലാ കളക്ടർക്കും അപ്പീൽ നൽകിയിട്ടുണ്ട്. വൈഷ്ണ നൽകിയ പേരിൽ ജില്ലാ കളക്ടർ ഇന്ന് ഹിയറിങ് നടത്തും. വൈഷ്ണ സുരേഷ് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നൽകിയ വിലാസം ശരിയല്ലെന്നും പട്ടികയിൽ നിന്നു ഒഴിവാക്കണം എന്നും കാണിച്ച് സിപിഐഎമ്മാണ് തിരഞ്ഞെടുപ്പ്…

Read More

അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവം; ഇന്ന് BLOമാരുടെ പ്രതിഷേധം

കണ്ണൂർ പയ്യന്നൂരിൽ ജീവനൊടുക്കിയ ബിഎൽഒ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ ഇന്ന് ബിഎൽഒ മാരുടെ പ്രതിഷേധം. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് ജോലി ബഹിഷ്കരിച്ച് പ്രതിഷേധം. എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ട്രേറ്റിലേക്കും ആണ് മാർച്ച്‌. അതേസമയം അനീഷിന് എസ്ഐആർ ജോലികളുമായി ബന്ധപ്പെട്ട് സമ്മർദ്ദം ഉണ്ടായിട്ടില്ലെന്ന് ആണ് കണ്ണൂർ കലക്ടറുടെ വിശദീകരണം. അനീഷിനെ സിപിഎം നേതാക്കൾ ഭീഷണിപ്പെടിത്തിയിരുന്നു എന്ന…

Read More