ഇന്ന് 152 പേർക്ക് കൊവിഡ്, ഏറ്റവുമുയർന്ന പ്രതിദിന നിരക്ക്; 81 പേർക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 152 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവുമുയർന്ന പ്രതിദിന നിരക്കാണിത്. രോഗം സ്ഥിരീകരിച്ച 152 പേരിൽ 98 പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 46 പേർക്കും സമ്പർക്കത്തിലൂടെ 8 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തുടർച്ചയായ ആറാം ദിവസമാണ് കേരളത്തിൽ കൊവിഡ് കേസുകൾ നൂറ് കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ച ഇതരസംസ്ഥാനങ്ങളിൽ നിന്ന് വന്നവരിൽ 15 പേർ ഡൽഹിയിൽ നിന്നെത്തിയതാണ്. പശ്ചിമബംഗാളിൽ നിന്നുള്ള…