തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പരിശോധിക്കും; എം എ ബേബി
തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായ വിധിയെഴുത്താണ് ഉണ്ടായതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. വലിയൊരു പരാജയം എന്ന് പറയാൻ കഴിയില്ല. എൽഡിഎഫ് പിന്നോട്ട് പോയത് എന്തുകൊണ്ടെന്ന് പാർട്ടിയും മുന്നണിയും സർക്കാരും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന് വോട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിഭാഗം മറ്റ് പാർട്ടികൾക്ക് വോട്ട് ചെയ്തിട്ടുണ്ട് എന്നത് വ്യക്തമാണ്. അതിനെ പറ്റി പാർട്ടിക്ക് പഠിക്കേണ്ടതുണ്ട് തിരുത്തേണ്ടതുണ്ടെങ്കിൽ അത് ചെയ്യുമെന്നും എം എ ബേബി. കേരളത്തിലെ എൽഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം എന്ന് പറയാൻ…
