ലത്തീൻ സമുദായത്തിന്റെ ഇടപെടൽ കൊണ്ടാണ് താൻ മേയറായത്, പിതാക്കൻമാർക്ക് നന്ദി: വികെ മിനിമോൾ
തനിക്ക് മേയർ പദവി ലഭിക്കാൻ ലത്തീൻ സഭ ഇടപെട്ടെന്ന തുറന്നുപറച്ചിലുമായി കൊച്ചി മേയർ വികെ മിനിമോൾ. സമുദായം ശബ്ദമുയർത്തിയപ്പോൾ പദവി ലഭിച്ചു. പിതാക്കൻമാർ തനിക്ക് വേണ്ടി ഇടപെട്ടു. അതിൽ നന്ദിയുണ്ടെന്നും മേയർ പറഞ്ഞു. ലത്തീൻ കത്തോലിക്ക സഭ കെആർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടന വേദിയിലായിരുന്നു വികെ മിനിമോളുടെ പരാമർശം ലത്തീൻ സമുദായത്തിന്റെ ഉറച്ച ശബ്ദം കാരണമാണ് ഞാനിവിടെ നിൽക്കുന്നത്. സമുദായം ശബ്ദമുയർത്തിയപ്പോഴാണ് കൊച്ചി മേയർ പദവി തനിക്ക് ലഭിച്ചത്. പലപ്പോഴും അർഹതക്കപ്പുറത്തുള്ളവർക്ക് സ്ഥാനമാനങ്ങൾ നൽകുമ്പോൾ അവിടെ ശബ്ദമുയർത്താൻ…
