ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ആൾക്കൂട്ടക്കൊല; കേസ് പിൻവലിക്കണമെന്ന യു.പി സർക്കാരിന്‍റെ ആവശ്യം തള്ളി കോടതി
ബീഫ് ഇറച്ചി സൂക്ഷിച്ചെന്നാരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയിൽ മുഹമ്മദ് അഖ്‍ലാഖിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തർപ്രദേശ് സർക്കാറിന് തിരിച്ചടി. പ്രതികൾക്കെതിരായ എല്ലാ കുറ്റങ്ങളും പിൻവലിക്കണമെന്ന സംസ്ഥാനത്തിന്റെ അപേക്ഷ കോടതി തള്ളി. സൂരജ്പൂരിലെ കോടതിയാണ് സർകാറിന്റെ അപേക്ഷ തള്ളിയത്.വിചാരണ വേഗത്തിലാക്കാൻ കോടതി ഉത്തരവിട്ടു. 2015 ൽ മുഹമ്മദ് അഖ്‌ലാഖിനെ കൂട്ടക്കൊല ചെയ്ത കേസിൽ ആണ് നടപടി.ഡൽഹിയിൽ നിന്ന് കഷ്ടിച്ച് 50 കിലോമീറ്റർ അകലെയുള്ള ദാദ്രിയിലെ ബിസാദ എന്ന ഗ്രാമത്തിലായിരുന്നു മുഹമ്മദ് അഖ്‌ലാഖിന്‍റെ വീട്. പശുവിനെ അറുത്ത് അതിന്റെ മാംസം വീട്ടിൽ സൂക്ഷിച്ചുവെന്ന…
