Headlines

ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗീയതയെ ഒരുപോലെ എതിർക്കണം; സമുദായ സംഘടനകൾക്ക് കീഴ്‌പ്പെടില്ല: വി ഡി സതീശൻ

  ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ എതിർത്തു തോൽപ്പിക്കേണ്ട പോരാട്ടമാകണം നമ്മൾ നടത്തേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സതീശന്റെ പ്രതികരണം. ഒരു സമുദായ സംഘടനക്കും കീഴ്‌പ്പെടാതെ നെഹ്‌റുവിയൻ സോഷ്യലിസത്തിൽ അധിഷ്ഠിതമായ കോൺഗ്രസിന്റെ ആശയങ്ങളിൽ ഊന്നി ഒരു തിരിച്ചുവരവിനുള്ള പ്രവർത്തനമാകും നടത്തുകയെന്നും സതീശൻ പറഞ്ഞു പാർട്ടി എന്നെ ഏല്പിച്ച ഈ ദൗത്യം ഏറ്റവും ഉത്തരവാദിത്വ ബോധത്തോടെ ഏറ്റെടുക്കുന്നു. ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞത് പോലെ പുഷ്പകിരീടം ആണെന്ന മിഥ്യാധാരണയിൽ അല്ല ഈ…

Read More

ലോക്ക് ഡൗൺ ഫലപ്രദമാണോയെന്ന് മേയ് മാസത്തിന് ശേഷം മനസ്സിലാകും: ആരോഗ്യമന്ത്രി

ഇപ്പോൾ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണത്തിന്റെ ഫലം അടുത്ത മാസം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ലോക്ക് ഡൗൺ എത്രത്തോളം ഫലപ്രദമായിട്ടുണ്ടെന്ന് മേയ് മാസത്തിന് ശേഷം മനസ്സിലാകും. ലോക്ക് ഡൗൺ തുടരണമോയെന്ന കാര്യത്തിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. പ്രതിദിന രോഗികളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒക്കെ പരിശോധിച്ചതിന് ശേഷമാകും ലോക്ക് ഡൗൺ തുടരുന്നതിൽ തീരുമാനമുണ്ടാകുക. കൊവിഡിനൊപ്പം ഡെങ്കിപ്പനി പോലുള്ള രോഗങ്ങളും പടരാനുള്ള സാധ്യതയുണ്ട്. ഇത്തരം രോഗങ്ങൾക്കെതിരെയും ജനങ്ങളുടെ ജാഗ്രത…

Read More

പീഡനക്കേസ് ഇരയായ യുവതിയെ പ്രതിയായ പോലീസുകാരൻ വിവാഹം ചെയ്തു

പീഡനക്കേസിലെ ഇരയെ പ്രതിയായ പോലീസുകാരൻ വിവാഹം ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണു 25 വയസുള്ള പരാതിക്കാരിയെ വിവാഹം ചെയ്തത്. വിവാഹ വാഗ്ദാനം ചെയ്ത് തന്നെ പല തവണ പീഡിപ്പിക്കുകയും രണ്ടു ലക്ഷത്തോളം രൂപയും ആഭരണവും തട്ടിയെടുത്തുവെന്ന് കാണിച്ചാണ് യുവതി റാന്നി പോലീസിൽ പരാതി നൽകിയത്. സംഭവം വിവാദമായതിനു പിന്നാലെയാണ് വിവാഹം. പോലീസുകാരനും മാതാവും ചേർന്ന് പരാതിക്കാരിയുടെ അഭിഭാഷകനെ കാണുകയും വിവാഹ സന്നദ്ധത അറിയിക്കുകയും ആയിരുന്നു.

Read More

കൂടുതൽ ഉയരങ്ങൾ കീഴടക്കട്ടെ: ജെനി ജെറോമിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

കേരളത്തിൽ നിന്ന് ആദ്യമായി കൊമേർഷ്യൽ പൈലറ്റ് ലൈസൻസ് നേടിയ ജെനി ജെറോമിന് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ജില്ലയിലെ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമാണ് അപൂർവമായ നേട്ടം കൈവരിച്ചത്. ജെനിയുടെ വിജയം സ്ത്രീകൾക്കും സാധാരണക്കാർക്കും നൽകുന്ന പ്രചോദനം വലുതാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ പറഞ്ഞു. കുറിപ്പിന്റെ പൂർണരൂപം കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം സ്വന്തമാക്കിയ ജെനി ജെറോമിന് അഭിനന്ദനങ്ങൾ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനിയുടെ…

Read More

പ്രതിപക്ഷ നേതാവെന്ന നിലയിൽ ചെയ്യാനാകുന്നതെല്ലാം ചെയ്തിട്ടുണ്ട്; പിണറായിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല

  വിഡി സതീശനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല. ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷത്തെ ശക്തമായി നയിക്കാൻ സതീശന് കഴിയട്ടെയെന്ന് ആശംസിക്കുന്നു. വെല്ലുവിളി നിറഞ്ഞ സന്ദർഭമാണിത്. കോൺഗ്രസിനെയും യുഡിഎഫിനെയും ശക്തിപ്പെടുത്തണം. അതിന് വേണ്ടി കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നാണ് അഭിപ്രായം. ആശയവിനിമയം നടത്താതെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിഷമമുണ്ടോയെന്ന ചോദ്യത്തിന് അതൊന്നും ഇനി ചർച്ചാ വിഷയമല്ലെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനത്തെ ജനം വിലയിരുത്തട്ടെ. കെപിസിസിയിൽ…

Read More

ബംഗളൂരുവിൽ നിന്നെത്തിയ വയനാട് സ്വദേശിക്ക് ബ്ലാക്ക് ഫംഗസ് ലക്ഷണങ്ങൾ ; മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വയനാട്ടിൽ ഒരാൾക്ക് ബ്ലാക്ക് ഫംഗസ് രോഗ ലക്ഷണങൾ. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി അതേസമയം കൊവിഡ് പരിശോധന നെഗറ്റീവാണ്. രാജ്യത്ത് ഇതുവരെ 8848 പേരാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

Read More

കൊവിഡിനെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ; നേതാക്കളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുമെന്ന് വി ഡി സതീശൻ

  കൊവിഡ് മഹാമാരിയെ നേരിടാൻ സർക്കാരിന് നിരുപാധിക പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിപക്ഷ ധർമം നിർവഹിക്കും. സർക്കാരിന്റെ തീരുമാനങ്ങൾ പരിശോധിച്ച് തെറ്റുകളിൽ നിന്ന് അവരെ തിരുത്തും. ഭരണപക്ഷത്തിനൊപ്പം നിന്ന് നന്നായി പ്രവർത്തിക്കുന്ന പ്രതിപക്ഷമാകും കോൺഗ്രസിലെ മുതിർന്ന നേതാക്കളെയും രണ്ടാംതലമുറ നേതാക്കളെയും ഒന്നിപ്പിച്ച് മുന്നോട്ടു പോകും. പാർട്ടിയെ ശക്തിപ്പെടുത്തും. രമേശ് ചെന്നിത്തല തന്നെ അഭിനന്ദനം അറിയിച്ചിട്ുണ്ട്. പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സതീശൻ പറഞ്ഞു ഗ്രൂപ്പുകൾ മഹാപാപമാണെന്ന നിലപാടിൽ ഇപ്പോൾ പോകേണ്ടതില്ല. പാർട്ടിയെ ശക്തിപ്പെടുത്താനാണ്…

Read More

ന്യൂനമർദം നാളെ യാസ് ചുഴലിക്കാറ്റാകും: സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

  ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ യാസ് ചുഴലിക്കാറ്റായി മാറും. ഇതോടെ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു യാസിന്റെ സഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് ഇതിന്റെ സ്വാധീനഫലമായി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒഡീഷ, ബംഗാൾ സംസ്ഥാനങ്ങളിലാണ് യാസ് വീശിയടിക്കുക. ഇവിടങ്ങളിൽ…

Read More

വി ഡി സതീശൻ ഇന്ന് തിരുവനന്തപുരത്ത് എത്തും; ചെന്നിത്തല അടക്കമുള്ളവരുമായി കൂടിക്കാഴ്ച നടത്തും

  പ്രതിപക്ഷ നേതാവായി ഹൈക്കമാൻഡ് നിർദേശിച്ച വി ഡി സതീശൻ ഇന്ന് തിരുവനന്തപുരത്ത് എത്തും. തലസ്ഥാനത്ത് കെസി വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി എന്നിവരുമായി സതീശൻ കൂടിക്കാഴ്ച നടത്തും. നാളെ സഭാ സമ്മേളനം ആരംഭിക്കുകയാണ്. ഇതിന് മുന്നോടിയായാണ് കൂടിക്കാഴ്ച സതീശനെ പ്രതിപക്ഷ നേതാവാക്കിയ ഹൈക്കമാൻഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും അറിയിച്ചിരുന്നു. നേരിട്ട് കണ്ട് സതീശൻ നേതാക്കളുടെ പിന്തുണ ഉറപ്പിക്കും. നാളെ സഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് നടക്കുക.

Read More

ലതികാ സുഭാഷ് എൻസിപിയിലേക്ക്; പിസി ചാക്കോയുമായി ചർച്ച നടത്തി

  നിയമസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് തല മുണ്ഡനം ചെയ്യുകയും ഏറ്റുമാനൂരിൽ വിമത സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് എൻസിപിയിലേക്ക്. എൻസിപി സംസ്ഥാന പ്രസിഡന്റ് പിസി ചാക്കോയുമായി ലതികാ സുഭാഷ് ചർച്ച നടത്തി. ്ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയുടെ തോൽവിക്ക് ലതികയുടെ വിമത സ്ഥാനാർഥിത്വം നിർണായകമായിരുന്നു. മണ്ഡലത്തിൽ 7642 വോട്ടുകൾ ലതികാ സുഭാഷ് നേടിയിരുന്നു. തന്റെ അനുയായികളോടു കൂടി ചർച്ച ചെയ്തതിന് ശേഷമാണ് എൻസിപിയിൽ ചേരാനുള്ള നിലപാട് ലതികാ സുഭാഷ് സ്വീകരിച്ചത്. കോൺഗ്രസിൽ നിന്ന്…

Read More