Headlines

സഭയിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി കെ കെ രമ

  പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി വടകരയിൽ നിന്നുള്ള എംഎൽഎ കെകെ രമ. 7491 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമ വടകരയിൽ നിന്നും ജയിച്ചത്. മനയത്ത് ചന്ദ്രനായിരുന്നു ഇവിടെ എൽഡിഎഫിന്റെ സ്ഥാനാർഥി സഭയിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുകയാണ്. പതിനഞ്ചാം നിയമസഭയിൽ കെ കെ രമ അടക്കം 52 പേർ പുതുമുഖങ്ങളാണ്.

Read More

അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ ആളാണ് വി ഡി സതീശൻ: ചെന്നിത്തല

അർഹതപ്പെട്ട പല സ്ഥാനമാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വിഡി സതീശനെന്ന് രമേശ് ചെന്നിത്തല. നിയമസഭാ സമ്മേളനത്തിന് മുമ്പ് തന്നെ വന്നുകണ്ട വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല നിയമസഭയിൽ ഏറ്റവും പ്രശോഭിക്കുന്ന നിയമസഭാ സാമാജികനായി പ്രവർത്തിക്കാൻ സതീശന് സാധിച്ചിട്ടുണ്ട്. ഞാൻ പ്രതിപക്ഷ നേതാവായിരുന്ന അഞ്ചു വർഷക്കാലവും ഏൽപ്പിച്ച ചുമതകലൾ ഭംഗിയായി പ്രതിപക്ഷത്തിന് വേണ്ടി ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞ സാമാജികനാണ് സതീശൻ. അർഹതപ്പെട്ട പല സ്ഥാനങ്ങളും അദ്ദേഹത്തിന് ലഭിക്കാതെ പോയിട്ടുണ്ട്. ഞങ്ങൾ എല്ലാവരും ഒറ്റക്കെട്ടായി…

Read More

തുടർഭരണത്തിന്റെ നിറവിൽ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ

  മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 76ാം പിറന്നാൾ. ചരിത്രം കുറിച്ച് തുടർഭരണം നേടിയതിന്റെ പിന്നാലെ നിയമസഭയുടെ ആദ്യ സമ്മേളനം ചേരുന്ന ദിവസം തന്നെയാണ് പിറന്നാൾ എന്ന അപൂർവതയും ഇന്നുണ്ട്. സഭ സമ്മേളിക്കുന്നതിനാൽ ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Read More

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. പ്രോടേം സ്പീക്കർ പിടിഎ റഹീമിന് മുമ്പാകെയാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യുന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങൾ സത്യപ്രതിജ്ഞക്കെത്തുന്നത്. കെ ബാബു, എ വിൻസെന്റ് എന്നീ എംഎൽഎമാർ ഇന്ന് സഭയിലെത്തിയിട്ടില്ല. ഇവർ കൊവിഡ് ക്വാറന്റൈനിലാണ്. ഇവരുടെ സത്യപ്രതിജ്ഞ പിന്നീട് സ്പീക്കറുടെ ചേംബറിൽ നടക്കും. സഭയിൽ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ 53 പേർ പുതുമുഖങ്ങളാണ്. പതിനാലാം നിയമസഭയിലെ 75 അംഗങ്ങൾ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 12 പേർ അതിന്…

Read More

മലപ്പുറത്ത് വൻ ലഹരിവേട്ട; ഒരു കോടി രൂപയുടെ ലഹരി വസ്തുക്കൾ പിടിച്ചെടുത്തു

  മലപ്പുറം: ട്രിപ്പിൾ ലോക്ഡൗണിനിടെ മലപ്പുറത്ത് വൻ ലഹരി വേട്ട. ഒരു കോടി രൂപയുടെ മയക്കു മരുന്നാണ് ഇന്ന് ജില്ലയിൽ നിന്നും പോലീസ് സംഘം കണ്ടെടുത്തത്. വിദ്യാർഥികളെയും യുവാക്കൾക്കളെയും ലക്ഷ്യമിട്ടെത്തിച്ച ലഹരി വസ്തുക്കളാണ് പോലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോഴിച്ചെന പരേടത്ത് വീട്ടിൽ മുഹമ്മദ് ഷബീബ് (25), വൈരങ്കോട് കാക്കൻകുഴി വീട്ടിൽ മുബാരിസ് (26), വാളക്കുളം റെമീസ് കോഴിക്കൽ വീട്ടിൽ സുഹസാദ് (24), വലിയ പറമ്പിൽ മുഹമ്മദ് ഇസ്ഹാക് (25), കോഴിച്ചെന…

Read More

ബ്ലാക്ക് ഫംഗസ്; കോട്ടയം, എറണാകുളം ജില്ലകളിൽ ചികിത്സയിലുണ്ടായിരുന്ന നാലു പേർ മരിച്ചു

  കൊച്ചി: ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് എറണാകുളം, കോട്ടയം ജില്ലകഴളിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന നാലു പേർ മരിച്ചു. പത്തനംതിട്ട സ്വദേശികളായ രണ്ടുപേരും 50 വയസ്സുള്ള ആലുവ സ്വദേശിയും 77 വയസ്സുള്ള എച്ച്.എം.ടി കോളനി സ്വദേശിയുമാണ് മരിച്ചത്. പത്തനംതിട്ട സ്വദേശികളിൽ ഒരാൾ കൊച്ചിയിലും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചത്. എറണാകുളം ജില്ലയിൽ ഇതുവരെ ആറ് ബ്ലാക്ക് ഫംഗസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരാൾ 58 വയസ്സുള്ള നോർത്ത്…

Read More

ലോക്ഡൗണ്‍ സമയത്ത്  സീരിയല്‍ രംഗത്തുള്ളവര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടന്‍ ജിഷിന്‍ മോഹന്‍

ലോക്ഡൗണ്‍ സമയത്ത്  സീരിയല്‍ രംഗത്തുള്ളവര്‍ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടന്‍ ജിഷിന്‍ മോഹന്‍.  കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സീരിയല്‍ ചിത്രീകരണം പുനരാരംഭിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജിഷിന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. കത്തിലെ ഉള്ളടക്കവും കത്തയക്കാന്‍ ഇടയായ സാഹചര്യവും ജിഷിന്‍ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ നിരവധി പേരാണ് തങ്ങളും സമാനമായ അവസ്ഥയിലൂടെയാണ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഒട്ടനവധി കലാകാരന്മാര്‍ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാന്‍ മടി കാണിക്കുന്ന പ്രശ്‌നങ്ങള്‍. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴില്‍ മേഖലയില്‍ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല….

Read More

ടിവി സീരിയലുകള്‍ക്ക് സെൻസറിംഗ് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ

ടിവി സീരിയലുകള്‍ക്ക് സെൻസറിംഗ് ഏര്‍പ്പെടുത്തുന്ന വിഷയം പരിഗണനയിലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ടെലിവിഷൻ സീരിയലുകളില്‍ അന്ധവിശ്വാസവും, അശാസ്ത്രീയവും, പുരോഗമന വിരുദ്ധവുമായ കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഒരുപോലെ കാണുന്നവയാണ് ടെലിവിഷൻ സീരിയലുകള്‍. വിഷയം ഗൗരവകരമായി പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളം ലോകത്തിന് മാതൃകയായ സംസ്ഥാനമാണ്. അന്ധവിശ്വാസങ്ങളും, ജാതിബോധവും , മതഭ്രാന്ത്രും രാജ്യത്തെ വര്‍ഗീയ ശക്തികളെ വളരാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒടിടി പ്ലാറ്റ്ഫോം കൊണ്ടുവരാനും സിനിമാ മേഖലയിലെ പ്രതിസന്ധി…

Read More

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെപി റെജിയുടെ ഭാര്യ ഡോ. ആഷ നിര്യാതയായി

തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റും മാധ്യമം തിരുവനന്തപുരം യൂനിറ്റ് ന്യൂസ് എഡിറ്ററുമായ കെപി റെജിയുടെ ഭാര്യ ഡോ. ആഷ ശിവരാമന്‍(41) നിര്യാതയായി. റാന്നി മക്കപ്പുഴ അപ്‌സരയില്‍ റിട്ട.എഇഒ സികെ ശിവരാമന്റെയും ശ്രീദേവിയുടേയും മകളാണ്. കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നു. ഏറെക്കാലമായി അര്‍ബുദ രോഗത്തിനും ചികില്‍സിയിലായിരുന്നു. പെരിന്തല്‍മണ്ണ അല്‍ ശിഫ, കോഴിക്കോട് ജെഡിറ്റി, കൊട്ടാരക്കര വിജയ കോളജുകളിലും കൊല്‍ക്കത്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സൈക്യാട്രിയില്‍ അസോസിയേറ്റ് പ്രഫസറായിരുന്നു. മഹാത്മ ഗാന്ധി സര്‍വകലാശാലയില്‍ നിന്ന് റീഹാബിലിറ്റേഷന്‍ നഴ്‌സിങില്‍ പിഎച്ച്ഡി നേടിയിട്ടുണ്ട്….

Read More

സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കൊവിഡ്, 188 മരണം; 37,316 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 25,820 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4074, എറണാകുളം 2823, പാലക്കാട് 2700, തിരുവനന്തപുരം 2700, തൃശൂർ 2506, കൊല്ലം 2093, കോഴിക്കോട് 1917, ആലപ്പുഴ 1727, കോട്ടയം 1322, കണ്ണൂർ 1265, ഇടുക്കി 837, പത്തനംതിട്ട 815, കാസർഗോഡ് 555, വയനാട് 486 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,13,205 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.81 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More