Headlines

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി വാങ്ങിയാല്‍ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടും; മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വില കൂട്ടി വാങ്ങിയാല്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പല സ്ഥാപനങ്ങളും കൂടിയ വിലയ്ക്കാണ് ഇവ വില്‍ക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ കണ്ടെത്തുന്നതിനായി സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ പ്രത്യേക സംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുണനിലവാരമില്ലാത്ത, കമ്പനികളുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടിലാത്ത പള്‍സ് ഓക്‌സിമീറ്ററുകള്‍ വിപണിയില്‍ നിന്നു വാങ്ങാതിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ”കോവിഡ് പ്രതിരോധ സാമഗ്രികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്നതിന് വില നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായിരുന്നു….

Read More

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവ്; ഈ കടകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാം

  മലപ്പുറം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറത്ത് ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ക് ഡൗണില്‍ ഇളവ്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ വില്‍പന നടത്തുന്ന കടകള്‍, വളം, കിടനാശിനി, മറ്റ് ഉത്പാദനോപാധികള്‍, റെയിന്‍ ഗാര്‍ഡ് എന്നിവ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കടകള്‍ക്ക് ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നേരത്തെ, മലപ്പുറം ജില്ലയിലെ ഹാര്‍ബറുകള്‍ പ്രവര്‍ത്തിക്കാനും അനുമതി നല്‍കിയിരുന്നു. ഒറ്റ, ഇരട്ടയക്ക രജിസ്‌ട്രേഷനുളള ബോട്ടുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം മത്സ്യബന്ധനം നടത്താനാണ് അനുമതി…

Read More

സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന നൽകി മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഇളവുകളോടെയായിരിക്കും ലോക്ഡൗണ്‍ നീട്ടുക. നിലവിലെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പ്രതികരണം പുറത്തുവന്നതോടെയാണ് ലോക്ഡൗണ്‍ നീട്ടാനുള്ള സാദ്ധ്യതയിലേയ്ക്ക് വിരല്‍ ചൂണ്ടുന്നത്. ‘ ഇപ്പോള്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ മേയ് 30 വരെ ഉണ്ട്. അവസാനിക്കുന്നതിനോട് അടുത്തദിവസം എന്ത് വേണമെന്ന് ആലോചിക്കും. ആദ്യം പ്രാമുഖ്യം നല്‍കുന്നത് കോവിഡ് വ്യാപന നിയന്ത്രണത്തിനാണ്. അതിന് ആവശ്യമായ നപടികളില്‍ ഇളവ് വരുത്താന്‍ കഴിയില്ല. എന്നാല്‍ ജീവിതവുമായി ബന്ധപ്പെട്ട…

Read More

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് നഗരം ശുചീകരിക്കാൻ ലക്ഷങ്ങൾ; പൊങ്കാലയുടെ പേരിൽ പാർട്ടിയ്ക്ക് തലവേദന സൃഷ്ടിച്ച് മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് ആഘോഷങ്ങളില്ലാതെയാണ് ഇത്തവണ ആറ്റുകാല്‍ പൊങ്കാല നടന്നത്. ഭക്തർ വീടുകളിൽ ദേവിയെ മനസ്സിൽ നിറച്ചു പൊങ്കാല അർപ്പിക്കുകയായിരുന്നു. എന്നാൽ ഈ പൊങ്കലയുടെ ശുചീകരണത്തിന്റെ പേരിൽ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നെന്നു ആരോപണം. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. കഴിഞ്ഞ ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരസഭ ശുചീകരണപ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ് തട്ടിപ്പ്. പൊങ്കാലക്ക് ശേഷം മാലിന്യം നീക്കാനെന്ന പേരില്‍ 21 ടിപ്പര്‍ ലോറിയുടെ വാടക ഇനത്തില്‍ 357800…

Read More

ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം; ഫയൽ നീക്കം വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

ഫയൽ തീർപ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെക്രട്ടിമാരോട് ഇക്കാര്യം നിർദേശിച്ചിട്ടുണ്ട്. ഫയൽ എത്രദിവസം ഉദ്യോഗസ്ഥർക്ക് വെക്കാമെന്ന പരിധി വെക്കും. ഫയൽ വിവരങ്ങൾ ചോർത്തുന്നത് സംഭവിക്കാൻ പാടില്ലാത്ത നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു ഫയലുകൾ തീർപ്പാക്കുന്നതിൽ കാലതാമസം ഇപ്പോഴും നിലനിൽക്കുന്നു. ഇതൊഴിവാക്കണമെന്ന് സെക്രട്ടറിമാരുടെ യോഗത്തിൽ നിർദേശിച്ചു. ഒരു ഫയൽ വളരെയധികം പേർ പരിശോധിക്കണോ എന്ന് ചിന്തിക്കണം. ഫയൽ നീക്കവും ഫയലിലെ തീരുമാനവും നിലവിലെ രീതിയിൽ പോരാ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പുതിയ സംവിധാനം കൊണ്ടുവന്ന് ഇക്കാര്യത്തിൽ ആലോചന…

Read More

സംസ്ഥാനത്ത് ജൂൺ 10 മുതൽ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 10 മുതൽ‌ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത മത്സ്യ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജൂലൈ 31 വരെ 52 ദിവസം നിരോധനം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്. പരമ്പരാഗത മത്സ്യ ബന്ധനത്തിനും, മേൽത്തട്ടിൽ മത്സ്യ ബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങൾക്കും തടസമുണ്ടാവില്ല. സംസ്ഥാന ത്തിന്റെ 12 നോട്ടിക്കൽ മൈൽ കടൽ പരിധിയിൽ അടിത്തട്ടിലെ മത്സ്യ ബന്ധനമാണ് നിരോധിക്കുന്നത്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ആഴത്തട്ട്…

Read More

സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖ തയ്യാറാക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ചു

  സ്മാർട്ട് കിച്ചൺ പദ്ധതിയുടെ മാർഗരേഖയും ശുപാർശയും സമർപ്പിക്കാൻ വനിതാ ശിശു വികസന വകുപ്പ് മൂന്നംഗ സമിതിയെ നിയമിച്ചു. ഗാർഹിക ജോലിയിൽ ഏർപ്പെട്ട സ്ത്രീകൾക്ക് സർക്കാരിൽ നിന്ന് ലഭ്യമാക്കേണ്ട സഹായം, ഗാർഹിക ജോലിയുടെ ഭാരവും കാഠിന്യവും ലഘൂകരിക്കാൻ സ്മാർട്ട് കിച്ചൺ പദ്ധതി നടപ്പാക്കൽ എന്നിവ സംബന്ധിച്ച മാർഗരേഖ സമർപ്പിക്കാനാണ് മൂന്നംഗ സമിതിയെ രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, വനിതാ ശിശു…

Read More

സംസ്ഥാനത്ത് കനത്ത മഴ; വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി: ശനിയാഴ്ച വരെ മഴ കനക്കും

  തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ. വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബംഗാളില്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട യാസ് ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ ഇന്നലെ രാത്രിമുതല്‍ കനത്ത മഴയാണ് ലഭിക്കുന്നത്. കടലും പ്രക്ഷുപ്തമാണ്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 11…

Read More

മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് പ്രതിമാസം പതിനായിരം രൂപ ദൂരിതാശ്വാസ നിധിയിലേക്ക്

  മന്ത്രിമാരുടെ ശമ്പളത്തിൽ നിന്ന് ഓരോ മാസവും പതിനായിരം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒരു വർഷത്തേക്കാണ് ശമ്പളത്തിന്റെ വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകുക.

Read More

കോവിഡ് വ്യാപനം കുറഞ്ഞു; ആശ്വസിക്കാറായിട്ടില്ല: മുഖ്യമന്ത്രി

  തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ കോവിഡ് വ്യാപനത്തില്‍ കുറവുണ്ടായതായാണ് വിലയിരുത്തിയത്. എന്നാല്‍ ആശ്വസിക്കാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഐസിയു വെന്റിലേറ്ററുകളില്‍ ഇപ്പോഴും രോഗികളുണ്ട്. ആശുപത്രികളിലെ തിരക്ക് കുറയാന്‍ ഇനിയും കുറച്ചുനാളുകള്‍ കൂടി വേണ്ടിവരും. എന്നാല്‍, രോഗികളേക്കാള്‍ കൂടുതല്‍ രോഗമുക്തരുണ്ടാകുന്നത് ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് പ്രതിരോധ സാമഗ്രികള്‍ വില കൂട്ടി വില്‍ക്കരുതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി….

Read More