Headlines

രോഗികളെ മാറ്റാനും അനുമതി വേണം; ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ പുതിയ ഉത്തരവ്

  ലക്ഷദ്വീപ് ജനതക്ക് കൂടുതൽ ദ്രോഹവുമായി ബിജെപിക്കാരനായ അഡ്മിനിസ്‌ട്രേറ്ററുടെ പുതിയ നീക്കം. ദ്വീപിലെ രോഗികളെ കൊച്ചിയിലേക്കും അഗത്തി, കവരത്തി ദ്വീപുകളിലേക്കും മാറ്റാൻ നാലംഗ സമിതിയുടെ അനുമതി വേണമെന്നാണ് ഉത്തരവ്. നേരത്തെ രോഗികളെ ഹെലികോപ്റ്ററിൽ മാറ്റുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെയും മെഡിക്കൽ ഓഫീസറുടെയും അനുമതി മാത്രമേ ആവശ്യമായിരുന്നുള്ളു. കാര്യക്ഷമതയില്ലാത്ത സർക്കാർ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാനും വിവിധ വകുപ്പുകളോട് അഡ്മിനിസ്‌ട്രേഷൻ നിർദേശിച്ചിട്ടുണ്ട്. ദ്വീപ് സ്വദേശികളായ ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സംശയം

Read More

കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 28,798 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂർ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473, കണ്ണൂർ 1304, ഇടുക്കി 1012, പത്തനംതിട്ട 906, കാസർഗോഡ് 572, വയനാട് 373 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,372 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.95 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ,…

Read More

പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ പാലക്കാട്ടെ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം വി കെ ശ്രീകണ്ഠൻ എംപി രാജിവെച്ചു. രാജിക്കത്ത് നേതൃത്വത്തിന് കൈമാറിയതായി ശ്രീകണ്ഠൻ അറിയിച്ചു. മറ്റ് ജില്ലകളിലും നേതൃത്വം മാറുമെന്നാണ് സൂചന നേരത്തെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത ആലപ്പുഴ ഡിസിസി പ്രസിഡന്റ് സ്ഥാനം എം ലിജു രാജിവെച്ചിരുന്നു. വി വി പ്രകാശിന്റെ മരണത്തോടെ മലപ്പുറത്തും ഡിസിസി പ്രസിഡന്റില്ലാത്ത സ്ഥിതിയാണ്. എറണാകുളത്ത് ടിജെ വിനോജ് എംഎൽഎക്ക് ഡിസിസി അധ്യക്ഷന്റെ അധിക ചുമതലയാണുള്ളത്. ഇതോടെ പേരിനെങ്കിലും പുനഃസംഘടന നടത്താനുള്ള…

Read More

തോല്‍പ്പെട്ടിയില്‍ കാട്ടാനയിറങ്ങി; പശുവിനെ കൊന്നു; വീടിന്റെ ഒരു ഭാഗം തകര്‍ത്തു

തോല്‍പ്പെട്ടി നരിക്കല്‍ പീവീസ് എസ്‌റ്റേറ്റില്‍ വീടിനുനേരെ കാട്ടാന ആക്രമണം. എസ്‌റ്റേറ്റിലെ ജീവനക്കാരി താമസിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ ഒരു ഭാഗം ആക്രമണത്തില്‍ തകര്‍ന്നു. പ്രദേശത്തെ വലഞ്ഞിപ്പിലാക്കല്‍ വീട്ടില്‍ സൈദലവിയുടെ മൂന്നു വയസ്സ് പ്രായമുള്ള പശുവിനെയും കാട്ടാന കൊന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കഴിഞ്ഞ വര്‍ഷവും ഇതേ കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നിരുന്നു. ചക്ക സീസണില്‍ ഈ ആന ജനവാസ കേന്ദ്രങ്ങളില്‍ സ്ഥിര സാന്നിധ്യമാണെന്ന് നാട്ടുകാര്‍ പറഞ്ഞു….

Read More

ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ

കണ്ണൂർ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി കീഴടങ്ങി. പെൺകുട്ടിയുടെ അയൽവാസി കൂടിയായ വി കെ നിധീഷാണ് പോലീസിൽ കീഴടങ്ങിയത്. 20ാം തീയതിയാണ് പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകിയത്. പിന്നാലെ നിധീഷ് ഒളിവിൽ പോകുകയായിരുന്നു പതിനാല് വയസ്സുള്ള പെൺകുട്ടിയെ ഇയാൾ ആളില്ലാത്ത കെട്ടിടത്തിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിൽ പറുന്നത്.

Read More

ഭാര്യയുടെ ആത്മഹത്യ: അറസ്റ്റിലായ നടൻ ഉണ്ണി പി രാജൻദേവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

  ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ഉണ്ണി പി രാജൻദേവിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ ഉണ്ണിയുടെ അമ്മ ശാന്തമ്മയെയും പ്രതി ചേർത്തിട്ടുണ്ട്. ഇന്നലെയാണ് അങ്കമാലിയിലെ വീട്ടിൽ നിന്നും ഉണ്ണിയെ അറസ്റ്റ് ചെയ്തത് പ്രിയങ്കയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്നാണ് നടപടി. ആത്മഹത്യക്ക് തൊട്ടുമുന്നേയുള്ള ദിവസം ഭർതൃപീഡനം ആരോപിച്ച് പ്രിയങ്ക ഉണ്ണിക്കും കുടുംബത്തിനുമെതിരെ പരാതി നൽകിയിരുന്നു. 2019ൽ പ്രിയങ്കയും ഉണ്ണിയും വാടയ്കക്ക് താമസിച്ചിരുന്ന ഫ്‌ളാറ്റിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പും നടത്തി. ഈ…

Read More

പൂന്തുറ ബോട്ടപകടം; ഒരാളുടെ മൃതദേഹം കണ്ടെത്തി

പൂന്തുറയിൽ നിന്ന് വള്ളത്തിൽ കടലിൽ മീൻപിടിക്കാൻ പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാണാതായ പൂന്തുറ‑വിഴിഞ്ഞം സ്വദേശികളായ ശെൽവിയർ, ജോസഫ് എന്നിവർക്കായുള്ള തെരച്ചിൽ തുരുകയാണ്. ഇന്നലെ മുതൽ നടത്തിയ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോൾ അപകടത്തിൽപ്പെടുകയായിരുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി വിഴിഞ്ഞം ഹാർബറിൽ കനിവ് 108 ആംബുലൻസ് വിന്യസിച്ചിട്ടുണ്ട്. ഇതുവരെ 4 പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.പൂന്തുറ സ്വദേശികളായ ടെന്നിസൺ, ഡാർവിൻ , വലിയതുറ സ്വദേശി സുരേഷ് എന്നിവരെയാണ്…

Read More

അധ്യയന വര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; പ്രവേശനോല്‍സവവും ഓണ്‍ലൈന്‍ വഴി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നിന് തന്നെ അധ്യയന വര്‍ഷം ആരംഭിക്കും. വിക്ടേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍ വഴിയാവും ക്ലാസുകള്‍. സംസ്ഥാനത്തെ ഒന്നാം ക്ലാസ് പ്രവേശനോത്സവവും ഓണ്‍ലൈനായി നടത്തിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തിലുണ്ടാവും. രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ ആദ്യത്തെ രണ്ടാഴ്ച റിവിഷന്‍ ആയിരിക്കും. പ്ലസ് വണ്‍ പരീക്ഷ നടത്തിപ്പിന്റെ കാര്യത്തില്‍ തീരുമാനമായില്ല. പ്ലസ്ടു ക്ലാസുകള്‍ തുടങ്ങുന്നതില്‍ ഇന്നോ നാളെയോ തീരുമാനം വരും.പ്ലസ്‌വണ്‍ പരീക്ഷക്ക് മുന്നോടിയായി പഠിക്കേണ്ട…

Read More

കൊട്ടാരക്കരയിൽ വാഹനപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു.

കൽപ്പറ്റ: കൊട്ടാരക്കരയിൽ വാഹനപകടത്തിൽ വയനാട്ടിലെ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മരിച്ചു. രണ്ട് കൃഷി ഡെപ്യൂട്ടി ഡയറക്ടർമാർക്ക് പരിക്കേറ്റു. പനമരം ബ്ലോക്ക് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ആർ.മണികണ്ഠ (53) നാണ് വാഹനാപകടത്തിൽ മരിച്ചത്. . ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ കൊട്ടാരക്കരക്ക് സമീപം മണികണ്ഠൻ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചാണ് അപകടം. മൂന്ന് പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. സഹപ്രവർത്തകനായ വയനാട് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുധീഷിൻ്റെ പിതാവിൻ്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കൊട്ടാരക്കരയിലേക്ക് പോയതായിരുന്നു. സുധീഷിനെ കൂടാതെ…

Read More

യാസ് ചുഴലിക്കാറ്റ്; തിരുവനന്തപുരത്ത് കനത്ത മഴ

  തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. അടുത്ത 3 മണിക്കൂറില്‍ 12 ജില്ലകളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. 9 ജില്ലകളില്‍ യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. യാസ് ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട,…

Read More