തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും; കേസിൽ നടിയും കക്ഷി ചേർന്നു

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഇന്നും വാദം തുടരും; കേസിൽ നടിയും കക്ഷി ചേർന്നു നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ഇരയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. തുടരന്വേഷണത്തിനെതിരെ ദിലീപ് നൽകിയ ഹർജിയിൽ മൂന്നാം എതിർകക്ഷിയാക്കി വാദം കേൾക്കണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയായ ദിലീപിന് അന്വേഷണത്തിലോ തുടരന്വേഷണത്തിലോ നിയമപരമായി ഇടപെടാൻ കഴിയില്ലെന്ന് നടി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. തന്നെ കുടുക്കാനുള്ള ഗൂഢാലോചനയാണ് തുടരന്വേഷണം എന്നാണ് ദിലീപ് പറയുന്നത്….

Read More

മൂന്ന് വയസ്സുകാരിയുടെ തലച്ചോറിൽ ക്ഷതം, നട്ടെല്ലിനും പരുക്ക്; പരസ്പര വിരുദ്ധ മൊഴിയുമായി അമ്മ, ആരെ രക്ഷിക്കാൻ?

തൃക്കാക്കരയിൽ വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂന്ന് വയസ്സുള്ള പെൺകുട്ടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ തുടരുന്ന സംഭവത്തിൽ ദുരൂഹത തുടരുന്നു. തലയ്ക്കും ശരീരത്തിന്റെ പല ഭാഗങ്ങളിലും സാരമായി പരുക്കേറ്റ കുട്ടി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ സർജിക്കൽ ഐസിയുവിലാണ്. കാക്കനാട് വാടകക്ക് താമസിക്കുന്ന 38കാരിയുടെ മകളെയാണ് ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര മുറിവുള്ളതിനാൽ ഇതാരെങ്കിലും ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം ചെയ്തതാണ് ഇതൊക്കെയെന്നാണ് അമ്മ പറയുന്നത്. ഇവർക്കൊപ്പം താമസിക്കുന്ന ആന്റണി ടിജിൻ…

Read More

രക്ഷിതാക്കളുടെ പ്രതിഷേധം: മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി

  മലപ്പുറം തിരൂർ എ എം എൽ പി സ്‌കൂളിന്റെ ഫിറ്റ്നസ് റദ്ധാക്കി. തിരുർ നഗരസഭയുടേതാണ് തീരുമാനം.   ക്ലാസ്സുകൾ ഓൺലൈൻൽ നടത്താനാണ് തീരുമാനം. ഒരാഴ്ച്ചയാണ് ഓൺലൈൻ ക്ലാസുകൾ നടക്കുക. അടിയന്തര അറ്റകുറ്റപ്പണി നടത്താനും നഗരസഭ നിർദേശം നൽകി. സ്‌കൂളിന്റെ ശോചനീയാവസ്ഥയിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചിരുന്നു .

Read More

മലയാളം പഠിക്കാത്തവർക്ക് സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും: മുഖ്യമന്ത്രി

  തിരുവനന്തപുരം: പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാണ്മ എന്ന പേരിൽ മലയാളം മിഷൻ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ…

Read More

ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്; തലശ്ശേരി കൊലപാതകത്തിൽ അപലപിച്ച് ഗവർണർ

  തലശ്ശേരി പുന്നോലിൽ സിപിഐഎം പ്രവർത്തകൻ കൊരമ്പിൽ ഹരിദാസിന്റെ കൊലപാതകത്തിൽ അപലപിച്ച് ഗവർണർ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാൻ. ‘ഒരു ജീവൻ നഷ്ടമാകുക എന്നത് ദുഃഖകരമാണ്. ഒന്നിൽ കൂടുതൽ മരണങ്ങൾ നടക്കുമ്പോൾ അത് അക്കങ്ങൾ മാത്രമായി മാറുകയാണ്. നിഷ്‌കളങ്കരായവർക്ക് ജീവൻ വഷ്ടപ്പെടുന്നത് ദൗർഭാഗ്യകരമാണ്’- ഗവർണർ പറഞ്ഞു. കൊല്ലപ്പെട്ട ആളിന്റെ കുടുംബത്തിന് പിന്തുണ നൽകുന്നു. സുരക്ഷാ സംവിധാനങ്ങൾ ദ്രുതഗതിയിൽ പ്രവർത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇത്തരം സംഭവങ്ങൾ ഉണ്ടാകാത്ത രീതിയിൽ കൂടുതൽ ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞു. പുലർച്ചെ ഒന്നരയോടെയാണ്…

Read More

ജനകീയാസൂത്രണം: കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗിനെയും പുകഴ്ത്തി തോമസ് ഐസക്

ജനകീയാസൂത്രണത്തിൽ മുസ്ലിം ലീഗിന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും സഹകരണത്തെ പുകഴ്ത്തി തോമസ് ഐസക്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി കെ കുഞ്ഞാലിക്കുട്ടിയെ പുകഴ്ത്തി തോമസ് ഐസക് രംഗത്തുവന്നത്.  ചിത്രങ്ങളടക്കം പങ്കുവെച്ചും പ്രധാനപ്പെട്ട ഓരോ സംഭവങ്ങളും എടുത്തുപറഞ്ഞാണ് ഐസകിന്റെ കുറിപ്പ് കുറിപ്പിന്റെ പൂർണരൂപം മുസ്ലിംലീഗ് പൊതുവിൽ ജനകീയാസൂത്രണത്തോടു നല്ലരീതിയിൽ സഹകരിച്ചിരുന്നു. ഇതിന്റെ മുഖ്യകാരണം ശ്രീ. പി.കെ. കുഞ്ഞാലിക്കുട്ടി സ്വീകരിച്ച സമീപനമാണ്. 29-ാം വയസ്സിൽ 1980-ൽ അദ്ദേഹം മലപ്പുറം മുനിസിപ്പാലിറ്റിയുടെ ചെയർമാനായി. 1982-ൽ എംഎൽഎ ആയെങ്കിലും ചെയർമാൻ സ്ഥാനവും തുടർന്നു. ഈ…

Read More

ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു; കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കണ്ണൂര്‍: തലശ്ശേരി പുന്നോലില്‍ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. കൊലപാതകം നടന്ന വീട്ടുമുറ്റത്തുനിന്നാണ് ഒരു വടിവാളും ഇരുമ്പ് ദണ്ഡും പോലീസ് കണ്ടെടുത്തത്. സ്ഥലത്ത് പോലീസും ഫൊറന്‍സിക് വിദഗ്ധരും പരിശോധന നടത്തി. സംഭവത്തില്‍ ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. അതേ സമയം ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു. വീട്ടുവളപ്പില്‍ തന്നെയാണ് ഹരിദാസിന് ചിതയൊരുക്കിയത്. മൃതദേഹം തലശ്ശേരി ഏരിയ കമ്മറ്റി ഓഫീസിലെത്തിച്ച് പൊതുദര്‍ശത്തിനു വച്ചശേഷം വിലപായാത്രയായി വീട്ടിലെത്തിക്കുകയായിരുന്നു. വിലാപയാത്ര ഏകദേശം പതിനാലോളം കേന്ദ്രങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ഹരിദാസിന്റെ…

Read More

സംസ്ഥാനത്ത് ഇന്ന് 4069 പേർക്ക് കൊവിഡ്, 11 മരണം; 11,026 പേർക്ക് രോഗമുക്തി

കേരളത്തിൽ 4069 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 647, തിരുവനന്തപുരം 531, കോട്ടയം 414, കൊല്ലം 410, കോഴിക്കോട് 353, തൃശൂർ 333, ആലപ്പുഴ 224, മലപ്പുറം 222, പത്തനംതിട്ട 222, ഇടുക്കി 186, കണ്ണൂർ 179, പാലക്കാട് 151, വയനാട് 104, കാസർഗോഡ് 93 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,700 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,090 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,53,490 പേർ…

Read More

ഹരിദാസിന്റെ ശരീരത്തിൽ 20ലധികം വെട്ടുകൾ, ഇടതുകാൽ മുറിച്ചുമാറ്റി; ഏഴ് പേർ കസ്റ്റഡിയിൽ

  തലശ്ശേരി പുന്നോലിൽ സിപിഎം പ്രവർത്തകൻ ഹരിദാസിനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ. ഹരിദാസനുമായി പുന്നോൽ ക്ഷേത്രത്തിൽ വെച്ച് സംഘർഷമുണ്ടാക്കിയവരാണ് കസ്റ്റഡിയിലുള്ളത്. ഭീഷണി പ്രസംഗം നടത്തിയ ബിജെപി കൗൺസിലർ ലിജീഷിനെയും കസ്റ്റഡിയിലെടുക്കുമെന്ന് കണ്ണൂർ കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. നിലവിൽ കസ്റ്റഡിയിലുള്ളവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. ഇക്കാര്യം പരിശോധിച്ച് വരികയാണ്. ഹരിദാസിന്റേത് ഒരു രാഷ്ട്രീയ കൊലപാതകമാണെന്ന് ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികളെല്ലാം ഉടൻ പിടിയിലാകുമെന്നും കമ്മീഷണർ അറിയിച്ചു ഹരിദാസിന്റെ പോസ്റ്റുമോർട്ടം…

Read More

ഭൂരിപക്ഷം വിദ്യാർഥികളും ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി; സ്‌കൂളുകൾ സാധാരണ നിലയിലേക്ക്

  23 മാസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ സാധാരണ നിലയിലേക്ക്. 47 ലക്ഷം കുട്ടികൾ ഇന്ന് സ്‌കൂളുകളിലേക്ക് എത്തി. യൂണിഫോമും ഹാജറും നിലവിൽ നിർബന്ധമാക്കിയിട്ടില്ല. അധ്യയനം പഴയ രീതിയിൽ ആയെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടരുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെയാണ് സംസ്ഥാനത്തെ സ്‌കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ തുടങ്ങിയത്. ഭൂരിപക്ഷം വിദ്യാർഥികളും ഇന്ന് ക്ലാസുകളിലെത്തിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇന്ന് വരാത്ത കുട്ടികളും രണ്ട് ദിവസത്തിനുള്ളിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂൾ…

Read More