ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി; സിപിഎം സംസ്ഥാന സമ്മേളനത്തിന് തുടക്കം
സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊച്ചി മറൈൻ ഡ്രൈവിൽ തുടക്കമായി. മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി. രക്ഷാസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയതിന് ശേഷം പ്രതിനിധി സമ്മേളനം ആരംഭിക്കും. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. സമ്മേളനത്തിന്റെ ഏറ്റവും പ്രധാന അജണ്ടയായ നവകേരള സൃഷ്ടിക്കുള്ള നയരേഖ വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ…
