പുനഃസംഘടന നിർത്തിവെച്ച ഹൈക്കമാൻഡ് നടപടിയിൽ കടുത്ത അതൃപ്തിയുമായി സുധാകരൻ

 

കെപിസിസി പുനഃസംഘടന നടപടികൾ നിർത്തിവയ്ക്കാനുള്ള ഹൈക്കമാൻഡ് നിർദേശത്തിൽ അതൃപ്തിയുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. ആസൂത്രിത നീക്കം എംപിമാരുടെ പരാതിക്കു പിന്നിൽ ഉണ്ടെന്നും എംപിമാരുമായി ചർച്ച നടത്തിയെന്നും കെ സുധാകരൻ അറിയിച്ചു.

ഡിസിസി ഭാരവാഹികളുടെ പട്ടിക പുറത്തുവിടാനിരിക്കെയാണ് ഹൈക്കമാൻഡ് ഇടപെട്ട് പുനഃസംഘടന നിർത്തിവെപ്പിച്ചത്. എട്ട് എംപിമാരുടെ പരാതിയെ തുടർന്നാണ് ഹൈക്കമാൻഡ് നടപടിയെന്നാണ് സൂചന. കൂടാതെ കെ സി വേണുഗോപാലിന്റെ ഇടപെടലും ഇതിന് പിന്നിലുള്ളതായി കരുതുന്നു.

തങ്ങളെ പുനഃസംഘടനാ ചർച്ചകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കെപിസിസി, ഡിസിസി ഭാരവാഹിത്ത്വം അനർഹർക്കു ലഭിക്കുകയാണെന്നുമാണ് എംപിമാർ ഉന്നയിച്ച ആരോപണം.