Headlines

പാലക്കാട് മംഗലം ഡാം പരിസരത്ത് രണ്ടിടത്ത് ഉരുള്‍പൊട്ടി

മംഗലം ഡാം വിആര്‍ടിയിലും ഓടത്തോട് പോത്തന്‍തോടിലുമാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മംഗലം ഡാം പൊലീസ് അറിയിച്ചു. മലവെള്ളപാച്ചിലില്‍ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ മലയോരത്ത് ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദേശം നല്‍കി. കുമാരനെല്ലൂര്‍, കൊടിയത്തൂര്‍ വില്ലേജുകളിലാണ് ഉരുള്‍ പൊട്ടല്‍ സാധ്യത നിലനില്‍ക്കുന്ന പ്രദേശങ്ങളെന്നാണ് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയത്. റവന്യു വകുപ്പിന്റെയും തദ്ദേശ സ്ഥാപനങ്ങളുടേയും നേതൃത്വത്തില്‍ അടിയന്തര സാഹചര്യങ്ങളെ നേരിടാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു.  

Read More

‘തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി, ഞായറാഴ്‍ച വരെ കേരളത്തിൽ ഇടിയോട് കൂടിയ കനത്ത മഴ’: മുഖ്യമന്ത്രി

തെക്കന്‍ തമിഴ്‌നാട് തീരത്തിനു സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി. 24 വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോടു കൂടിയ മഴ ലഭിക്കും. ഒക്ടോബര്‍ 21 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനം ഒരു ദുരന്ത ഘട്ടം പിന്നിടുന്നു. മഴക്കെടുതി ഗുരുതരമായി ബാധിച്ചു. സംസ്ഥാനത്ത് വിവിധ ദുരന്തങ്ങളിലായി ഒക്ടോബര്‍ 12 മുതല്‍ 20 വരെ 42 മരണങ്ങള്‍ ഉണ്ടായി. ഇതില്‍ ഉരുള്‍പൊട്ടലില്‍ 19 പേരുടെ മൃതദേഹങ്ങള്‍…

Read More

ബാലവേല: പരിശോധന ശക്തമാക്കി

കോഴിക്കോട്: ചേവരമ്പലത്തുള്ള ഹോട്ടലിൽ ബാലവേലയിലേർപ്പെട്ട കുട്ടിയെ കണ്ടെത്തിയ സംഭവത്തിൽ നഗരത്തിൽ പരിശോധന കർശനമാക്കി. കഴിഞ്ഞദിവസം സിറ്റി പോലീസ് ആൻഡ് ഹ്യൂമൺ ട്രാഫിക്കിങ്‌ യൂണിറ്റ്, ലേബർ ഡിപ്പാർട്ട്മെന്റ്, വനിതാ ശിശുവികസന വകുപ്പ്, സിറ്റി പോലീസ് ജുവനൈൽ വിങ്, ചൈൽഡ് ലൈൻ, ബച്പൻ ബചാവോ ആന്ദോളൻ എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടയിലാണ് റൂബി ഹോട്ടലിൽനിന്നു ശുചീകരണജോലിയിലേർപ്പെട്ട അസം സ്വദേശിയായ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ചൈൽഡ് വെൽ​െഫയർ കമ്മിറ്റിമുമ്പാകെ ഹാജരാക്കി. സുരക്ഷിത ഇടത്തേക്ക് മാറ്റിത്താമസിപ്പിച്ചു.  

Read More

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 11,150 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2012, തിരുവനന്തപുരം 1700, തൃശൂര്‍ 1168, കോഴിക്കോട് 996, കോട്ടയം 848, കൊല്ലം 846, മലപ്പുറം 656, ആലപ്പുഴ 625, കണ്ണൂര്‍ 531, ഇടുക്കി 439, പത്തനംതിട്ട 427, പാലക്കാട് 415, വയനാട് 328, കാസര്‍ഗോഡ് 159 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ…

Read More

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേട്; ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ

കെ.എസ്.ആർ.ടി.സി ഡിപ്പോകളിലെ നിർമാണ ക്രമക്കേടുമായി ബന്ധപ്പെട്ട് ചീഫ് എൻജിനീയർ ആർ. ഇന്ദുവിന് സസ്‌പെൻഷൻ. ഡിപ്പോ നിർമാണ ക്രമക്കേടിനും നടപടിക്രമങ്ങളിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനുമാണ് നടപടി. ആർ. ഇന്ദു കരാറുകാരെ വഴിവിട്ട് സഹായിച്ചെന്നും കണ്ടെത്തിയിരുന്നു. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ പശ്ചാത്തലത്തിൽ ആർ. ഇന്ദുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്യണമെന്ന് ധനകാര്യ പരിശോധനാ വിഭാഗം ശുപാർശ ചെയ്തിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ടും ധനകാര്യ പരിശോധനാ വിഭാഗം സമർപ്പിച്ചിരുന്നു. കെ.എസ്.ആർ.ടി.സി എറണാകുളം ഡിപ്പോയിലെ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിന്റെ നിർമാണത്തിലെ അപാകതകൾ കാരണം സർക്കാരിന്…

Read More

മഴക്കെടുതി; വായ്പകളുടെ മൊറട്ടോറിയം നീട്ടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും

  തിരുവനന്തപുരം: മഴക്കെടുതികളുടെ പശ്ചാത്തലത്തില്‍ വായ്പകളുടെ മൊറട്ടോറിയം നീട്ടുന്നതിന് ആവശ്യപ്പെടാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ, കാര്‍ഷിക മൊറട്ടോറിയം ഡിസം 31 വരെ നീട്ടാനാണ് ബേങ്കേഴ്‌സ് സമിതിയോട് ആവശ്യപ്പെടുക. ധനസഹായം വേഗത്തിലാക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Read More

കോഴിക്കോട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാലു പേര്‍ കസ്റ്റഡിയില്‍

  കോഴിക്കോട് പതിനേഴ് വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഈ മാസം മൂന്നാം തീയതിയാണ് സംഭവം. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞ് പെൺകുട്ടിയെ സുഹൃത്ത് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ശീതള പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം നാലുപേർ ചേർന്ന് കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവം പുറത്ത് പറയാതിരിക്കാൻ പ്രതികൾ പെൺകുട്ടിയെ ഭീക്ഷണിപ്പെടുത്തി. കുട്ടി സംഭവത്തെക്കുറിച്ച് വീട്ടുകാരോട് പറഞ്ഞതിന് പിന്നാലെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 4 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

Read More

മഴ മുന്നറിയിപ്പ്; ഇടുക്കിയിൽ ജാഗ്രതാ നിർദേശം: ഈ മാസം 24 വരെ രാത്രി യാത്ര നിരോധിച്ചു

  മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഇടുക്കിയിൽ കനത്ത ജാഗ്രതാ നിർദേശം. ഈ മാസം 24 വരെ ജില്ലയിൽ രാത്രി യാത്ര നിരോധിച്ചു. ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായ ഇടങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. അതേസമയം ഇടുക്കി ഡാമിൽ ജലനിരപ്പിൽ നേരിയ കുറവാണ് അനുഭവപ്പെടുന്നത്. നീരൊഴുക്ക് കുറഞ്ഞതും മഴയ്ക്ക് ശമനമായതും ആശ്വാസമായി. പെരിയാറിലെ ജലനിരപ്പും ആശ്വാസകരമായി തുടരുന്നു. നിലവിൽ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ ഇല്ല. തെളിഞ്ഞ കാലാവസ്ഥയാണ് ഉള്ളത്. ആശങ്ക ഒഴിഞ്ഞെങ്കിലും മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ…

Read More

ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി; യുഡിഎഫിന് വൈസ് പ്രസിഡന്‍റ് പദവി

  കൊച്ചി ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. 12 വോട്ടുകൾക്കാണ് ട്വന്‍റി-20യുടെ അവിശ്വാസം പാസായത്. പ്രമേയത്തെ യു.ഡി.എഫ് പിന്തുണച്ചു. ട്വന്‍റി-20 ക്ക് പ്രസിഡന്‍റ് പദവിയും യുഡിഎഫിന് വൈസ് പ്രസിഡന്‍റ് പദവിയും ലഭിക്കുമെന്നാണ് സൂചന 21 അംഗങ്ങളാണ് ചെല്ലാനം പഞ്ചായത്തിലുള്ളത്. എല്‍.ഡി.എഫിന് 9 സീറ്റ്, ട്വന്‍റി 20ക്ക് 8 സീറ്റ്, യു.ഡി.എഫിന് നാല് സീറ്റ് എന്നിങ്ങനെയാണ് കക്ഷി നില. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിട്ടുനിന്നത് കാരണമാണ് ഭരണം എല്‍.ഡി.എഫിന് കിട്ടിയത്. എന്നാല്‍ ഈയിടെ…

Read More

ഇടവേളക്ക് ശേഷം പി.വി അന്‍വര്‍ എം.എല്‍.എ നിയമസഭയില്‍

  തിരുവനന്തപുരം: നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഇന്ന് നിയമസഭയിലെത്തി. എം.എൽ.എമാർ സത്യപ്രതിജ്ഞ ചെയ്ത ആദ്യ സഭാസമ്മേളനത്തിനു ശേഷം ഇന്നാണ് പി.വി അൻവർ വീണ്ടും സഭയിൽ എത്തിയത്. അവധി അപേക്ഷ പോലും നൽകാതെ പി.വി അൻവർ സഭയിൽ നിന്ന് തുടർച്ചയായി വിട്ടുനിൽക്കുന്നത് പ്രതിപക്ഷത്തിന്‍റെ ശക്തമായ വിമർശനത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് പി.വി അൻവർ പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് തുടർച്ചയായി ഫേസ്ബുക്കിൽ കുറിപ്പുകളും പോസ്റ്റ് ചെയ്തിരുന്നു. താങ്കളുടെ നേതാവായ രാഹുൽ ഗാന്ധി ഇടക്കിടെ വിദേശത്ത് പോകുന്നതിനെക്കുറിച്ച് ആരെങ്കിലും അറിയാറുണ്ടോ എന്നായിരുന്നു അൻവറിന്‍റെ…

Read More