Headlines

പെറ്റി കിട്ടിയ ​ദശരഥ​ന്റെ മകൻ രാമനെതിരെ കേസ്; വാഹന പരിശോ​ധനയ്ക്കിടെ തെറ്റായ പേരും മേൽവിലാസവും നൽകി: പോലീസ് കേസ്

  തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ തെറ്റായ പേരും വിലാസവും നൽകിയ ആൾക്കെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം കാട്ടാക്കട സ്വദേശി നന്ദകുമാറിന് എതിരെയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ പോലീസ് പെറ്റി നൽകിയപ്പോൾ ഇയാൾ രാമൻ, ദശരഥന്റെ മകൻ, സ്ഥലം അയോദ്ധ്യ എന്നാണ് പേരും അഡ്രസ്സും നൽകിയത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം എംസി റോഡില്‍ കുരിയോട് നെട്ടേത്തറയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. കാറിന്റെ സീറ്റ് ബെൽറ്റ്…

Read More

മഴമുന്നറിയിപ്പ്; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിവരെ അവധി: സർവകലാശാല പരീക്ഷകളും മാറ്റി

കേരള സർവകലാശാല ഇന്ന് മുതൽ ശനിയാഴ്ച വരെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി. കണ്ണൂർ സർവകലാശാല മറ്റന്നാൾ വരെയുള്ള പരീക്ഷകൾ എല്ലാം മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാനത്തെ എല്ലാ കോളജുകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ച വരെ അവധിയായിരിക്കും. എൻജിനീയറിങ് കോളജുകൾ, പോളിടെക്നിക്കുക്കൾ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇത് ബാധകമാണ്. സംസ്ഥാനത്തെ സർവകലാശാലകളാട് ഇന്നു മുതൽ ശനിവരെ ക്രമീകരിച്ചിരുന്ന പരീക്ഷകൾ മാറ്റിവെക്കാനും ഉന്നത വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. മഴമുന്നറിയിപ്പുകളുടെ സാഹചര്യത്തിലാണ് നിർദേശം.

Read More

സംസ്ഥാനത്ത് മഴക്കെടുതിയില്‍ 39 മരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഒരാഴ്ചക്കിടെ മഴക്കെടുതിയിൽ മരിച്ചത് 39 പേരെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. ആറു പേരെ കാണാതായി. 217 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 1393 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായെന്നും മുഖ്യമന്ത്രി അറിയിച്ചു. കാലം തെറ്റിയെത്തുന്ന പ്രകൃതി ദുരന്തങ്ങൾ കഴിഞ്ഞ അഞ്ചു വർഷമായി വലിയ നാശ നഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്ത് നിലവിൽ 11 എൻ.ഡി.ആർ.എഫ് സംഘങ്ങൾ ക്യാമ്പ് ചെയ്യുന്നുണ്ട്. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് എയർഫോഴ്സ് , നേവി ഹെലികോപ്ടറുകൾ സജ്ജമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്താകെ 304 ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഡാമുകളിലെ…

Read More

”ഗായത്രിയുടെ ‘വൈറല്‍’ ആക്സിഡന്‍റിലെ ആ ജിഷിന്‍ ഞാനല്ല സുഹൃത്തുക്കളെ”

നടിയും മോഡലുമായ ഗായത്രി സുരേഷ് സഞ്ചരിച്ച കാർ മറ്റൊരു കാറിനെ ഇടിച്ചതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞുവച്ച വീഡിയോ വൈറലായിരുന്നു. തുടര്‍ന്ന് നടി വിശദീകരണവുമായി രംഗത്തെത്തിയെങ്കിലും രൂക്ഷവിമര്‍ശങ്ങളാണ് നേരിടേണ്ടി വന്നത്. പ്രശ്നം ഉണ്ടായപ്പോൾ ജിഷിന്‍ എന്ന പേരും ചര്‍ച്ചകളില്‍ ഇടംപിടിച്ചു. ഇപ്പോള്‍ ഈ പേരു മൂലം പുലിവാലു പിടിച്ചിരിക്കുകയാണ് സീരിയല്‍ താരം ജിഷിന്‍ മോഹന്‍. അപകടവുമായി ബന്ധപ്പെട്ട് തനിക്ക് നിരന്തരം സന്ദേശങ്ങള്‍ വരികയാണെന്ന് ജിഷിന്‍ പറയുന്നു. റെയർ പേരെന്ന തന്‍റെ അഹങ്കാരം മാറികിട്ടിയെന്നും ദയവ് ചെയ്ത് ഇനി തന്റെ…

Read More

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്

രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും വർധിപ്പിച്ചു. കോഴിക്കോട് പെട്രോളിന് 106 രൂപ 97 പൈസയും ഡീസലിന് 100 രൂപ 38 പൈസയായി. തിരുവനന്തപുരത്ത് പെട്രാളിന് 108 രൂപ 46 പൈസയും ഡീസലിന് 102 രൂപ 02 പൈസയുമായി. കൊച്ചിയിൽ പെട്രോളിന് 106 രൂപ 42 പൈസ ഡീസലിന് 100 രൂപ 15 പൈസയുമാണ്.

Read More

ഇടുക്കി ഡാമിൽ ജലനിരപ്പ് കുറയുന്നു; വൃഷ്ടിപ്രദേശത്ത് മഴയ്ക്ക് ശമനം

ഇടുക്കി ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്ന് ഒരു ദിവസം പിന്നിടുമ്പോൾ ജലനിരപ്പിൽ കാര്യമായ കുറവ് രേഖപ്പെടുത്തി. മഴ മാറിനിന്ന് നീരൊഴുക്ക് കുറഞ്ഞതും അനുകൂലമായി. ഇന്നലെ 11 മണിയോടെ ചെറുതോണി ഡാം തുറന്നെങ്കിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങാൻ സമയമെടുത്തു. വൈകുന്നേരത്തോടെയാണ് ജലനിരപ്പിൽ ആദ്യം കുറവ് രേഖപ്പെടുത്തിയത്. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്ക് ശമനമുണ്ട്. നീരൊഴുക്കും കുറഞ്ഞു. ജലനിരപ്പ് 2398 അടിയിലാണ് ഇപ്പോഴുള്ളത്. ഇത് 2395 അടിയിലേക്കോ 2396 അടിയിലേക്കോ എത്തിക്കുകയാണ് ലക്ഷ്യം. ഡാമിന്റെ മൂന്ന് ഷട്ടറുകളിലൂടെ ഒരു ലക്ഷം ലിറ്റർ…

Read More

സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട ഇളമണ്ണൂരിൽ സഹപാഠികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുറുമ്പകര സ്വദേശി ജെബിൻ വി. ജോൺ, പുതുവൽ സ്വദേശിനി സോന മെറിൻ മാത്യു എന്നിവരാണ് മരിച്ചത്. സ്വന്തം വീടുകളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പത്തനാപുരം മാലൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ബിരുദത്തിന് ഒരുമിച്ച് പഠിച്ചവരാണ്. ജെബിൻ ബാംഗ്ലൂരിലും സോനാ അടൂരിൽ ഉപരിപഠനത്തിന് ചേർന്നിരുന്നു.

Read More

കോട്ടയം ജില്ലയിലെ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന്

കോട്ടയം ജില്ലയിൽ 33 ഇടങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കൂട്ടിക്കൽ , മൂന്നിലവ്, തലനാട് , തീക്കോയി പൂഞ്ഞാർ തെക്കേക്കര, നെടുഭാഗം വില്ലേജുകളിലുള്ള പ്രദേശങ്ങളിൽ അപകട സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ പ്രദേശത്തുള്ളവരോട് ക്യാമ്പുകളിലേക്ക് മാറാൻ അധികൃതർ നിർദേശിച്ചിരിക്കുകയാണ്. രണ്ട് ദിവസം ശക്തമായ മഴ ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ് നൽകിയത്. പ്ലാപ്പള്ളിയിൽ ഉരുൾപ്പൊട്ടലിൽ മരിച്ച അലന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ട് നൽകിയത്. പത്തനംതിട്ട,…

Read More

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ കേന്ദ്ര നീക്കം

ജനന സർട്ടിഫിക്കറ്റ് പൗരത്വ രേഖയാക്കാൻ ആലോചന. പൗരത്വത്തിന് പ്രത്യേക രേഖയില്ലാത്ത സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ പുതിയ  നീക്കം. പ്രധാനമന്ത്രിയുടെ അറുപതിന കർമ്മ പരിപാടിയിലാണ് നിർദേശം. കഴിഞ്ഞ മാസം പതിനെട്ടിന് പ്രധാനമന്ത്രിയുടെ അധ്യക്ഷയിൽ വിവിധ മന്ത്രാലയങ്ങളിലെ പ്രതിനിധികളുടെ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു നിർദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ചത്. വിഷയത്തിൽ പഠനം നടത്തി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം വിവിധ മാന്ത്രാലയ സെക്രട്ടറിമാർക്ക് നിർദേശം നൽകി. ഈ റിപ്പോർട്ട് അനുസരിച്ചായിരിക്കും ജനന സർട്ടിഫിക്കറ്റ് പൗരത്വരേഖയായി കണക്കാക്കുമോ…

Read More

പുനരധിവാസം വേഗത്തിൽ നടപ്പാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

പ്രകൃതിക്ഷോഭത്തെ തുടർന്ന് അപകടാവസ്ഥയിലായ വീടുകളുടെ കണക്കെടുത്ത് സർക്കാരിന് റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശംനൽകിയിട്ടുണ്ടെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ദുരന്തബാധിതരായ കുടുംബങ്ങൾക്ക് സർക്കാർ സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കും. റിപ്പോർട്ട് കിട്ടിയാലുടൻ പുനരധിവാസ നടപടികൾ ആരംഭിക്കുമെന്ന്‌ കൊക്കയാർ, പെരുവന്താനം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം അദ്ദേഹം പറഞ്ഞു. 47 കുടുംബങ്ങളിലെ 175 പേർ കഴിയുന്ന കൂട്ടിക്കൽ കെഎംജെ പബ്ലിക് സ്‌കൂൾ ക്യാമ്പ്, 54 കുടുംബത്തിലെ 190 പേർ കഴിയുന്ന സെന്റ് ജോർജ് സ്‌കൂൾ ക്യാമ്പ്, 45…

Read More