Headlines

പെട്രോളിനും ഡീസലിനും പിന്നാലെ മണ്ണെണ്ണ വിലയും കുത്തനെ ഉയർത്തി

  പെട്രോൾ, ഡീസൽ വിലയും പാചക വാതക വിലയും കുത്തനെ ഉയർത്തി ജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതിന് പുറമെ മണ്ണെണ്ണ വിലയും വർധിപ്പിച്ചു. ഒറ്റയടിക്ക് ലിറ്ററിന് എട്ട് രൂപയാണ് വർധിപ്പിച്ചത്. മണ്ണെണ്ണ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിപ്പിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും വർധിപ്പിച്ചു മണ്ണെണ്ണക്ക് പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന് എണ്ണ കമ്പനികൾ ഈടാക്കുന്നത്. മുൻഗണന, മുൻഗണനേതര തുടങ്ങിയ എല്ലാ വിഭാഗങ്ങൾക്കും പുതിയ വില നൽകേണ്ടി വരും. 45…

Read More

ഇന്ധനവിലയെ ചൊല്ലി സഭയിൽ ബഹളം; അടിയന്തര പ്രമേയാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം ഇറങ്ങിപ്പോയി

  ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം നിയമസഭാ തള്ളി. ഇതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്നിറങ്ങിപ്പോയി. ഷാഫി പറമ്പിൽ അവതരിപ്പിച്ച നോട്ടീസിന് മറുപടിയായി യുപിഎ സർക്കാരിന്റെ ചെയ്തികളെ ധനമന്ത്രി കെ എൻ ബാലഗോപാൽ കുറ്റപ്പെടുത്തിയതോടെ സഭയിൽ വാഗ്വാദം ശക്തമായി രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ പെട്രോൾ വില 130 കടന്നു. ഇന്ധനവില നിർണയ അധികാരം കമ്പോളത്തിന് വിട്ടു കൊടുത്തത് യുപിഎ സർക്കാരാണ്. അത് എൻഡിഎ തുടർന്നു. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പങ്കുവെക്കേണ്ടാത്ത നികുതി 31.50 രൂപയാണ്. കേരളത്തിൽ…

Read More

ജോജുവിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ്

  കോൺഗ്രസിന്റെ പ്രതിഷേധ സമരത്തിനിടെ പ്രശ്‌നമുണ്ടാക്കിയ ജോജു ജോർജിനെതിരെ കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. പോലീസിന്റേത് ഏകപക്ഷീയമായ നിലപാടാണ്. ചീത്ത പറഞ്ഞു കൊണ്ടാണ് ജോജു ജോർജ് പ്രവർത്തകരുടെ അടുത്തേക്ക് വന്നത്. മാന്യതയുടെ ഒരു സ്വരം പോലും ഈ സമൂഹത്തോട് പ്രതിബദ്ധതയുള്ള കലാകാരന് ഇല്ല സ്ത്രീകൾക്കെതിരെ കേൾക്കാൻ കൊള്ളാത്ത ചീത്ത വിളി നടത്തി. സ്ത്രീകളെ തള്ളുകയും ചെയ്തു. സ്ത്രീകൾ നൽകിയ പരാതിയിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ല. 110 രൂപയ്ക്ക് പെട്രോൾ വാങ്ങാൻ പറ്റാത്ത സാധാരണക്കാരുടെ…

Read More

അനുപമ നൽകിയ ഹേബിയസ് കോർപസ് ഹർജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി

  കുട്ടിയെ വിട്ടുകിട്ടാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനുപമ എസ് ചന്ദ്രൻ നൽകിയ ഹേബിയസ് കോർപസ് ഹർജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ല. ഹർജി പിൻവലിക്കണമെന്നും ഇല്ലെങ്കിൽ തള്ളുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഹർജി പിൻവലിക്കാൻ കോടതി സമയം അനുവദിച്ചു.

Read More

ജോജുവിനെ അസഭ്യം പറയുകയോ കഴുത്തിൽ കുത്തിപ്പിടിക്കുകയോ ചെയ്തിട്ടില്ലെന്ന് ടോണി ചമ്മണി

ജോജു ജോർജിനെ ആക്രമിക്കുകയും വാഹനം തല്ലി തകർക്കുകയും ചെയ്ത സംഭവത്തിൽ എഫ് ഐ ആർ ഇട്ടതിൽ പ്രതികരണവുമായി കൊച്ചി മുൻ മേയർ ടോണി ചമ്മണി. ജോജുവിന്റെ വാഹനം തകർത്ത കേസിലാണ് ടോണി ചമ്മണിക്കെതിരെ എഫ് ഐ ആർ ഇട്ടത്. ടോണിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് വാഹനം തകർത്തതെന്നാണ് പോലീസ് പറയുന്നത്. റോഡ് ഉപരോധത്തിനിടെ ജോജു ജോർജിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞതായും അക്രമത്തിന് നേതൃത്വം നൽകിയതും ടോണി ചമ്മണിയെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ജാമ്യമില്ലാ വകുപ്പ്…

Read More

ഇന്ധന വില വർധനവ്: പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി

ഇന്ധനവില വർധനവിനെതിരെ നിയമസഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് നോട്ടീസ് നൽകിയത്. പെട്രോൾ വില വർധനവ് ഏറ്റവുമുയർന്ന നിരക്കിൽ എത്തിയ സാഹചര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അധിക നികുതി ഒഴിവാക്കണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ പറയുന്നത്. രാജ്യത്ത് പെട്രോൾ വില ഇന്നും വർധിപ്പിച്ചിരുന്നു. ലിറ്ററിന് 48 പൈസയാണ് വർധിപ്പിച്ചത്. അതേസമയം ഇന്ന് ഡീസലിന്റെ വിലയിൽ മാറ്റമില്ല.

Read More

മുല്ലപ്പെരിയാറിലെ മൂന്ന് ഷട്ടറുകൾ അടച്ചു; ഉപസമിതിയുടെ പരിശോധന ഇന്ന്

മുല്ലപ്പെരിയാർ അണക്കെട്ടിലെ മൂന്ന് സ്പിൽവേ ഷട്ടറുകൾ അടച്ചു. മൂന്ന് ഷട്ടറുകൾ 50 സെന്റിമീറ്ററായി കുറയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ 8 മണിയോടെയാണ് ഷട്ടറുകൾ അടച്ചത്. 1, 5, 6 ഷട്ടറുകളാണ് അടച്ചത്. 2,3,4 ഷട്ടറുകൾ 50 സെന്റി മീറ്റർ വീതമാണ് ഉയർത്തിയിട്ടുള്ളത്. സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി ഇന്ന് അണക്കെട്ട് പരിശോധിക്കുന്നുണ്ട്. രാവിലെ പത്ത് മണിയോടെയാണ് സംഘം അണക്കെട്ട് പരിശോധിക്കുക. കേന്ദ്ര ജലകമ്മീഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ശരവണകുമാറാണ് സമിതിയുടെ അധ്യക്ഷൻ. ജലവിഭവ…

Read More

വി എസിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരുമെന്ന് ഡോക്ടർമാർ

ശാരീരിക അവശതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തീവ്രപരിചരണ വിഭാഗത്തിൽ തുടരുന്നു. പട്ടത്തെ എസ് യു ടി ആശുപത്രിയിലാണ് വി എസ് ചികിത്സയിൽ കഴിയുന്നത്. വി എസിന് വെന്റിലേറ്ററിന്റെ സഹായം വേണ്ടി വന്നേക്കുമെന്ന് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നു ആരോഗ്യനില മോശമായതിനെ തുടർന്നാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉദരസംബന്ധമായ അസുഖങ്ങളുണ്ടെന്നും വൃക്കയുടെ പ്രവർത്തനം തകരാറിലാണെന്നും ഇന്നലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറഞ്ഞിരുന്നു.

Read More

തൃശ്ശൂരിൽ വിവാഹ പിറ്റേന്ന് നവവധു സ്വർണവും പണവുമായി കൂട്ടുകാരികൾക്കൊപ്പം പോയി; വരൻ ആശുപത്രിയിൽ

തൃശ്ശൂരിൽ കല്യാണപ്പിറ്റേന്ന് നവവധു കൂട്ടുകാരിക്കൊപ്പം സ്വർണവും പണവുമായി മുങ്ങി. ഭാര്യ ഒളിച്ചോടിയതറിഞ്ഞ നവവരനാകട്ടെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിലുമായി. ഒക്ടോബർ 25നാണ് പഴുവിൽ സ്വദേശിനിയുടെയും ചാവക്കാട്ടുകാരനായ യുവാവിന്റെയും വിവാഹം നടന്നത്. വിവാഹത്തിന്റെ അന്ന് രാത്രി സ്വന്തം വീട്ടിലാണ് യുവതി കഴിഞ്ഞത്. പിറ്റേ ദിവസം വവാഹ സമ്മാനമായി ലഭിച്ച സ്വർണവും പണവുമായി കടന്നുകളയുകയായിരുന്നു. ഭർത്താവുമൊന്നിച്ച് ബാങ്കിലെത്തിയ യുവതി ഭർത്താവിന്റെ ഫോൺ വാങ്ങി ഇപ്പോൾ വരാമെന്ന് പറഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. കൂട്ടുകാരി ബാങ്കിൽ സ്‌കൂട്ടറിൽ എത്തിയിരുന്നു. ഇരുവരും ബസിൽ കോട്ടയത്തേക്കും പിറ്റേന്ന്…

Read More

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി

അട്ടപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ റോഡ് ഒഴുകി പോയി. ചാളയൂരിലെ താവളം മുള്ളി റോഡാണ് ഒഴുകിപ്പോയത്. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ പുരോഗിമിക്കുന്നതിനിടയിലാണ് രാത്രിയുണ്ടായ കനത്ത മഴയിൽ റോഡ് ഒഴുകി പോയത്. ഇന്നലെ കനത്ത മഴയാണ് അട്ടപ്പാടി മേഖലയിൽ ഉണ്ടായിരുന്നത്. ഇതിനെ തുടർന്നാണ് റോഡ് ഒലിച്ചുപോയത്. ഇതോടെ താഴെ മുള്ളി, മേലെ മുള്ളി, കാരത്തൂർ തുടങ്ങിയ ആദിവാസി ഊരുകൾ ഇതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്. സ്‌കൂൾ കുട്ടികൾ, പാൽ വണ്ടി, ഓഫിസ് ജീവനക്കാർ ഉൾപ്പെടെ മറുഭാഗത്തേക്ക് കടക്കാനാകാതെ നിൽക്കുകയാണ്. താവളം മുതൽ മുള്ളി…

Read More