സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന ഒ.ബി.സി. വിദ്യാർഥികൾക്കുള്ള സ്‌കോളർഷിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട സി.എ, സി.എം.എ, സി.എസ്. കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്‌കോളർഷിപ്പ് (Scholarship) അനുവദിക്കുന്ന ഒ.ബി.സി പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് (OBC Post metric scholarship) പദ്ധതി പ്രകരം ഇ-ഗ്രാന്റ്‌സ് വെബ്‌പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 വരെ നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.egrantz.kerala.gov.in. എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. സെപ്റ്റംബർ 30 ആയിരുന്നു അപേക്ഷിക്കാനുളള അവസാന തീയതി. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന്റെ പഠനച്ചെലവുകള്‍ക്ക് കൈത്താങ്ങായി നല്‍കുന്ന സാമ്പത്തിക…

Read More

കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ 2021-2022 അധ്യയന വർഷത്തെ ക്ലാസ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കും

ക്ലാസ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കും. കൂത്തുപറമ്പ് നിർമലഗിരി കോളേജിൽ 2021-2022 അധ്യയന വർഷത്തിൽ ഒരു വർഷം കാലദൈർഘ്യമുള്ള അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറിങ്, അഡ്വാൻസ്ഡ് ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയറിങ്, PSC അംഗീകാരമുള്ള പി ജി ഡി സി എ, ഡി സി എ എന്നീ പ്രൊഫഷണൽ കോഴ്സുകൾ ഒക്ടോബർ 20 ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 04902364447, 9446737651

Read More

ദുരന്തമായി അതിതീവ്രമഴ; നാല് മരണം: 12 പേരെ കാണാതായി

കോട്ടയം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വന്‍ നാശം വിതച്ച് തോരാമഴ. അതിതീവ്ര മഴയതെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റ് കെടുതികളിലുമായി നാല് പേര്‍ മരിച്ചു. 12 പേരെ കാണാതായി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടത്തെ മൂന്ന് വീടുകള്‍ ഒലിച്ചു പോയി. ഇവിടെ നിന്നും കാണാതായ പത്ത് പേരില്‍ മൂന്ന് പേരുടെ മൃതദേഹമാണ് ലഭിച്ചത്. ഇടുക്കി കാഞ്ഞാറില്‍ കനത്ത മഴയില്‍ കാര്‍ ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ട് പേരില്‍ ഒരു പെണ്‍കുട്ടിയുടെ മൃതദേഹം…

Read More

കേരളത്തിൽ നൂറുകോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കും : ആസാദ് മൂപ്പൻ

  വടക്കൻ കേരളത്തിൽ നൂറു കോടി മുതൽമുടക്കിൽ ഉന്നത വിദ്യാഭ്യാസത്തിനും തൊഴിൽ നൈപുണ്യ പരിശീലനത്തിനായി സെന്റർ ഫോർ എക്‌സലൻസ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായി ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ചെയർമാൻ ആന്റ് എം.ഡി ആസാദ് മൂപ്പൻ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡിജിറ്റൽ ലേർണിംഗ്, ഓട്ടോമേഷൻ ആൻഡ് മെഷീൻ ലേർണിംഗ് എന്നിങ്ങനെ ആധുനിക വിവര സാങ്കേതിക വിധയുടെയും ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിലാകും ഇത് നടപ്പിലാക്കുക എന്നും അദ്ദേഹംപറഞ്ഞു.  

Read More

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി

യുജിസി നെറ്റ് പരീക്ഷ തീയതി മാറ്റി. ഒക്ടോബര്‍ 17മുതല്‍ 25വരെയുള്ള പരീക്ഷകളുടെ തീയതിയാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നേരത്തെ, ഒക്ടോബര്‍ 6-8,17-18 തീയതികളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിയിരുന്നു. മറ്റു പരീക്ഷകള്‍ നടത്തുന്നത് കണക്കിലെടുത്താണ് പരീക്ഷ മാറ്റിയത്.

Read More

നീറ്റ് പിജി ഫലങ്ങൾ പ്രഖ്യാപിച്ചു

  ന്യൂഡൽഹി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്, ബിരുദാനന്തര ബിരുദം – നീറ്റ് പിജി 2021 ഫലങ്ങൾ പ്രഖ്യാപിച്ചു. പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും ഫലങ്ങൾ ദേശീയ പരീക്ഷാ ബോർഡ് പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഫലം പരിശോധിക്കാനുള്ള ലിങ്ക് ഉടൻ ലഭ്യമാകും കോവിഡ് മഹാമാരിയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് നീറ്റ് പിജി 2021 പരീക്ഷ സെപ്റ്റംബർ 11 ന് രാജ്യത്തൊട്ടാകെയുള്ള 260 നഗരങ്ങളിലും 800 ടെസ്റ്റ് സെന്ററുകളിലും നടന്നത്. എൻ‌ബി‌ഇ ട്വിറ്ററിലൂടെയാണ് ഫല പ്രഖ്യാപനം നടത്തിയത്. ഫലമറിയാൻ…

Read More

നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സി ബി എസ് ഇ, ഐ സി എസ് ഇ തുടങ്ങിയ അംഗീകൃത സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എന്‍ സി ഇ ആര്‍ ടി യാണ് എന്‍ ടി എസ് എ നടത്താന്‍ നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതാണ് നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍. ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ്…

Read More

സാങ്കേതിക സർവകലാശാല സപ്ലിമെൻ്റെറി പരീക്ഷകൾ മാറ്റിവെച്ചു

കേരള സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന ബി.എച്ച്.എം.സി.ടി നാലാം സെമസ്റ്റർ റെഗുലർ സപ്ലിമെൻ്റെറി പരീക്ഷകൾ മാറ്റിവെച്ചു. ഒക്ടോബർ ആറിന് പരീക്ഷകൾ നടത്തും. ഒക്ടോബർ ആറിന് നടക്കേണ്ട ലാബ് പരീക്ഷകൾ ഒക്ടോബർ 21ലേക്ക് മാറ്റി.

Read More

അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള – 2021 സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി : സുൽത്താൻ ബത്തേരി അസംപ്ഷൻ എയുപി സ്കൂൾ നാല് എ ക്ലാസ്സിന്റെ നേതൃത്വത്തിൽ കേളികൊട്ട് – സർഗ വേള _ 2021 സംഘടിപ്പിച്ചു. ഓൺലൈനിൽ നടന്ന പരിപാടിയിൽ ക്ലാസ് ടീച്ചർ നിഷ എംപി അധ്യക്ഷത വഹിച്ചു. സ്കൂൾ റിട്ട: അധ്യാപിക മേഴ്സി മാത്യു ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ എൻ എം വർക്കി മുഖ്യപ്രഭാഷണം നടത്തി. ഫാത്തിമത്തുൽ മുബഷിറ , അനാമിക,ഐലിൻ , ഏബൽ പ്രസംഗിച്ചു സർഗ വേളയിൽ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ…

Read More

എസ്എസ്എല്‍സി പരീക്ഷാ വിജയികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭിക്കും

തിരുവനന്തപുരം: 2021 വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിച്ച കുട്ടികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പരീക്ഷാഭവനാണ് സൗകര്യം ഏര്‍പ്പെടുത്തിയത്. കേരള സംസ്ഥാന ഐ.ടി മിഷന്‍, ഇമിഷന്‍, ദേശീയ ഇഗവേണന്‍സ് ഡിവിഷന്‍ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തിയത്. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ആധികാരിക രേഖയായി ഉപയോഗിക്കാം. എല്ലാ രേഖകളും സുരക്ഷിതമായി ഇരേഖകളായി സൂക്ഷിക്കാനുള്ള സംവിധാനമാണ് ഡിജിലോക്കര്‍. https://digilocker.gov.in ലൂടെ മൊബൈല്‍ നമ്പറും ആധാര്‍ നമ്പറും ഉപയോഗിച്ച് ഡിജിലോക്കര്‍ അക്കൗണ്ട് തുറക്കാം. ആദ്യമായി രജിസ്റ്റര്‍ ചെയ്യാന്‍ വെബ്‌സൈറ്റില്‍ കയറി…

Read More