പ്ലസ് ടു പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം; സർട്ടിഫിക്കറ്റിൽ ഇനി വിദ്യാർത്ഥിയുടെ ഫോട്ടോയും മാതാപിതാക്കളുടെ പേരും
പ്ലസ് ടു സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ ഫോട്ടോയും ജനന തിയതിയും മാതാപിതാക്കളുടെ പേരും ഉൾപ്പെടുത്തും. പ്ലസ് ടു പരീക്ഷ ഫലപ്രഖ്യാപനത്തിനിടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ സി രവീന്ദ്രനാഥാണ് ഇക്കാര്യം പറഞ്ഞത്. പരീക്ഷയുടെ പുനർമൂല്യനിർണയത്തിനായി ഈ മാസം 21 വരെ അപേക്ഷിക്കാം. പ്ലസ് വൺ പരീക്ഷാ മൂല്യനിർണയം പൂർത്തിയായതായി മന്ത്രി അറിയിച്ചു. ഈ മാസം തന്നെ ഫലം വരുമെന്നും മന്ത്രി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചത് ഇന്ന് ഉച്ചയോട് കൂടിയാണ്. 85.13 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ…