സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നാലിന്: മാർഗ നിർദ്ദേശങ്ങളായി
തിരുവനന്തപുരം: യു.പി.എസ്.സി അഖിലേന്ത്യാടിസ്ഥാനത്തിൽ നടത്തുന്ന സിവിൽ സർവീസ് (പ്രാഥമിക) പരീക്ഷ ഒക്‌ടോബർ നാലിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിലെ 78 കേന്ദ്രങ്ങളിൽ നടക്കും. കേരളത്തിൽ നിന്നും 30000 ത്തോളം അപേക്ഷകരാണുളളത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷാ നടത്തിപ്പിനായി വിശദമായ മാർഗരേഖ യു.പി.എസ്.സി പുറപ്പെടുവിച്ചു. വിദ്യാർത്ഥികൾക്കും പരീക്ഷാ നടത്തിപ്പിനായുളള ജീവനക്കാർക്കും അവരുടെ അഡ്മിറ്റ് കാർഡും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് പരീക്ഷാ കേന്ദ്രത്തിലേക്ക് തടസമില്ലാതെ യാത്ര ചെയ്യാം. കണ്ടെയ്ൻമെന്റ് സോണിൽ നിന്നുളളവർക്കും ഇത്തരത്തിൽ യാത്ര ചെയ്യാം. കെ.എസ്.ആർ.ടി.സി, കൊച്ചി മെട്രോ…
