പ്ലസ് വൺ പരീക്ഷാ തീയതികളിൽ മാറ്റമില്ല: മാതൃകാ പരീക്ഷകൾ ഓഗസ്റ്റിൽ ആരംഭിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷാ തീയതികളിൽ മാറ്റമില്ല. സെപ്റ്റംബർ 6 മുതൽ 16 വരെയാണ് ഹയർസെക്കൻഡറി പരീക്ഷ. സെപ്റ്റംബർ 7 മുതൽ 16 വരെയാണ് വോക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാ തീയതി. ഒന്നാം വർഷ ഹയർ സെക്കൻഡറി, വോക്കേഷണൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടക്കും. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പരീക്ഷകൾ വിദ്യാർഥികൾക്ക് രക്ഷിതാവിന്റെ മേൽനോട്ടത്തിൽ വീട്ടിലിരുന്ന് മാതൃകാ പരീക്ഷ…