നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന് സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സി ബി എസ് ഇ, ഐ സി എസ് ഇ തുടങ്ങിയ അംഗീകൃത സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. എന്‍ സി ഇ ആര്‍ ടി യാണ് എന്‍ ടി എസ് എ നടത്താന്‍ നിര്‍ദേശം നല്‍കിയത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നത് വരെയുള്ള സ്‌കോളര്‍ഷിപ്പ് ലഭ്യമാക്കുന്നതാണ് നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്‌സാമിനേഷന്‍.

ഓപ്പണ്‍ ഡിസ്റ്റന്‍സ് ലേണിംഗ് വഴി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 18 വയസിനു താഴെയുള്ള പത്താംക്ലാസില്‍ ആദ്യ തവണ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഒക്ടോബര്‍ മാസം മുതല്‍ http://scertkerala.gov.in ല്‍ അപേക്ഷകള്‍ ഓണ്‍ലൈനായി ലഭ്യമാകും. വിശദവിവരങ്ങള്‍ SCERT വെബ്‌സൈറ്റില്‍ ലഭ്യമാണ്.