പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള പ്രവേശനം ഇന്ന് ആരംഭിക്കും. പ്രവേശന നടപടികൾ നവംബർ 3 വരെ തുടരും. 94,390 അപേക്ഷകരാണ് ആകെയുള്ളത്. സ്‌കൂൾ, കോമ്പിനേഷൻ മാറ്റത്തന് നവംബർ 5, 6 തീയതികളിലായി അപേക്ഷിക്കാം. ട്രാൻസ്ഫർ അലോട്ട്‌മെന്റ് നവംബർ 9നാണ് പ്രസിദ്ധീകരിക്കുന്നത്.
ട്രാൻസ്ഫർ അഡ്മിഷൻ 9, 10 തീയതികളിൽ പൂർത്തികരിക്കും. പ്രവേശനം നേടാൻ ശേഷിക്കുന്ന വിദ്യാർഥികളുടെ എണ്ണം അനുസരിച്ച് താത്കാലിക ബാച്ചുകൾ അനുവദിച്ച് രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് നവംബർ 17ന് വിജ്ഞാപനം ചെയ്യും. അപേക്ഷകൾ നവംബർ 19 വരെ സ്വീകരിച്ച് പ്രവേശനം 22, 23, 24 തീയതികളിലായി പൂർത്തീകരിക്കും. നവംബർ 15നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നത്.