ഈ പോരാട്ടം ജനങ്ങളും ഗ്യാനേഷ് കുമാറും തമ്മിൽ’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പവൻ ഖേര
ഈ മത്സരം ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനും ബീഹാറിലെ ജനങ്ങളും തമ്മിലുള്ളതാണെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര. സ്നേഹത്തോടെ സേവിക്കാൻ എന്നൊരു പുസ്തകം ഉണ്ടായിരുന്നു. പ്രധാനമന്ത്രി മോദിക്കുവേണ്ടി ഗ്യാനേഷ് കുമാർ ഗുപ്ത ഈ പുസ്തകം എഴുതുന്നു എന്നും പവൻ ഖേര പറഞ്ഞു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രാരംഭ ട്രെൻഡുകൾ ബിജെപി, കോൺഗ്രസ്, ആർജെഡി, ജെഡിയു തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള പോരാട്ടമല്ല സൂചിപ്പിക്കുന്നത് അദ്ദേഹം പറഞ്ഞു. എല്ലാ ട്രെൻഡുകളും ‘ഗ്യാനേഷ് കുമാർ’ ബീഹാറിലെ ജനങ്ങൾക്കെതിരെ വിജയിക്കുന്നതായി തോന്നുന്നുവെന്ന് അദ്ദേഹം…
