‘എന്‍ഡിഎയുടേത് ചരിത്ര വിജയം; ബിഹാര്‍ ജനത കൊടുങ്കാറ്റ് സൃഷ്ടിച്ചു; നിതീഷിന്റേത് അതിശയകരമായ നേതൃത്വം’; നരേന്ദ്ര മോദി
ബിഹാര്‍ തിരഞ്ഞെടുപ്പ് വിജയം ആഘോഷിച്ച് എന്‍ഡിഎ. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ആഘോഷത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദ ഉള്‍പ്പടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ബിഹാറിലെ ഗംഭീര വിജയത്തില്‍ ജെപി നദ്ദ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞു. ജനങ്ങള്‍ക്ക് മോദിയോടുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും ഫലമാണ് ഈ വിജയമെന്ന് പരിപാടിയില്‍ സംസാരിക്കവേ നദ്ദ പറഞ്ഞു. ഛഠി മയ്യ കീ ജയ് എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ബിഹാറിലെ…
