Webdesk

‘ബീഹാറിലുണ്ടായത് ജനാധിപത്യ സുനാമി, ജനത വികസനത്തിനായി വോട്ട് ചെയ്തു’; കേന്ദ്ര ടൂറിസം മന്ത്രി

ജനാധിപത്യ സുനാമിയാണ് ബീഹാറിൽ ഉണ്ടായതെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് . ജംഗിൾ രാജിനെ ബീഹാർ ജനത ഇല്ലാതാക്കി. ജനം വികസനത്തിനായി വോട്ട് ചെയ്തു. വോട്ട് കൊള്ള ആരോപണം നുണ പ്രചാരണം ആയിരുന്നെന്നും അതിനുള്ള മറുപടി ബീഹാർ ജനത നൽകിയെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. വോട്ട് ചോരിയെക്കുറിച്ച് ഇനി സംസാരിക്കാനുള്ള സാഹസം കോൺഗ്രസ് പാർട്ടിയോ നേതാക്കളോ ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക് അതിവേഗം നീങ്ങാൻ എൻഡിഎ . പുതിയ…

Read More

അരൂർ-തൂറവൂർ ഉയരപ്പാത അപകടം; അടിയന്തര സുരക്ഷാ ഓഡിറ്റിന് നിർദേശം നൽകി ദേശീയപാത അതോറിറ്റി

അരൂർ-തൂറവൂർ ഉയരപ്പാത നിർമാണത്തിനിടെ ഉണ്ടായ അപകടത്തിൽ അടിയന്തര സുരക്ഷ ഓഡിറ്റിങ്ങിന് ദേശീയപാത അതോറിറ്റി. റൈറ്റ്‌സ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഓഡിറ്റിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. നിർമ്മാണത്തിൽ IRC മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്നാണ് വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. ഇതോടെയാണ് സുപ്രധാന ഓഡിറ്റിനുള്ള നിർദേശം ദേശീയ പാത അതോറിറ്റി നൽകിയത്. ചട്ടങ്ങൾ പാലിക്കാതെയാണ് നിർമാണമെങ്കിൽ കരാർ കമ്പനിയായ അശോക ബിൽഡ് കോണിനെ കരിമ്പട്ടികയിൽപ്പെടുത്തി ഒഴിവാക്കും. ഇന്നും നാളെയുമായിട്ടായിരിക്കും ഓഡിറ്റിങ് നടക്കുക. അരൂർ മുതൽ തുറവൂർ വരെ 13 കിലോമീറ്റർ ദൂരത്തിലാണ് ഉയരപ്പാത. രാജ്യത്തെ തന്നെ…

Read More

ഹാൽ സിനിമ വിവാദം; അണിയറ പ്രവർത്തകർ ഇന്ന് പുനഃപരിശോധനാ ഹർജി നൽകും

ഹാൽ സിനിമ വിവാദത്തിൽ ഹൈക്കോടതിയെ വീണ്ടും സമീപിക്കാൻ അണിയറ പ്രവർത്തകർ. ഇന്ന് പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യും. ധ്വജ പ്രണാമം, ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖി രംഗങ്ങൾ ഒഴിവാക്കാൻ കോടതി നിർദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് അണിയറ പ്രവർത്തകർ ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്. അഭിഭാഷകന് പിഴവ് പറ്റിയതാണെന്നുള്ള കാര്യം കോടതിയെ ധരിപ്പിക്കും. ഹാൽ സിനിമ വിവാദത്തിൽ സെൻസർ ബോർഡിനെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു. വ്യത്യസ്ത മതവിഭാഗങ്ങളുടെ പ്രണയം ആവിഷ്കരിക്കുന്നതിനാൽ അതിനെ ലൗ ജിഹാദ് എന്ന് പറഞ്ഞ് എ…

Read More

തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റായി കെ. ജയകുമാർ ഇന്ന് ചുമതലയേൽക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് ആയി മുൻ ചീഫ് സെക്രട്ടറി കെ ജയകുമാർ ഇന്ന് ചുമതലയേൽക്കും. അംഗമായി മുൻ മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോർഡ് ആസ്ഥാനത്ത് എത്തി സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വർഷത്തേക്കാണ് കാലാവധി. പ്രസിഡന്‍റായിരുന്ന പി.എസ്. പ്രശാന്തും അംഗം എ.അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ചീഫ് സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ച ശേഷം 5 വർഷം മലയാള സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്നു ജയകുമാർ. ഒന്നാം പിണറായി സർക്കാരിൽ വനം മന്ത്രിയായിരുന്നു കെ രാജു….

Read More

മണ്ഡല മകരവിളക്ക്; ശബരിമല നട നാളെ തുറക്കും

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് അഞ്ചിന് നട തുറക്കുമ്പോൾ പുതിയ ശബരിമല മേൽശാന്തിയായി ഇ ഡി പ്രസാദും മാളികപ്പുറം മേൽശാന്തിയായി എം ജി മനുവും സ്ഥാനമേൽക്കും. മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സന്നിധാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി.പ്രതിദിനം തൊണ്ണൂറായിരം പേർക്കാണ് പ്രവേശനം അനുവദിക്കുക. ഇന്ന് ചുമതല ഏൽക്കുന്ന നിയുക്ത ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാർ ഐഎഎസ് നാളെ സന്നിധാനത്ത് എത്തും. അതേസമയം, ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ…

Read More

ജെഫ്രി എപ്സ്റ്റീൻ ഇ-മെയിൽ വിവാദം; ഡമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

ജെഫ്രി എപ്സ്റ്റീൻ ഇ-മെയിൽ വിവാദത്തിൽ ഡമോക്രാറ്റുകൾക്കെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡമോക്രാറ്റുകൾ മൂലമുണ്ടായ സർക്കാർ ഷട്ട്ഡൗണിൽ നിന്നും മറ്റ് പരാജയങ്ങളിൽ നിന്നും ശ്രദ്ധ മാറ്റാനാണ് തനിക്കെതിരെ എപ്സ്റ്റീൻ തട്ടിപ്പുമായി രംഗത്തിറങ്ങിയിരിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. എപ്സ്റ്റീൻ ഡമോക്രാറ്റായിരുന്നുവെന്നും ബിൽ ക്ലിന്റൺ, ലാറി സമ്മേഴ്‌സ്, റീഡ് ഹോഫ്മാൻ, ജെ പി മോർഗൻ, ചേസ് തുടങ്ങിയവരുമായി എപ്സ്റ്റീനുണ്ടായിരുന്ന ബന്ധത്തെപ്പറ്റി അന്വേഷിക്കാൻ താൻ അഡ്വക്കേറ്റ് ജനറൽ പാം ബോണ്ടിയോടും നീതിന്യായവകുപ്പിനോടും എഫ്ബിഐയോടും ആവശ്യപ്പെടുമെന്നും ട്രംപ് വ്യക്തമാക്കി. .ഈ ആളുകൾ…

Read More

ബിഹാറിൽ സർക്കാർ രൂപീകരണത്തിലേക്ക് NDA; നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയാകും

ബിഹാറിൽ സർക്കാർ രൂപീകരണത്തിലേത്ത് അതിവേഗം നീങ്ങാൻ എൻഡിഎ . പുതിയ സർക്കാറിൻ്റെ സത്യപ്രതിജ്ഞ തീയതി ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കും. മുഖ്യമന്ത്രി നിതീഷ് കുമാർ തന്നെയാകുമെന്ന കാര്യം ഉറപ്പാണ്. നിതീഷിൻ്റെ ആരോഗ്യം കൂടി കണക്കിലെടുത്ത് ടേം വ്യവസ്ഥ ആവശ്യം ബി ജെ പി ചർച്ചകളിൽ ഉന്നയിച്ചേക്കും. എന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയ്ക്ക് ഉപമുഖ്യമന്ത്രി പദം അടക്കം ബി ജെ പി ആവശ്യപ്പെടും. ഇന്നലെ രാത്രി നിതീഷ് കുമാറിൻ്റെ…

Read More

‘ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദി; ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും’; രാഹുല്‍ ഗാന്ധി

ബിഹാര്‍ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി. ഇന്ത്യാ സഖ്യത്തിന് വോട്ട് കോടിക്കണക്കിന് വോട്ടര്‍മാര്‍ക്ക് രാഹുല്‍ നന്ദി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു പ്രതികരണം.തിരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിയും മുന്നണിയും വിലയിരുത്തും. ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള പോരാട്ടം തുടരും. തുടക്കം മുതലേ നീതിപൂര്‍വമല്ലാതിരുന്ന തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് വജയിക്കാനായില്ലെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. ബിഹാറില്‍ മഹാസഖ്യത്തെ തകര്‍ത്തെറിഞ്ഞായിരുന്നു എന്‍ഡിഎ ചരിത്രവിജയം നേടിയത്. 243 ല്‍ ഇരുന്നൂറിലേറെ സീറ്റുകള്‍ പിടിച്ചെടുത്താണ് ജെഡിയു-ബിജെപി സഖ്യം വിജയക്കൊടി പാറിച്ചത്….

Read More

പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ജമ്മുവിൽ 7 മരണം

ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 27 പേർക്ക് പരുക്കേറ്റു. പൊലീസുകാരും, ഫൊറൻസിക് ഉദ്യോഗസ്ഥരുമാണ് മരിച്ചവരിൽ ഭൂരിഭാഗവും. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം ഉണ്ടായത്. പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനും പരിസരത്തിനുള്ളിലെ നിരവധി വാഹനങ്ങൾക്കും കനത്ത നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. FSL സംഘവും തഹസിൽദാറും ചേർന്ന് നേരത്തെ ഫരീദാബാദിലെ വൈറ്റ് കോളർ ഭീകരസംഘത്തിന്റെ കൈയിൽ നിന്ന് പിടികൂടിയ 300 കിലോ സ്ഫോടക വസ്തു പരിശോധിക്കുന്നതിനിടയാണ് അപകടം ഉണ്ടായത്. പിടിച്ചെടുത്ത അമോണിയം നൈട്രേറ്റ് ആണ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ…

Read More

അനസ്ത്യേഷ്യ ടെക്നീഷ്യൻസിന് പകരം തീയേറ്റർ മെക്കാനിക്സ്; മെഡിക്കൽ കോളജുകളിൽ യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതായി പരാതി

സംസ്ഥാനത്ത് മെഡിക്കൽ കോളജുകളിൽ അനസ്ത്യേഷ്യ ടെക്നീഷ്യൻസിന് പകരം യോഗ്യതയില്ലാത്തവരെ നിയമിക്കുന്നതായി പരാതി. ഏഴാം ക്ലാസ്സ് മാത്രം യോഗ്യത വരുന്ന തീയേറ്റർ മെക്കാനിക്കുകളെ ഇതേ ജോലിക്ക് നിയോഗിക്കുന്നതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു. യോഗ്യതയുളളവർ പുറത്ത് നിൽക്കുമ്പോഴാണ് അയോഗ്യർ അറിയാത്ത പണി എടുക്കുന്നതെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. അനസ്തേഷ്യ സംബന്ധമായ ഗൗരവകരമായ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നത് മതിയായ യോഗ്യതയില്ലാത്തവരാണ്. അതുകൊണ്ടുതന്നെ രോഗികളുടെ ആരോഗ്യകാര്യത്തിലും ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിലും ആശങ്കയാണെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കുന്നു. തീയേറ്റർ മെക്കാനിക്ക് തസ്തികയിൽ ജോലി ചെയ്യുന്ന ആളുകൾക്കും ഇതേ ജോലി…

Read More